- Trending Now:
കൊച്ചി: കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് രംഗത്തെ ആഗോള മുൻനിരക്കാരായ ഹൈസൻസ് തങ്ങളുടെ ഇന്ത്യയിലെ ആദ്യ നിർമാണശാല ഉദ്ഘാടനം ചെയ്തു. എപാക് ഡ്യൂറബിൾസിൻറെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എപാക് മാനുഫാക്ടറിങ് ടെക്നോളജീസുമായുള്ള സംയുക്ത സംരംഭത്തിലൂടെയാണ് ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയിൽ ഇതിനു തുടക്കം കുറിച്ചത്. ഹൈസെൻസിൻറെ ഇന്ത്യയിലെ മുന്നേറ്റത്തിലെ ഒരു നിർണായക നാഴികക്കല്ലായ ഇത് കേന്ദ്ര സർക്കാരിൻറെ മെയ്ക്ക് ഇൻ ഇന്ത്യാ നീക്കങ്ങളോടുള്ള കമ്പനിയുടെ ദീർഘകാല പ്രതിബദ്ധത കൂടിയാണ് വ്യക്തമാക്കുന്നത്.
ശ്രീ സിറ്റിയിൽ ഇഡിഎൽ വ്യവസായ പാർക്കിനകത്ത് പുതുതായി നിർമിച്ച് കമ്മീഷൻ ചെയ്ത ഹൈസെൻസ് നിർമാണ ശാല പത്ത് ഏക്കർ കാമ്പസിലായി ഇഡിഎല്ലിൻറെ നിലവിലുള്ള ഒഡിഎം നിർമാണ ശാലയോട് ചേർന്നാണ്. 30 ദശലക്ഷം ഡോളർ നിക്ഷേപവുമായി വികസിപ്പിച്ച ഇത് ഹൈസെൻസിൻറെ ഇന്തയ്ക്ക് വേണ്ടിയുള്ള പ്രാദേശിക തന്ത്രങ്ങളുടെ ഭാഗമായുള്ള സുപ്രധാന ചുവടുവെപ്പാണ്. 2026 ഫെബ്രുവരി മുതൽ ഇവിടെ നിന്നുള്ള വാണിജ്യ ഉൽപാദനം ആരംഭിക്കും. പൂർണമായി പ്രവർത്തനമാരംഭിക്കുമ്പോൾ ഹൈസെൻസ് ഇന്ത്യയുടെ റൂം എയർകണ്ടീഷണറുകൾ ഇവിടെ മാത്രമായി നിർമിക്കും. ഇതോടെ ഹൈസെൻസിൻറെ പ്രാദേശിക നിർമാണവും വിതരണ സംവിധാനങ്ങളും ഗണ്യമായി വർധിക്കും.
ഉൽപാദനം ഇതിനകം ആരംഭിച്ച ഇവിടെ ഘട്ടം ഘട്ടമായുള്ള വികസനമാവും നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ റൂം എയർ കണ്ടീഷണഖറുകൾ മാത്രമാവും നിർമിക്കും. ഹൈസെൻസ് പതാകവാഹക, ആഗോശ എസി ശ്രേണിയിലുള്ള റൂം എയർ കണ്ടീഷണറുകൾ ഇവിടെ നിർമിക്കും. എഫ് സീരീസ്, ഇകോ സീരീസ്, ഇൻളി പേരിയ സീരീസ് തുടങ്ങിയവയും ഉടൻ അവതരിപ്പിക്കുന്ന ഇൻറെലി പ്രോ സീരീസും ഇവിടെ നിർമിക്കും. ആദ്യ ഘട്ടത്തിലെ നിർമാണ ശേഷി പ്രതിവർഷം 0.75 ദശലക്ഷം യൂണിറ്റുകളായിരിക്കും.
രണ്ടാം ഘട്ട നിർമാണം 2027 സാമ്പത്തിക വർഷത്തിൻറെ രണ്ടാം ത്രൈമാസത്തിലാവും ആരംഭിക്കുക. ഈ ഘട്ടത്തിൽ വാഷിങ് മിഷ്യനുകൾ നിർമിച്ച് ശേഷി വികസിപ്പിക്കും. ടോപ് ലോഡ്, ഫ്രണ്ട് ലോഡ് വിഭാഗങ്ങൾ ഇവിടെ നിർമിക്കും. മൂന്നാം ഘട്ടം 2027 സാമ്പത്തിക വർഷത്തിൻറെ മൂന്നാം ത്രൈമാസത്തിലാണ് ഉദ്ദേശിക്കുന്നത്. എൽഇഡി ടിവികളുള്ള ഉൽപാദനം ഈ ഘട്ടത്തിൽ ആരംഭിക്കും.
നിലവിൽ അഞ്ഞൂറോളം പേർ ജോലി ചെയ്യുന്ന ഈ നിർമാണശാല അടുത്ത 12-24 മാസങ്ങളിൽ 1500 -ഓളം പേർക്കു തൊഴിൽ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിതരണ, സാമ്പത്തിക, അഡ്മിനിസ്ട്രേഷൻ, ടെക്നിഷ്യൻ, വിദഗ്ദ്ധ നിർമാണ മേഖല എന്നിവയിലേക്കുള്ള നിയമന പ്രക്രിയ നടന്നു വരികയാണ്.
ഇവിടെ നിന്ന് ആഭ്യന്തര, ആഗോള വിപണികളിലേക്ക് ഉൽപന്നങ്ങൾ എത്തിക്കും. വേഗത്തിലുള്ള വിതരണം, മെച്ചപ്പെടുത്തിയ വിതരണ സംവിധാനങ്ങൾ, ഇറക്കുമതിയെ കുറഞ്ഞ തോതിൽ മാത്രം ആശ്രയിക്കൽ എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഏറ്റവും മുൻനിരയിലുള്ള സംയോജിത നിർമാണ പ്രത്യേക സാമ്പത്തിക മേഖലകളിൽ ഒന്നായി ശ്രീ സിറ്റി മാറിയിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, വ്യവസായ മേഖലകളിലായുള്ള നിരവധി അന്താരാഷ്ട്ര, ആഭ്യന്തര കമ്പനികളാണ് ഇവിടെയുള്ളത്. വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങളുടേയും കയറ്റുമതിയുടേയും വലിയൊരു ഹബ്ബ് ആയിതു മാറിയിട്ടുണ്ട്. പ്രാദേശിക നിർമാണവും ചെലവു കുറക്കാനും ഇന്ത്യയിലെ അതിവേഗത്തിൽ വളരുന്ന കൺസ്യൂമർ ഡ്യൂറബിൾസ് വിപണിയിൽ മൽസരാധിഷ്ഠിത വിലയ്ക്ക് നൽകാനും ഇതു സഹായിക്കും.
ഹൈസെൻസിൻറെ ഇന്ത്യയിലെ വളർച്ചയിലെ ഒരു നിർണായക ചുവടു വെപ്പാണ് പുതിയ നിർമാണ ശാലയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഹൈസെൻസ് ഇന്ത്യ സിഇഒ പങ്കജ് റാണ പറഞ്ഞു. തങ്ങളുടെ പ്രാദേശിക നിർമാണ ശേഷി ശക്തമാക്കാനും മെയ്ക്ക് ഇൻ ഇന്ത്യ നീക്കവുമായി കൂടുതൽ അടുത്തു പ്രവർത്തിക്കാനും ഇതു സഹായിക്കും. ഗുണമേൻമ, ചെലവ്, വിതരണ സംവിധാനം എന്നിവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ സാധ്യമാക്കാൻ ഇതു സഹായിക്കും. ഇതോടൊപ്പം പ്രവർത്തനങ്ങൾ വൻ തോതിൽ ഉയർത്താനും ഇന്ത്യൻ ഉപഭോക്താക്കൾക്കായുള്ള പ്രത്യേക കൺസ്യൂമർ ഡ്യൂറബിൽസ് ഉൽപന്നങ്ങൾ തയ്യാറാക്കാനും ഇതു സഹായിക്കും. പ്രാദേശിക അടിത്തറയുള്ള നിർമാണങ്ങളിൽ അധിഷ്ഠിതമായ സ്ഥാപനമായി ഇന്ത്യയിൽ മാറാനുള്ള തങ്ങളുടെ താൽപര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈസെൻസ് ഇന്ത്യയുടെ രാജ്യത്തെ ആദ്യ നിർമാണശാലയുമായി സഹകരിക്കുന്നതിൽ തങ്ങൾക്ക് ഏറെ അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എപാക്ക് ഡ്യൂറബിൾസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അജയ് സിംഘാനിയ പറഞ്ഞു. ഹൈസെൻസിൻറെ സാങ്കേതികവിദ്യയും കൺസ്യൂമർ ഡ്യൂറബിൾസ് രംഗത്തെ എപാക് ഡ്യൂറബിൾസിൻറെ സാങ്കേതികവിദ്യാ വൈദഗ്ദ്ധ്യവും ശക്തമായി അവതരിപ്പിക്കുന്നതാവും ഇത്. ആഗോള നിർമാണ നിലവാരങ്ങൾ പാലിച്ചു കൊണ്ട് ഇന്ത്യയുടെ നിർമാണ ശേഷി ഉയർത്തിക്കാട്ടുകയും ആഗോള കമ്പനികൾക്ക് ദീർഘകാല വികസനത്തിനായുള്ള പ്രിയപ്പെട്ട പങ്കാളിയായി രാജ്യത്തെ സ്ഥാപിക്കുകയും ചെയ്യുന്നതായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
ഈ നിക്ഷേപത്തിനു മുൻപ് ഇറക്കുമതി വഴിയും പങ്കാളികളുടെ പിന്തുണയോടെയുള്ള നിർമാണ മാതൃക വഴിയുമായിരുന്നു ഹൈസെൻസ് ഇന്ത്യ പ്രവർത്തിച്ചിരുന്നത്. പൂർണമായി സംയോജിപ്പിച്ച പ്രാദേശിക നിർമാണ സാന്നിധ്യത്തിലേക്കുള്ള കമ്പനിയുടെ മാറ്റമാവും ശ്രീ സിറ്റി സൂചിപ്പിക്കുക. വിപണിയുടെ ആവശ്യത്തിന് അനുസൃതമായുള്ള ഭാവി വികസനത്തിനുള്ള ശക്തമായ അടിത്തറ കൂടിയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.