Sections

സർവേ കല്ലുകൾ വിതരണം ചെയ്യൽ, പൂമീൻ കുഞ്ഞുങ്ങളെ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Jun 06, 2025
Reported By Admin
Tenders invited for works such as distribution of survey stones and distribution of Poomeen seeds

സർവേ കല്ലുകൾ ക്വട്ടേഷൻ ക്ഷണിച്ചു

സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാർ, ഗവി, ഗുരുനാഥൻമണ്ണ് പട്ടികവർഗ ഉന്നതികളിലെ കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട് 125 സർവേ കല്ലുകൾ എത്തിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 16 രണ്ടിന് വൈകിട്ട് മൂന്നിന് മുമ്പായി റാന്നി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ ക്വട്ടേഷൻ ലഭ്യമാക്കണം. ഫോൺ - 04735 227703, ഇ മെയിൽ - rannitdo@gmail.com.

പൂമീൻ കുഞ്ഞുങ്ങളെ വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു

ആയിരംതെങ്ങ് അഡാക്ക് സർക്കാർ ഫിഷ് ഫാമിൽ നഴ്സറി റിയറിങ്ങിന്റെ ആവശ്യത്തിനായി 15-25 എം.എം, 25-40 എം.എം, 41-60 എം.എം വലിപ്പമുള്ള പൂമീൻ കുഞ്ഞുങ്ങളെ വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു. ജൂൺ 16 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അപേക്ഷകൾ ജലകൃഷി വികസന ഏജൻസി (അഡാക്ക്) ഗവ:ഫിഷ് ഫാം അഡാക്ക് ആയിരംതെങ്ങ്, ആലുംപീടിക പി.ഒ, ഓച്ചിറ-690547 യിൽ ലഭിക്കും. ഫോൺ: 9497676448.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.