Sections

സിഡിഎസ്എൽ മൂന്നാം വാർഷിക സിമ്പോസിയം സംഘടിപ്പിച്ചു

Thursday, Feb 12, 2026
Reported By Admin
CDSL Hosts Reimagine 2026 Securities Market Symposium in Mumbai

കൊച്ചി: സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ (സിഡിഎസ്എൽ) വാർഷിക സിമ്പോസിയമായ 'റീ ഇമാജിൻ: സെക്യൂരിറ്റീസ് മാർക്കറ്റ് ത്രൂ ഡാറ്റ സിനർജി'യുടെ മൂന്നാം പതിപ്പ് മുംബൈയിൽ സംഘടിപ്പിച്ചു. സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡേ അധ്യക്ഷത വഹിച്ചു. സെബി അംഗം സന്ദീപ് പ്രധാൻ, എച്ച്ഡിഎഫ്സി മുൻ വൈസ് ചെയർമാനും സിഇഒയുമായിരുന്ന കെകി മിസ്ട്രി എന്നിവർ വിശിഷ്ടാഥിതികളായി. നയരൂപകർത്താക്കൾ, റെഗുലേറ്റർമാർ, പ്രമുഖ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങൾ, ഇടനിലക്കാർ, വ്യവസായികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ സിമ്പോസിയത്തിൽ സംബന്ധിച്ചു.

റീ ഇമാജിൻ പ്ലാറ്റ്ഫോമിന്റെ ഭാഗമായി നടത്തിയ രാജ്യവ്യാപക മത്സരമായ റീ ഇമാജിൻ ഐഡീയത്തോൺ 2026 ലെ വിജയികളെയും സിഡിഎസ്എൽ പ്രഖ്യാപിച്ചു. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നുള്ള പ്രോജക്ട് സഹായക് ഒന്നാം സമ്മാനമായ 5 ലക്ഷം രൂപ നേടി. ലഖ്നൗവിലെ ശ്രീറാംസ്വരൂപ് മെമ്മോറിയൽ കോളേജിൽ നിന്നുള്ള പ്രോജക്ട് ഖേത് നിവേഷും ബാംഗ്ലൂരിലെ ബിഎൻഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള പ്രോജക്ട് നിവിയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി മൂന്ന്, രണ്ട് ലക്ഷം രൂപ കരസ്ഥമാക്കി. 21 സംസ്ഥാനങ്ങളിൽ നിന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി ആയിരത്തിലധികം രജിസ്ട്രേഷനുകളാണ് ലഭിച്ചത്.

രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളെ നിക്ഷേപക വിദ്യാഭ്യാസത്തിലും അവബോധ ദൗത്യത്തിലും പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ച റീഇമാജിൻ ഐഡിയാത്തോൺ ചലഞ്ച് സംഘടിപ്പിച്ചതിന് സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡേ സിഡിഎസ്എലിനെ പ്രത്യേകം അഭിനന്ദിച്ചു. ഡാറ്റാഥിഷ്ടിത നവീകരണം, വിശ്വാസം, നിയന്ത്രണ ചട്ടക്കൂടുകൾ, സൈബർ സുരക്ഷ, ഡാറ്റാ കേന്ദ്രീകൃത സെക്യൂരിറ്റീസ് മാർക്കറ്റിനായുളള സാംസ്കാരിക മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള തീമാറ്റിക് പാനൽ ചർച്ചകളും സിമ്പോസിയത്തിൽ നടന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.