Sections

ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യുക്കേറ്റർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, അധ്യാപക, ലാബ് ടെക്നീഷ്യൻ ഹോമിയോ മെഡിക്കൽ ഓഫീസർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Saturday, Jan 20, 2024
Reported By Admin
Job Offer

താത്ക്കാലിക നിയമനം

കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രി കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന സമഗ്ര പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിയിലെ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യുക്കേറ്റർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ജനുവരി 25 ന് രാവിലെ 11.30 ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. ഫോൺ: 04936 203906.

ഫിസിയോ തെറാപ്പിസ്റ്റ്, വനിതാ ഫിറ്റ്നെസ്സ് ട്രെയിനർ നിയമനം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പിസ്റ്റ്, വനിതാ ഫിറ്റ്നെസ്സ് ട്രെയിനർ നിയമനം നടത്തുന്നു. ഫിസിയോതെറാപ്പിസ്റ്റ് യോഗ്യത: ബി.പി.റ്റി, എം.പി.റ്റി. വനിതാ ഫിറ്റ്നെസ്സ് ട്രെയിനർ യോഗ്യത: അസാപ് ഫിറ്റ്നെസ് ട്രെയിനർ കോഴ്സ് അല്ലെങ്കിൽ ഗവ. അംഗീകൃത ഫിറ്റ്നെസ്സ് ട്രെയിനർ. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി 24 ന് രാവിലെ 10 ന് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ചക്ക് എത്തണം.നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. ഫോൺ: 04936-270604, 7736919799.

ഡോക്ടർ നിയമനം: കൂടിക്കാഴ്ച്ച 27 ന്

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നതിന് ജനുവരി 27 ന് ഉച്ചക്ക് 2 ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ച്ച നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സിയാണ് യോഗ്യത.

ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ അരിത്മെറ്റിക് കം ഡ്രോവിങ് ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ പട്ടികജാതി (എസ്. സി) വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത : മൂന്ന് വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷ തൊഴിൽ പരിചയവും അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷ തൊഴിൽ പരിചയവും. ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ജനുവരി 23നു രാവിലെ 11 മണിയ്ക്ക് നടക്കും. താത്പര്യമുള്ളവർ യോഗ്യത, ജനനത്തീയ്യതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ : 0495 237701.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്; ഇന്റർവ്യൂ ജനുവരി 24ന്

കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക്കൽ ട്രാക്ടർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: അഗ്രികൾച്ചർ / ഓട്ടോമൊബൈൽ/മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്നുവർഷത്തെ അഗ്രികൾച്ചർ/ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക് ട്രാക്ടർ/മെക്കാനിക് അഗ്രികൾച്ചർ മെഷിനറി ട്രേഡിൽ എൻ.റ്റി.സി/ എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. താത്പര്യമുള്ളവർ ജനുവരി 24ന് രാവിലെ 11 ന് ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0479 2953150.

റിസർച്ച് ഫെല്ലോ ഒഴിവ്; വോക്-ഇൻ-ഇന്റർവ്യൂ

കോട്ടയം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിൽ സീനിയർ റിസർച്ച് ഫെല്ലോ (ഒന്ന്), ജൂനിയർ റിസർച്ച് ഫെല്ലോ (മൂന്ന്) ഒഴിവിലേക്ക് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ ഒമ്പതിന് കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസ് ഓഫീസിലാണ് ഇന്റർവ്യൂ. വിശദവിവരങ്ങൾക്ക് www.iccs.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ കേന്ദ്രത്തിൽ ആയമാരുടെ ഒഴിവിലേക്ക് ബാലസേവികാ കോഴ്സ് പാസായ 18നും 40നും ഇടയ്ക്ക് പ്രായമുള്ള വനിതകളെ വാക്ക്-ഇൻ-ഇന്റർവ്യൂന് ക്ഷണിച്ചു. താൽപര്യമുള്ളവർ ജനുവരി 22നു രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് എത്തണം.

ഹോമിയോ മെഡിക്കൽ ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒഴിവുള്ള ഒരു മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധകാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ: 55200-115300. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയ ഹോമിയോപ്പതി ഡിഗ്രി അഥവാ കേരളത്തിലെ സർവകലാശാലകളോ കേരളാ ഗവൺമെന്റോ തത്തുല്യമായി അംഗീകരിച്ചതോ അഥവാ 1973ലെ ഹോമിയോപ്പതിക് സെൻട്രൽ കൗൺസിൽ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള തത്തുല്യമായ മറ്റേതെങ്കിലും ഡിഗ്രി. വിജയകരമായി പൂർത്തിയാക്കിയ ഹൗസ് സർജൻസി / ഇന്റേൺഷിപ്പ്. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറുടെ 'എ' ക്ലാസ് രജിസ്ട്രേഷൻ. അംഗീകൃത ഹോമിയോ ആശുപത്രിയിൽ ഹൗസ് ഫിസിഷ്യനായി ഒരു വർഷത്തെ പരിചയം അഭികാമ്യം. അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 55200-115300 (മെഡിക്കൽ ഓഫീസർ) ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകൾ താഴെ പറയുന്ന വിലാസത്തിൽ ജനുവരി 31നകം ലഭിക്കണം.

റൂസയിൽ പ്രോഗ്രാം അസിസ്റ്റന്റ്

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴലുള്ള സംസ്ഥാന റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം അസിസ്റ്റന്റ് തസ്തികയിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശമ്പളം: 30,000 (കൺസോളിഡേറ്റഡ് പ്രതിമാസം) പ്രായം: 22നും 40നും മദ്ധ്യേ. വിദ്യാഭ്യാസ യോഗ്യത: ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ യോഗ്യതയും(Basic Knowledge + Accounting Software) പ്രവർത്തിപരിചയം: കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലോ / പദ്ധതികളിലോ, അല്ലെങ്കിൽ സംസ്ഥാന സർക്കാരിന് കീഴിലെ കേന്ദ്രാവിഷ്കൃത പദ്ധതികളിലോ ഉള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. ഉദ്യോഗാർഥികൾക്ക് മികച്ച Communication Skill ആവശ്യമാണ്. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ജനുവരി 22ന് വൈകിട്ട് അഞ്ചു മണി. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി. ഒ., തിരുവനന്തപുരം - 695034. ഇ-മെയിൽ: keralarusa@gmail.com. ഫോൺ: 0471 - 2303036.

കരാർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി കോട്ടയം റീജിയണിനു കീഴിലുള്ള കോട്ടയം മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് എ.സി.ആർ ലാബുകളിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തും. ഉദ്യോഗാർഥികളുമായി ജനുവരി 29 രാവിലെ 11ന് കോട്ടയം മെഡിക്കൽ കോളജ് കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡ്, റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അന്നേ ദിവസം 10.30നകം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ / സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

അധ്യാപക ഒഴിവ്

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ സിവിൽ എൻജിനിയറിങ് വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട്. നിയമനത്തിനായി 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. സിവിൽ എൻജിനിയറിങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. അപേക്ഷകർ 23ന് വൈകിട്ട് 4മണിക്കകം www.lbt.ac.in വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 24ന് രാവിലെ 9:30 ന് കോളേജ് ഓഫീസിൽ ഹാജരാകണം.

ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കുന്നതിന് സമാന തസ്തികയിൽ 35600-75400 ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ഫെബ്രുവരി 5ന് മുമ്പ് ലഭിക്കണം. ഫോൺ: 0471 - 2743783.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.