Sections

നേഴ്സ്, സ്പീച്ച് തെറാപ്പിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ, യോഗ ഇൻസ്ട്രക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, Jan 18, 2024
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മലമ്പുഴ വനിതാ ഐ.ടി.ഐയിലെ ഫാഷൻ ഡിസൈൻ ടെക്നോളജി ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ജനുവരി 20 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ മൂന്നുവർഷ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി ഉള്ള ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491-2815181.

നേഴ്സ് നിയമനം: കൂടിക്കാഴ്ച 20 ന്

ജില്ലാ ഗവ ഹോമിയോ ആശുപത്രിയിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രോജക്ടിലേക്ക് നേഴ്സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നേഴ്സ് നിയമനം. ബി.എസ്.സി/ജി.എൻ.എം യോഗ്യതയും പെയിൻ ആൻഡ് പാലിയേറ്റീവ് ബേസിക് സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി ജനുവരി 20 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ) കൽപ്പാത്തി ചാത്തപുരം ഓഫീസിൽ എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 0491-2576355.

ഡോക്ടർ നിയമനം: അപേക്ഷ 30 വരെ

കൊടുവായൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് മുഖേന ഡോക്ടർ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽനിന്നും എം.ബി.ബി.എസ് ബിരുദവും കേരള മെഡിക്കൽ കൗൺസിൽ/ട്രാവൻകൂർ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ലഭിച്ചവരും 59ൽ കവിയാത്ത പ്രായമുളളവരുമായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവർ ബയോഡാറ്റ (ഫോൺ നമ്പർ ഉൾപ്പെടെ) സഹിതമുള്ള അപേക്ഷ തപാൽ മുഖേനയോ നേരിട്ടോ ജനുവരി 30 ന് വൈകിട്ട് അഞ്ചിനകം കൊടുവായൂർ ആശുപത്രി ഓഫീസിൽ എത്തിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04923-252930.

ലാബ് ടെക്നീഷൻ നിയമനം

കോട്ടാങ്ങൽ കുടുംബാരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ജനുവരി 24 ന് വാക്ക് -ഇൻ -ഇന്റർവ്യൂ നടത്തും യോഗ്യരായവർ അന്നേ ദിവസം രാവിലെ 11 ന് മുൻപായി കോട്ടാങ്ങൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ഹാജരാകണം. ഉയർന്ന പ്രായപരിധി 01/01/2024 ന് 40 വയസ്. യോഗ്യത: ഗവ:അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിഎസ്സി എംഎൽറ്റി/ ഡിഎംഎൽറ്റി കോഴ്സ് പാസായിരിക്കണം. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫോൺ : 0469 2696139.

വാക് ഇൻ ഇന്റർവ്യൂ

സെന്റർ ഫോർ ഡവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ് ) യുടെ ഇ ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന പ്രോജക്ടിലേയ്ക്ക് നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് ജനുവരി 24ന് ഉച്ചക്ക് ഒരു മണി മുതൽ വിവിധ ഓഫീസുകളിൽ വാക് -ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉയർന്ന പ്രായ പരിധി : 35 വയസ്സ്. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കേഷനുകൾ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ : 9895788311. www.careers.cdit.org.

അസിസ്റ്റൻറ് പ്രൊഫസർ നിയമനം

കോഴിക്കോട് ഗവ.വനിതാ പോളിടെക്നിക്ക് കോളേജിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി ഡിപ്ലോമ കൊമേഷ്യൽ പ്രാക്ടീസ് വിഭാഗത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ (ഹിന്ദി) നിയമനം നടത്തുന്നു. 55 ശതമാനം മാർക്കോടെ ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും, നെറ്റ് /പിഎച്ച്ഡി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 23ന് രാവിലെ 10.30ന് എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0495 2370714.

ആരോഗ്യ കേരളത്തിൽ ഒഴിവുകൾ

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ഫാർമസിസ്റ്റ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ഫിസിയോതെറാപിസ്റ്റ്, എ.എച്ച്.കൌൺസിലർ, ഡെവലപ്മെന്റ് തെറാപിസ്റ്റ്, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ്, എന്നീ തസ്തികകളിലേക്ക് കരാർ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനുവരി 22ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കണം. ഫോൺ : 0495 2374990.

യോഗ ഇൻസ്ട്രക്ടർ നിയമനം

നാഷ്ണൽ ആയുഷ്മിഷന് കീഴിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവർ ജനുവരി 24 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 8848002947.

കൊമേഴ്ഷ്യൽ അപ്രന്റിസുമാരെ നിയമിക്കുന്നു

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്ഷ്യൽ അപ്രന്റിസുമാരെ നിയമിക്കുന്നു. അംഗീകൃത സർവകലാശാല ബിരുദവും കംപ്യൂട്ടർ പരിജ്ഞാന (ഡി.സി.എ/പി.ജി.ഡി.സി.എ/തത്തുല്യ യോഗ്യത)വുമാണ് യോഗ്യത. 19നും 26നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബോർഡിൽ കൊമേഴ്ഷ്യൽ അപ്രന്റിസായി മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചവർ അപേക്ഷിക്കേണ്ടതില്ല. ഒരു വർഷമാണ് ട്രെയിനിങ് കാലാവധി. പ്രതിമാസം 9,000 രൂപ സ്റ്റൈപന്റ് ലഭിക്കും. അഭിമുഖം ജനുവരി 24ന് രാവിലെ 11 മണിക്ക് മലപ്പുറം ജില്ലാ കാര്യാലയത്തിൽ നടക്കും. ഫോൺ: 0483 2733211, 6238616174, 9645580023.

മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർ വൈസർ നിയമനം

കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർ വൈസർ തസ്തികകളിലേക്ക് ജനുവരി 20 ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്സ്. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്. മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അംഗീകൃത സർവകലാശാല ബിരുദം, രണ്ട് വർഷത്തെ മാർക്കറ്റിങ് പ്രവർത്തന പരിചയം അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം.ബി.എ (മാർക്കറ്റിങ്) എന്നിവയാണ് യോഗ്യത. പ്രതിമാസ ശമ്പളം 20,000 രൂപ. ലിഫ്റ്റിങ് സൂപ്പർ വൈസർ തസ്തികയിലേക്ക് പ്ലസ്ടു, പൗൾട്രി മേഖലയിലെ പ്രവൃത്തി പരിചയം എന്നിവ വേണം. പ്രതിമാസ ശമ്പളം 16,000 രൂപ. അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ മിഷനിൽ നേരിട്ടോ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505 എന്ന വിലാസത്തിൽ തപാൽ വഴിയോ സമർപ്പിക്കണം. നിലവിൽ കെ.ബി.എഫ്.പി.സി.എൽ മാർക്കറ്റിങ് എക്സിക്യൂട്ടീവായി മറ്റു ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതല്ല. ഫോൺ: 8891008700.

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

അടിമാലി, കൊന്നത്തടി, പള്ളിവാസൽ, വെള്ളത്തൂവൽ, ബൈസൺവാലി എന്നീ പഞ്ചായത്തുകളിലെ സ്പീച്ച് തെറാപ്പി ആവശ്യമുള്ള കുട്ടികൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പി നൽകുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആർ.സി.ഐ രജിസ്ട്രേഷൻ, ബി.എ.എസ്.എൽ.പി അല്ലെങ്കിൽ സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ ബി.എസ്.സി എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 24ന് അഞ്ച് മണിക്ക് മുൻപായി വിശദമായ ബയോഡാറ്റാ സഹിതമുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസർ അടിമാലി, ഫസ്റ്റ് ഫ്ളോർ, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, അടിമാലി. പിൻ-685561 എന്ന വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 9961897865.

ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അഭിമുഖം

കോട്ടയം: വിദ്യാഭ്യാസ വകുപ്പിൽ കോട്ടയം ജില്ലയിലെ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 085/2021) നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി രണ്ടാം ഘട്ട അഭിമുഖം ജനുവരി 23, 24, തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസിൽ നടക്കും. ഒ.ടി.ആർ. പ്രൊഫൈൽ വഴിയും എസ്.എം.എസ്. മുഖേനെയും അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ അസ്സൽ തിരിച്ചറിയൽ രേഖ, യോഗ്യത,വെയ്റ്റേജ്,കമ്മ്യൂണിറ്റി തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, പ്രൊഫൈലിൽ ലഭ്യമാക്കിയിരിക്കുന്ന അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ഹാജരാകണം.

കാത്ത് ലാബ് സ്റ്റാഫ് നേഴ്സ് നിയമനം

ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് സ്റ്റാഫ് നേഴ്സ് തസ്തികയിൽ കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി മാനേജ്മെന്റ് സമിതി മുഖാന്തരം തെരഞ്ഞെടുക്കുന്നതിന് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഗവ അംഗീകൃത സ്ഥാപനത്തിൽ നിന്നും ജി.എൻ.എം/ബി.എസ്.സി നേഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവരും കാത്ത്ലാബ്/ഐ.സി.സി.യുവിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവരും നേഴ്സിങ് കൗൺസിൽ ഓഫ് കേരളയിൽ പെർമനന്റ് രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. പ്രായപരിധി 18-40. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജനുവരി 24 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491-25333227, 2534524.

വാക്ക്-ഇൻ-ഇന്റർവ്യൂ

സംസ്ഥാന ശിശുക്ഷേമ സമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ/ ശിശുപരിചരണ കേന്ദ്രങ്ങളിൽ ആയമാരുടെ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബാലസേവികാ കോഴ്സ് പാസായവർക്കും കുട്ടികളുടെ പരിചരണത്തിനായുള്ള പരിശീലനം നേടിയവർക്കും മുൻപരിചയമുള്ളവർക്കും പങ്കെടുക്കാം. 25നും 40നും ഇടയ്ക്ക് പ്രായമുള്ള വനിതകൾക്കാണ് അവസരം. താൽപര്യമുള്ളവർ ജനുവരി 22ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടെത്തണം.

ഇന്റർവ്യൂ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇ-ഹെൽത്ത് ഇംപ്ലിമെന്റെഷൻ ടീമിലെ ടെക്നിക്കൽ അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേററർ തസ്തികയിലേക്ക് 750 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.ടെക്/ബി.എസ്.സി ഇലക്ട്രോണിക്സ്/ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് . പ്രായപരിധി 18-40. ഇ-ഹെൽത്ത് സോഫ്റ്റ് വയറിലുളള പരിചയം. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം 23/01/2024 എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11.00 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.00 മുതൽ 10.30 വരെ മാത്രമായിരിക്കും. ഫോൺ 0484-2754000.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.