Sections

ലാബ് ടെക്നീഷ്യൻ, ക്ലർക്ക് കം അക്കൗണ്ടന്റ്, ലാബ് അറ്റൻഡർ, ഫാർമസിസ്റ്റ്, അംഗൻവാടി ഹെൽപ്പർ, ക്ലീനിംഗ് സ്റ്റാഫ്, അധ്യാപക, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, Jan 11, 2024
Reported By Admin
Job Offer

അഭിമുഖം

കുണ്ടറ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 16 രാവിലെ 11ന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ 0474 2526949.

ഇന്റർവ്യൂ 25ന്

തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യുനാനി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 20നകം അപേക്ഷിക്കണം. 25ന് രാവിലെ 11നാണ് ഇന്റർവ്യൂ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ(നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in.

ഡെപ്യൂട്ടേഷൻ നിയമനം

എസ്.സി.ഇ.ആർ.ടി കേരളയിൽ റിസർച്ച് ആൻഡ് ഡോക്യുമെന്റേഷൻ തസ്തികയിൽ അസിസ്റ്റന്റ് പ്രൊഫസർ / റിസർച്ച് ഓഫീസറെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ് കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം 25നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖം നടത്തിയാവും നിയമനം. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.

സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ അഭിമുഖം

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ നമസ്തേ വിങ്സ് ടു ഫ്ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡൽ ഹോമിൽ സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 10,000 രൂപ വേതനമായി ലഭിക്കും. 30 വയസിന് മുകളിൽ പ്രായമുള്ള, ബാധ്യതകളില്ലാത്ത, പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയം താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് പങ്കെടുക്കാം. അവിവാഹിതർ, ഭർത്താവിൽ നിന്ന് വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു. താത്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡാറ്റ, പത്താം ക്ലാസ് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ജനുവരി 23 രാവിലെ 11ന് പൂജപ്പുര ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2345121.

അപേക്ഷ ക്ഷണിച്ചു.

കോട്ടയം കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ നിയമനത്തിന് യോഗ്യരായ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുന്ന യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിംഗ് ബിരുദമോ ബിടെക്/ഡിപ്ലോമ/ഐ.ടി.ഐ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 21 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പട്ടികവർഗ്ഗ വികസന വകുപ്പിൻറെ കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ഒരു വർഷക്കാലത്തേക്കാണ് നിയമനം. സേവനം തൃപ്തികരമാണെങ്കിൽ പരമാവധി ഒരു വർഷം കൂടി ദീർഘിപ്പിച്ചു നൽകുന്നതാണ്. അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ ആയി നിയമിക്കപ്പെടുന്നവർക്ക് സ്ഥിരനിയമനത്തിന് യാതൊരുവിധ അർഹതയും ഉണ്ടായിരിക്കുന്നതല്ല. ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറത്തിനൊപ്പം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, വൈക്കം / പുഞ്ചവയൽ/മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിലോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി ജനുവരി 25.വിശദവിവരങ്ങൾക്ക് ഫോൺ : 04828202751.

അംഗൻവാടി ഹെൽപ്പർ നിയമനം

കോട്ടയം :വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ ഹെൽപ്പർ തസ്തികയിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്കും പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ഫോൺ 9188959698, 04829-283460.

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിലേക്ക് കൺസൾട്ടൻസി അടിസ്ഥാനത്തിൽ ഡിസൈനർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ഫാഷൻ ടെക്നോളജിയിൽ ബിരുദം. താത്പര്യമുള്ളവർ ജനുവരി 25-ന് മുൻപായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04772252341, 8547052341

ഫാർമസിസ്റ്റ് നിയമനം

ആലപ്പുഴ: മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന എ.ആർ.ടി. സെന്റർ (ഉഷസ്)ലേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രിൻസിപ്പൽ ഓഫീസിൽ ജനുവരി 23-ന് രാവിലെ 10.30-ന് പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവ നടത്തും. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ഫാം ബിരുദം അല്ലെങ്കിൽ ഡി.ഫാം (ആരോഗ്യ മേഖലയിൽ മൂന്നു വർഷത്തെ പ്രവർത്തിപരിചയം). പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലക്ഷണീയം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ, പ്രായം, വിലാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രിൻസിപ്പൾ ഓഫീസിൽ എത്തണം.

വാക്ക് ഇൻ ഇന്റർവ്യൂ

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ ഹൗസ് മദർ, ക്ലീനിംഗ് സ്റ്റാഫ്, കുക്ക് എന്നീ തസ്തികകളിലേയ്ക്കും, എൻട്രി ഹോം ഫോർ ഗേൾസിൽ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 24ന് രാവിലെ 10 ന് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamkhaya.org.

ഇന്റർവ്യൂ ജനുവരി 15ന്

കേരള വനിതാ കമ്മിഷന്റെ എറണാകുളം മേഖലാ കാര്യാലയത്തിലെ എൽഡി ക്ലാർക്കിന്റെ ഒരു ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് ജനുവരി 15ന് ഉച്ചകഴിഞ്ഞ് 2.30ന് ഇന്റർവ്യു നടത്തും. കേരള വനിതാ കമ്മിഷന്റെ എറണാകുളം മേഖലാ ഓഫീസിൽ വച്ചായിരിക്കും (പരമാര ഷോപ്പിംഗ് കോംപ്ലക്സ് (യുപിഎഡി ഓഫീസ്), റൂം നമ്പർ 2, ഒന്നാംനില, പരമാര റോഡ്, പ്രസിഡൻസി ഹോട്ടലിനു സമീപം, നോർത്ത് റെയിൽവേ സ്റ്റേഷൻ, കൊച്ചി 682018). ജനുവരി ഒൻപതിനു നിശ്ചയിച്ചിരുന്ന ഇന്റർവ്യു 15ലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്*

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ മെഡിക്കൽ ഓഫീസറിന്റെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജനുവരി 17 ന് രാവിലെ 11ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറിന്റെ ചേമ്പറിൽ അഭിമുഖം നടത്തും. താഴെപ്പറയുന്ന വിദ്യാഭ്യാസയോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം: മെഡിക്കൽ ഓഫീസർ :യോഗ്യത: മോഡേൺ മെഡിസിനിൽ ഡിഗ്രി അല്ലെങ്കിൽ സൈക്ക്യാട്രി യിൽ പിജി. പ്രായപരിധി : 18 - 45 വയസ്. ശമ്പളം : 52,000 രൂപ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് : യോഗ്യത:- ക്ലിനിക്കൽ സൈക്കോളജയിൽ എംഫിൽ. ആർസിഐ അംഗീകരിച്ച രണ്ടുവർഷത്തെ കോഴ്സ് ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയർ. ക്ലിനിക്കൽ സൈക്കോളജിസ്റ്റിൽ റിഹാബിലേഷൻ കൗൺസിൽ ഓഫ് ഇന്ത്യുടെ രജിസ്ട്രേഷൻ. പ്രായപരിധി : 18 - 45 വയസ്. ശമ്പളം : 39,500 രൂപ.

മെഡിക്കൽ ഓഫീസർ നിയമനം

പാലക്കാട്: ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ്. ആണ് യോഗ്യത. മാനസിക വിഭാഗത്തിൽ സേവന പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി ഇല്ല. പ്രതിമാസം 57,525 രൂപ. താത്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ ആശുപത്രിയുടെ hrdistricthospitalpkd@gmail.com ൽ ജനുവരി 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2533327

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മലമ്പുഴ ഗവ ഐ.ടി.ഐയിൽ ടർണർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നതിനായി ജനുവരി 17 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തുന്നു. ടർണർ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ മൂന്ന് വർഷത്തെ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള ഓപ്പൺ വിഭാഗത്തിൽപ്പെട്ടവർക്കോ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ക്ലാർക്ക് കം അക്കൗണ്ടന്റ് ഒഴിവ്

ഇറിഗേഷൻ വകുപ്പിന്റെയും ഡി.ടി.പി.സിയുടെയും അധീനതയിലുള്ള പോത്തുണ്ടി ഉദ്യാനത്തിലെ ടിക്കറ്റ് കൗണ്ടറിലേകക് പ്രവേശന പാസ് വിതരണത്തിനും മറ്റിനത്തിലെ കണക്കുകൾ കൈകാര്യം ചെയ്യുന്നതിനും അനുബന്ധ ജോലികൾക്കുമായി രണ്ട് ക്ലാർക്ക് കം അക്കൗണ്ടന്റുമാരെ നിയമിക്കുന്നു. ബി.കോം ബിരുദം, മലയാളം-ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിങ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രായപരിധി 35. നെന്മാറ, മേലാർകോട്, വണ്ടാഴി ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലുള്ളവർക്ക് പരിഗണന. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ വേതനം 15,000 രൂപ. താത്പര്യമുള്ളവർ ജനുവരി 19 ന് രാവിലെ 11 ന് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മലമ്പുഴ ഇറിഗേഷൻ ഡിവിഷൻ കാര്യാലയത്തിൽ എത്തണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം.

ലാബ് അറ്റൻഡർ നിയമനം

വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കെമിസ്ട്രി ഡിപ്പാർട്മെൻറിൽ ലാബ് അറ്റൻഡറെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രസ്തുത സയൻസ് വിഷയത്തിൽ പ്ലസ് ടു പാസ്സായവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി പത്തിന് രാവിലെ 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 9495489079 9645350856.

കാത്ത് ലാബ് സ്ക്രബ് നഴ്സ് നിയമനം

മാനന്തവാടി ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് സ്ക്രബ് നഴ്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി നഴ്സിംഗ്, ജി എൻ.എം, കേരള നഴ്സസ് ആൻഡ് മിഡൈ്വവ്സ് കൗൺസിൽ രജിസ്ട്രേഷൻ, രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ, ഫോട്ടോ സഹിതമുള്ള ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുൾപ്പെടെയുള്ള അപേക്ഷയുമായി ജനുവരി 17 ന് രാവിലെ 10 ന് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 04935 240264.

അധ്യാപക നിയമനം

മൂലങ്കാവ് ജി.വി എച്ച്.എസിൽ എച്ച്.എസ്.എസ്.ടി ഇക്കണോമിക്സ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഉദ്യേഗാർത്ഥികൾ ജനുവരി 12 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുമായി സ്കൂളിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോൺ: 04936 225050.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൽപ്പറ്റ കെ.എം.എം ഗവ.ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജനുവരി 17ന് രാവിലെ 11ന് ഐ.ടി.ഐയിൽ നടക്കും. സിവിൽ എഞ്ചിനിയറിംഗ് ഡിഗ്രി/3 വർഷ ഡിപ്ലോമ/ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻ.ടി.സി/എൻ.എ.സി യോഗ്യതയുള്ള മുസ്ലീം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (കോപ്പി സഹിതം) പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 04936 205519.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.