Sections

ഓഫീസ് അസിസ്റ്റന്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മേട്രേൺ, ഗസ്റ്റ് അധ്യാപക, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സെക്യൂരിറ്റി ഗാർഡ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Wednesday, Jan 10, 2024
Reported By Admin
Job Offer

വനിതാ ഹോസ്റ്റലിൽ നിയമനം

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിനോടനുബന്ധിച്ചുള്ള വനിതാ ഹോസ്റ്റലിൽ ഒഴിവുള്ള മേട്രൺ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 2024 ജനുവരി 12ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.

വാക്-ഇൻ-ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്റെഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവുള്ള നഴ്സിങ് സ്റ്റാഫ് തസ്തികയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ജനറൽ നഴ്സിങ് / ബി.എസ്.സി നഴ്സിങ് ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. (30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും). പ്രതിമാസ വേതനം 24,520 രൂപ. നിർദിഷ്ഠ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി 16ന് രാവിലെ 11ന് പൂജപ്പുര സാമൂഹ്യ സുരക്ഷാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ; 0471 - 2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ ചെയർപേഴ്സൺ

കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ ചെയർപേഴ്സൺ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kerala.gov.in, www.rera.kerala.gov.in, www.lsgkerala.gov.in.

താത്കാലിക നിയമനം

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാർഡ് (ഫീമെയിൽ) തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 10 ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18 -39 (നിയമാനുസൃത വയസ്സിളവ് അനുവദനീയം). വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി(സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽ / പ്രശസ്തമായ സ്ഥാപനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനായി കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം)

വെറ്ററിനറി സർജൻ നിയമനം

ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ അന്തിക്കാട്, മതിലകം, തളിക്കുളം, പുഴയ്ക്കൽ എന്നീ ബ്ലോക്കുകളിൽ രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിന് ഓരോ വെറ്ററിനറി സർജന്മാരെ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 90ൽ കുറഞ്ഞ ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത- വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. വിരമിച്ചവർക്കും അപേക്ഷിക്കാം. ജനുവരി 12ന് രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 0487 2361216.

വൊളന്റിയർമാരെ നിയമിക്കുന്നു

കെ ആർ ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) മലപ്പുറം മേഖല ഓഫീസിന് കീഴിൽ തൃശൂർ ജില്ലയിലെ പൊയ്യ, നടത്തറ എന്നീ ഗ്രാമപഞ്ചായത്തുക്കളിൽ നടപ്പാക്കുന്ന ജലജീവൻ പദ്ധതിക്കായി വൊളന്റിയർമാരെ നിയമിക്കുന്നു. 755 രൂപ നിരക്കിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങാണ് അടിസ്ഥാനയോഗ്യത. പ്രവർത്തി പരിചയം ഉള്ളവർക്കും അതത് ഗ്രാമപഞ്ചായത്തുകൾ സ്ഥിരതാമസമാക്കിയവർക്കും മുൻഗണന. ജനുവരി 15ന് രാവിലെ 11ന് നടത്തറ, ഉച്ചയ്ക്ക് 2.30ന് പൊയ്യ ഗ്രാമപഞ്ചായത്തുകളിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം പങ്കെടുക്കണം. ഫോൺ: 0483 2738566, 8281112278.

ഡെപ്യൂട്ടേഷൻ നിയമനം

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ (ശമ്പള സ്കെയിൽ 26500- 60700) അന്യത്ര സേവന വ്യവസ്ഥയിൽ ജോലി നോക്കുന്നതിന് സമാന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി. ബിൽഡിങ്, ആര്യശാല, തിരുവനന്തപുരം - 695036 എന്ന വിലാസത്തിൽ ജനുവരി 30 നു മുമ്പായി നിശ്ചിത ഫാമിൽ അപേക്ഷ സമർപ്പിക്കണം.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

എടപ്പാൾ സി.എച്ച്.സിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഇൻറർവെൻഷൻ സെൻററിൽ (സി.ബി.ഐ.സി) കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം നടത്തുന്നു. എം.ഫിൽ, ക്ലിനിക്കൽ സൈക്കോളജി ആൻഡ് ആർ.സി.ഐ രജിസ്ട്രേഷൻ, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 15ന് വൈകീട്ട് നാലിനകം എടപ്പാളിൽ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് ഓഫീസിൽ നേരിട്ടോ തപാർ മാർഗമോ എത്തിക്കണം. വിലാസം: സെക്രട്ടറി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, എടപ്പാൾ പി.ഒ, മലപ്പുറം ജില്ല, പിൻ: 679576. ഇ-മെയിൽ: ponnanibdo@gmail.com. ഫോൺ: 8281040616.

ഓഫീസ് അസിസ്റ്റന്റ് നിയമനം

വണ്ടൂർ കനറാ ബാങ്ക് സുബ്ബറാവു ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. 22നും 30നും മധ്യേപ്രായമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനുമുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ് ഓഫീസ്, വേർഡ്, എക്സൽ) നിർബന്ധം. അക്കൗണ്ടിങിൽ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണനയുണ്ട്. താത്പര്യമുള്ളവർ ജനുവരി 31നുള്ളിൽ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04931 247001, 04931 294559.

ഗസ്റ്റ് അധ്യാപക നിയമനം

കൊണ്ടേട്ടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 12ന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാവണം.

അധ്യാപക നിയമനം

കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്.എസ്.എസ്.ടി ജിയോളജി സീനിയർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ (ജനുവരി പത്ത്) രാവിലെ 10.30ന് പ്രിൻസിപ്പൽ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04832796850.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ സംഹിത സംസ്കൃത സിദ്ധാന്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 16ന് രാവിലെ 11ന് പരിയാരത്തെ കണ്ണൂർ ഗവ.ആയുർവേദ കോളേജിൽ. ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേദിവസം കൃത്യസമയത്ത് എത്തണം. പ്രതിമാസം 57,525 രൂപ സമാഹൃത വേതനം ലഭിക്കും. ഫോൺ 0497 2800167.

ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവ്

സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി കാസർകോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവ്. പ്രതിദിനം 320 രൂപ. അഭിമുഖം ജനുവരി പത്തിന് രാവിലെ 11ന് കാസർകോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ. സമാനമായ ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ഫോട്ടോ പതിച്ച തിരിച്ചറിയിൽ രേഖയും സർട്ടിഫിക്കറ്റും സഹിതം എത്തണം. ഫോൺ 9744195601.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.