Sections

ബിസിനസിൽ പാർട്ണർമാരെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Tuesday, Jan 09, 2024
Reported By Soumya
Business Guide

ബിസിനസ്സിൽ പാർട്ണർമാരെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പെട്ടെന്ന് തോന്നുന്ന സൗഹൃദത്തിന്റെ ഫലമായി ബിസിനസ് ആരംഭിക്കുകയും പക്ഷേ മുന്നോട്ടുപോകുമ്പോൾ അവർ നിങ്ങൾ ഉദ്ദേശിച്ച തരത്തിലുള്ള ആളുകളെ ആയിരിക്കില്ല. പാർട്ട്ണർ ആക്കുന്നതിന് മുൻപ് തന്നെ അവരെ സംബന്ധിച്ച ചില കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടാകണം. ചില പരീക്ഷണങ്ങൾ നടത്തി നോക്കി അതിൽ വിജയിച്ചാൽ മാത്രമേ അവരെ പാർട്ട്ണർമാർ ആക്കാൻ പാടുള്ളൂ. താഴെപ്പറയുന്ന ഗുണങ്ങളുള്ള ആളുകളെ മാത്രമാണ് പാർട്ണർമാർ ആക്കേണ്ടത്.

  • അയാൾ സത്യസന്ധനായ ആളായിരിക്കണം. സത്യസന്ധത കൂടപ്പിറപ്പായ ഒരാളിന് മാത്രമേ പാട്ണർ ആക്കാൻ പാടുള്ളൂ. നിങ്ങളോട് മാത്രമല്ല അവർ സത്യസന്ധത കാണിക്കേണ്ടത് കസ്റ്റമറിനോട് പ്രോഡക്റ്റ് പർച്ചേസ് സെയിൽസ് എന്നീ രംഗങ്ങളിൽ തുടങ്ങി നിരവധി കാര്യങ്ങളിൽ അവർ സത്യസന്ധത പുലർത്തണം. നിങ്ങളോട് മാത്രം സത്യസന്ധത കാണിച്ചാൽ പോര അയാൾ ജീവിതത്തിലും സത്യസന്ധത പുലർത്തുന്ന ആളായിരിക്കണം. ഇതിനുവേണ്ടി നിങ്ങൾ അയാളോടൊപ്പം കാറിൽ ഒരു യാത്ര നടത്തിയാൽ തന്നെ അറിയാൻ സാധിക്കും. യാത്ര നടത്തുന്ന സമയത്ത് നിയമങ്ങൾ പാലിച്ച് പോകുന്ന ആളാണെങ്കിൽ അയാൾ നല്ല ഒരു ആളായിരിക്കും. നിങ്ങൾ പാട്ണർ ആക്കാൻ ഉദ്ദേശിക്കുന്ന ആളുമായി ഒരു അഞ്ചുമണിക്കൂർ യാത്ര ചെയ്യുമ്പോൾ തന്നെ അയാളെക്കുറിച്ച് ഒരു ചിത്രം നിങ്ങൾക്ക് കിട്ടും. പാർട്ണർ നിയമങ്ങൾ പാലിക്കണമെന്ന് പറയുമ്പോൾ അത് നിങ്ങളോട് മാത്രമല്ല കസ്റ്റമറിനോടും ബിസിനസ്സിന്റെ ബാക്കി എല്ലാ ഘട്ടങ്ങളിലും നിയമങ്ങൾ പാലിച്ചു പോകുന്ന ആൾ ആയിരിക്കണം.
  • ജീവിതത്തിൽ വ്യക്തമായി കാഴ്ചപ്പാട് ഇല്ലാത്ത ആളുകൾ എത്ര സത്യസന്ധർ ആണെങ്കിലും അവരോട് കൂട്ടുകൂടാൻ പാടില്ല. അയാൾക്ക് വ്യക്തമായി കാഴ്ചപ്പാട് ഇല്ലെങ്കിൽ നിങ്ങളെയും ചിലപ്പോൾ കുഴിയിൽ കൊണ്ട് ചാടിക്കാൻ സാധ്യതയുണ്ട്.
  • സംശയങ്ങൾ ഒന്നുമില്ലാത്ത ആളായിരിക്കണം പാർട്ട്ണർ. ചില ആളുകൾക്ക് എല്ലാ കാര്യങ്ങളിലും സംശയമായിരിക്കും അത് ചെയ്താൽ ശരിയാകുമോ അങ്ങനെ ചെയ്താൽ ശരിയാകുമോ എന്നൊക്കെ. അങ്ങനെയുള്ള ആളുകളുമായി പാർട്ട്ണർഷിപ്പിലേക്ക് ഒരിക്കലും പോകാൻ പാടില്ല. സംശയങ്ങൾ ഇല്ലാത്ത ഉറച്ച മനസ്സോടുകൂടിയ ഒരാളോടൊപ്പം ആണ് ബിസിനസ് ചെയ്യേണ്ടത്.
  • സ്വാർത്ഥതയില്ലാത്ത ആളായിരിക്കണം. സ്വാർത്ഥതയുള്ള ഒരാൾ പാർട്ണർഷിപ്പിൽ പങ്കാളിയായാൽ ഒത്തു പോകാൻ പ്രയാസമായിരിക്കും. സ്വാർത്ഥതയുള്ള ആളാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ ചതിക്കുക തന്നെ ചെയ്യും.
  • നിങ്ങൾക്ക് പാർട്ട്ണറുമായി ആശയവിനിമയം നടത്തുവാനുള്ള കഴിവ് ഉണ്ടായിരിക്കുക. പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കുന്നവരുമായി മാത്രമേ ബിസിനസ് നടത്താവു. നിങ്ങൾ പറയുന്നത് അയാൾ കേൾക്കാതിരിക്കുകയും അയാൾ പറയുന്നത് നിങ്ങൾ കേൾക്കാതിരിക്കുകയും ചെയ്താൽ അങ്ങനെയുള്ള ആൾക്കാരുമായി ചേർന്ന് പോകുന്നത് ബിസിനസ്സിൽ നല്ലതല്ല.
  • സ്വന്തമായി അഭിപ്രായമുള്ള ഒരാളുമായാണ് പാർട്ണർഷിപ്പ് നടത്തേണ്ടത്. സ്വന്തമായി അഭിപ്രായമില്ലാതെ മറ്റുള്ളവരോട് ചോദിക്കുന്ന, ഉദാഹരണമായി തന്റെ ഭാര്യയോട്, അമ്മയോട്, അച്ഛനോട് അല്ലെങ്കിൽ അതുപോലുള്ള മറ്റുള്ളവരോട് അഭിപ്രായങ്ങൾ ചോദിച്ച് കാര്യങ്ങൾ ചെയ്യുന്ന ഒരാളുമായി പാർട്ണർഷിപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം അവർക്ക് അഭിപ്രായങ്ങൾ മാറിക്കൊണ്ടിരിക്കും അവരുമായി ചേർന്നു പോകാൻ നിങ്ങൾക്ക് സാധിക്കില്ല.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.