Sections

ബിസിനസുകാർ സാധാരണക്കാരോട് ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

Tuesday, Jan 16, 2024
Reported By Soumya S
Business Guide

ബിസിനസുകാരൻ സാധാരണ ആൾക്കാരോട് ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ഇടപെടൽ ബിസിനസ്സിൽ വളരെ പ്രധാനപ്പെട്ടതാണ്. ആൾക്കാരുമായി നന്നായി ഇടപെടാൻ കഴിവില്ലെങ്കിൽ ബിസിനസ്സിൽ മുന്നോട്ട് പോകാൻ സാധിക്കില്ല. പലപ്പോഴും എല്ലാത്തിലും കയറി ഇടപെടുന്നതുകൊണ്ട് ബിസിനസ് തകർച്ചയിലേക്ക് പോകുന്നത് കാണാറുണ്ട്. അതുകൊണ്ട് തന്നെ അനാവശ്യ കാര്യങ്ങളിൽ ഇടപെടാതെ, വളരെ പോസിറ്റീവായി നിൽക്കാൻക്കാനുള്ള കഴിവ് ബിസിനസുകാരൻ ആർജ്ജിക്കണം. ഇതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • നിങ്ങളുടെ ലക്ഷ്യത്തിനനുസരിച്ച്, ബിസിനസിന് അനുസരിച്ചുള്ള ആൾക്കാരുമായാണ് കൂടുതൽ ഇടപഴകേണ്ടത്. നിങ്ങൾക്ക് ആവശ്യമില്ലാത്ത ആളുകളെ ഉപേക്ഷിക്കുക എന്നല്ല, അത്തരത്തിലുള്ള ആൾക്കാരുമായി കൂടുതൽ ഇടപെട്ട് കഴിഞ്ഞാൽ നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ സാധിക്കില്ല. നിങ്ങളുടെ ലക്ഷ്യത്തെ ഫോക്കസ് ചെയ്തുകൊണ്ട് മികച്ച ഒരു ടീം നിങ്ങൾക്ക് ചുറ്റും ഉണ്ടാവുന്നത് നിങ്ങളെ കൂടുതൽ പ്രചോദിപ്പിക്കുകയും ചെയ്യും.
  • നിങ്ങളുടെ കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ പ്രത്യേകമായി സമയം മാറ്റി വയ്ക്കുക. നിങ്ങളുടെ പങ്കാളിയോട് അല്ലെങ്കിൽ അച്ഛനമ്മമാരോട്, മക്കളോട് മികച്ച ഒരു ബന്ധം ഉണ്ടാക്കുക.നിങ്ങളുടെ കടമകൾ അച്ഛനമ്മമാരോട് ചെയ്യേണ്ടതും, പങ്കാളിയോട് ചെയ്യേണ്ട കടമകൾ,മക്കളോട് ചെയ്യേണ്ട കടമകൾ ഇവയൊക്കെ പരിപൂർണ്ണമായി നിർവഹിക്കാൻ വേണ്ടി ശ്രമിക്കുക. അതിന് കുറച്ച് സമയം നൽകുകയും വേണം.
  • സമൂഹത്തിലെ ടോക്സിക് ആയിട്ടുള്ള ആൾക്കാരിൽ നിന്നും മാറി നിൽക്കുക. ടോക്സിക് ആയിട്ടുള്ള ആൾക്കാരുമായി സൗഹൃദം ഉണ്ടാക്കുകയും അവർ പറയുന്നത് കേൾക്കുകയും ചെയ്യുന്നത് നിങ്ങളെ ബിസിനസ്സിൽ മുന്നോട്ടു പോകാൻ തടസ്സം നിൽക്കുന്നവയാണ്. അങ്ങനെയുള്ള ആൾക്കാരിൽ നിന്ന് പരിപൂർണ്ണമായി മാറി നിൽക്കുവാനുള്ള ശ്രദ്ധയുണ്ടാക.
  • നിങ്ങൾ മറ്റുള്ളവരുടെ മുന്നിൽ വലിയ ആളാകാൻ വേണ്ടി വലിയ വർത്തമാനങ്ങൾ പറയാതിരിക്കുക. ചിലർ ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തിൽ സംസാരിക്കുന്നവർ ഉണ്ടാകാം ചിലർ നിങ്ങളോട് തെറ്റുകൾ പറയുന്നവർ ഉണ്ടാകും. അവരോട് താൻ അറിവിന്റെ കലവറയാണ് എന്ന് കാണിക്കാൻ വേണ്ടി തെറ്റുകൾ തിരുത്താൻ പോകുന്നത് നിങ്ങളുടെ സമയം പാഴാക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ആൾക്കാരുടെ തെറ്റ് തിരുത്തുകയല്ല നിങ്ങളുടെ ജോലി. നിങ്ങളുടെ ബിസിനസ്സിൽ അഭിവൃദ്ധി നേടുക എന്നതാണ് പ്രധാനം. മറ്റുള്ളവരെ തിരുത്തി അവരെ ശരിയാക്കാൻ വേണ്ടി ഫോക്കസ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ സമയം പാഴായി പോവുകയും സമയത്തെ മാനേജ് ചെയ്യാൻ കഴിയാത്തവരായി മാറും.അവരെ നന്നാക്കാൻ വേണ്ടി ശ്രമിക്കാതെ നിങ്ങളുടെ ലക്ഷ്യം എന്താണെന്ന് നോക്കിലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുക.
  • മാതൃകാപരമായ വ്യക്തികളെ കണ്ടെത്തുക. നിങ്ങളുടെ ചുറ്റുപാടിൽ ഉള്ള നല്ല ആളുകൾ ആരൊക്കെയാണെന്ന് മനസ്സിലാക്കി അവരുമായി നല്ല സൗഹൃദം ഉണ്ടാക്കുന്നതിന് വേണ്ടി പ്രത്യേക പരിശീലനം നിങ്ങൾ നേടണം. അവരെ നിങ്ങളോടൊപ്പം നിർത്തുവാനും പ്രത്യേകം ശ്രദ്ധിക്കണം.
  • രാഷ്ട്രീയക്കാർ സാമൂഹ്യ പ്രവർത്തകരൊക്കെ നിങ്ങളെ ഡിസ്റ്റർബ് ചെയ്യുന്നവർ ഉണ്ടാകാം ഇവരിൽ നിന്നും ഒരു നിശ്ചിത അകലം പാലിക്കുക. എന്നാൽ ഇവരിൽ നല്ല ആളുകൾ ഉണ്ടെങ്കിൽ അവരുമായി ബന്ധം സ്ഥാപിക്കാനും മടിക്കേണ്ടതില്ല. സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നവരെ സഹായിക്കുക എന്നത് ഒരു ബിസിനസ്കാരന്റെ ധർമ്മമാണ്. അതിന് അർഹതപ്പെട്ട രീതിയിൽ മാത്രം സഹായങ്ങൾ നൽകുക. അർഹതയില്ലാത്ത ആളുകളെ സഹായിക്കാൻ പോകേണ്ട കാര്യമില്ല. ചിലപ്പോൾ നിങ്ങൾ ബിസിനസുകാർ ആയതുകൊണ്ട് തന്നെ നിങ്ങളുടെ അടുത്ത് വന്ന് വാക്കുകൊണ്ട് നിങ്ങളെ പലതും പറഞ്ഞ് പുകഴ്ത്തി നിങ്ങളിൽ നിന്ന് സമ്പത്ത് തട്ടിയെടുക്കാനുള്ള ശ്രമം ചിലർ നടത്തിയേക്കാം. അങ്ങനെയുള്ള ആളുകളിൽ നിന്നും അകന്ന് നിൽക്കുക അതിൽ അടിമപ്പെടാതെ നിങ്ങളുടെ ലക്ഷ്യങ്ങളിൽ മാത്രം ഫോക്കസ് ചെയ്തു പോവുക.

സാമൂഹ്യപരമായ ഇടപെടലുകൾ ഉണ്ടാകുന്ന സമയത്ത് കുറഞ്ഞത് ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ അത് വളരെ നല്ലതായിരിക്കും. നിങ്ങളുടെ ലക്ഷ്യം ബിസിനസുകാരൻ ആവുക എന്നതാണ് അല്ലാതെ അവരുടെ മികച്ച അഭിപ്രായം നേടുക എന്നുള്ളതല്ല. മറ്റുള്ളവരിൽ നിന്നു മികച്ച അഭിപ്രായം കിട്ടാൻ വേണ്ടി ശ്രമിക്കുന്നതും നല്ലതല്ല. അത് നിങ്ങളുടെ ലക്ഷ്യത്തിന് വിഘാതം ഉണ്ടാക്കാം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.