Sections

ധാർമ്മിക മൂല്യങ്ങൾ ബിസിനസിൽ തുടരുന്നതുകൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാം

Tuesday, Jan 23, 2024
Reported By Soumya S
Business Ethics

ബിസിനസ് ലക്ഷ്യങ്ങൾ മൂല്യവുമായി ചേർന്നതായിരിക്കണം. ബിസിനസുകാർ പല ബിസിനസുകളും സമൂഹത്തിൽ ചെയ്യാറുണ്ട്. ബിസിനസ് വഴി സമ്പത്ത് ആർജ്ജിക്കുക എന്നത് ബിസിനസുകാർ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. പക്ഷേ ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ബിസിനസ് ധാർമിക മൂല്യങ്ങളുമായി ചേർന്നതായിരിക്കണം എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. ധാർമിക മൂല്യങ്ങൾ ഒരു ബിസിനസ്സിൽ ഉണ്ടോ എന്ന് പരിശോധിച്ചതിനുശേഷം മാത്രമേ ഏതൊരു ബിസിനസും തിരഞ്ഞെടുക്കാൻ പാടുള്ളൂ. ധാർമിക മൂല്യങ്ങൾ ബിസിനസിൽ ഉണ്ടാക്കുന്ന നേട്ടങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ടാറ്റ എന്ന് പറയുന്ന മഹത്തായ സ്ഥാപനം ഇന്ത്യയിലുണ്ട്. ധാർമിക മൂല്യങ്ങൾക്ക് പേര് കേട്ട കമ്പനിയാണ് ടാറ്റ എന്ന് പറയുന്നത്. ധാർമിക മൂല്യങ്ങൾ മുറുകെ പിടിക്കുന്നത് കൊണ്ട് തന്നെ ഈ കമ്പനിയോട് എല്ലാവർക്കും താല്പര്യമാണ്. ടാറ്റയുടെ പ്രോഡക്ടുകൾ വാങ്ങാൻ നിരവധി ആളുകൾ അങ്ങോട്ട് പോകുന്നു. ഇതിന് കാരണം വർഷങ്ങളായി ധാർമിക മൂല്യങ്ങൾ അവർ പിന്തുടരുന്നത് കൊണ്ടാണ്. ഇതുപോലെ തന്നെ നിങ്ങളുടെ ബിസിനസിലും ധാർമിക മൂല്യങ്ങൾ ഉണ്ടെങ്കിൽ ബിസിനസിനെ വളരെ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കും.
  • ചില ആളുകൾ ബിസിനസ് സത്യസന്ധമായി ചെയ്യുകയും അതുവഴി സാമൂഹിക സേവനങ്ങളും ചെയ്യുന്നുണ്ട്. അവരുടെ ബിസിനസുകൾ നാൾക്കുനാൾ വർദ്ധിക്കുന്നതായി കാണാൻ സാധിക്കും. അവരൊരു നിശ്ചിത തുക എല്ലാ മാസവും ചാരിറ്റിക്ക് വേണ്ടി മാറ്റി വയ്ക്കുന്നുണ്ട്. ചില ഹോട്ടൽ നടത്തുന്ന ആളുകൾ കുറച്ചു ഭക്ഷണം സമൂഹത്തിലെ പാവപ്പെട്ടവർക്ക് ഇല്ലെങ്കിൽ അനാഥാലയങ്ങളിലേക്ക് കൊടുക്കാറുണ്ട്.ഇങ്ങനെ ധാർമിക മൂല്യങ്ങളുള്ള ഹോട്ടലുകൾ തേടിപ്പിടിച്ച് ആളുകൾ ആഹാരം കഴിക്കാൻ പോകാറുണ്ട്. ഇങ്ങനെയുള്ള ഹോട്ടലുകളിൽ ഉപഭോക്താക്കളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരും. സ്വന്തമായി കുറച്ച് കാശുണ്ടാക്കുക എന്നതിലുപരിയായി സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുകയും അത് ഒരു ധാർമിക മൂല്യമായി മുറുകെ പിടിക്കുകയും ചെയ്യുന്നവരുടെ ബിസിനസുകൾക്ക് വളർച്ചയുണ്ടാകും.
  • സമൂഹത്തിന് ദോഷകരമായ ബിസിനസുകൾ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ചിലർ വൻ മലകൾ പൊടിച്ച് പാറപ്പൊടികൾ ഉണ്ടാക്കുന്നുണ്ട്, ഇതിനോടൊപ്പം തന്നെ പരിസ്ഥിതി മലിനീകരണം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.ഇത്തരം ബിസിനസുകൾ ധാർമിക മൂല്യമുള്ളവയല്ല. ഇതിന് സമൂഹത്തിൽ നിന്നും തിരിച്ചടി തീർച്ചയായും ലഭിക്കും. അതിനുപകരം പ്രകൃതിയെ സംരക്ഷിക്കുന്ന സമൂഹത്തിന് ഗുണമുള്ള കാര്യങ്ങൾ ചെയ്യുക. പാറ പൊടിക്കുന്നത് പൂർണ്ണമായും മോശം എന്നുള്ള അർത്ഥത്തിൽ അല്ല പറയുന്നത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അവിടെയുള്ള ജനങ്ങൾക്ക് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കും. നിയമാനുസൃതമായി പുതിയ കെട്ടിടങ്ങൾക്കു വേണ്ടി പാറകൾ പൊട്ടിക്കുന്നത് പരിപൂർണ്ണമായും തെറ്റാണ് എന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്. ഇങ്ങനെ പ്രകൃതിയെ നശിപ്പിക്കുമ്പോൾ അതിന്റെ ദോഷം തീർച്ചയായും എല്ലാവർക്കും ഉണ്ടാകും എന്ന കാര്യം പ്രത്യേകം ഓർമിക്കണം.
  • നിങ്ങളുടെ ബിസിനസുകൾ സ്ത്രീ സൗഹാർദ്ദപരവും കുട്ടികൾക്ക് ഗുണകരമായിട്ടുള്ളതും ആയിരിക്കണം. പല സ്ഥാപനങ്ങളിലും പണ്ടു കാലം മുതൽ തന്നെ സ്ത്രീകളോട് വിവേചനം ഉണ്ടായിരുന്നു. ലോകം മുഴുവൻ ഇത് കാണാൻ സാധിക്കും. പക്ഷേ സ്ത്രീകളെ ബഹുമാനിക്കുന്നതും കുട്ടികളെ കരുതുന്നതുമായ കാര്യങ്ങളാണ് നിങ്ങൾ എപ്പോഴും ചെയ്യേണ്ടത്.
  • മൂല്യങ്ങൾ പിന്തുടരുന്നത് കൊണ്ട് വളരെ നല്ല മാനസിക സമൃദ്ധി ഉണ്ടാകുന്നതാണ്. ഏതൊരു ബിസിനെസ്സിനോടൊപ്പം തന്നെ മൂല്യങ്ങൾ കൂടി ചേർന്ന് കൊണ്ടുപോകുന്ന ബിസിനസുകൾ തീർച്ചയായും അത് കുടുംബങ്ങൾക്കും അവിടെയുള്ള സ്റ്റാഫുകൾക്കും സാമൂഹിക സംരക്ഷണം തീർച്ചയായും ലഭിക്കും. അങ്ങനെയുള്ള ബിസിനസുകൾ ചെയ്യുന്നത് കൊണ്ട് വലിയ ഗുണങ്ങളാണ് ഉണ്ടാകുന്നത്.
  • ജീവനക്കാരോടും കസ്റ്റമറിനോടും മൂല്യവത്തായി പെരുമാറുന്നത് പാട് തന്നെയാണ്. കസ്റ്റമർക്ക് നിങ്ങൾ വഴിയാണ് നഷ്ടമുണ്ടായിരുന്നെങ്കിൽ അതിൽ ഇടപെട്ട് പരിഹരിക്കുന്ന ചില ബിസിനസുകാരെ കാണാറുണ്ട്. അങ്ങനെയുള്ള ബിസിനസുകാരുടെ അടുത്ത് കസ്റ്റമർ ഇരട്ടിക്കും.

ഏതെങ്കിലും തരത്തിൽ മൂല്യങ്ങൾ കൊടുക്കുന്ന നല്ല സംരംഭങ്ങൾ ആരംഭിക്കുവാൻ ശ്രമിക്കുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.