Sections

വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Wednesday, May 31, 2023
Reported By Admin
Tenders Invited

വൃക്ഷതടികൾ വാങ്ങാൻ താത്പര്യമുളള വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

ഇലന്തൂർ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജിന് അനുവദിച്ചിരിക്കുന്നതും കോളജ് പ്രിൻസിപ്പലിന്റെ അധീനതയിലുളളതുമായ സ്ഥലത്ത് മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി, മാവ് തുടങ്ങിയ വൃക്ഷതടികൾ വാങ്ങാൻ താത്പര്യമുളള വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ഒൻപതിന് രാവിലെ 11 വരെ. ഫോൺ : 94474 27702

നിശാ വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ യുപി, ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥിനികൾക്ക് നിശാ വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 6. ഫോൺ - 0480 2960400.

ഇ-ടെണ്ടറുകൾ ക്ഷണിക്കുന്നു

കോതമംഗലം ബ്ലോക്ക് MLASDF/MPLADS പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെണ്ടറുകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, www.lsg.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അറിയാവുന്നതാണ്. (ഫോൺ:0485 2822544). അവസാന തീയതി 07.06.2023 6 മണി, ടെണ്ടർ തുറക്കുന്ന തീയതി 09.06.2023 രാവിലെ 11 മണി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.