Sections

വിവിധ സാമഗ്രികൾ ലഭ്യമാക്കുന്നതിന് വേണ്ടി ടെണ്ടറുകൾ ക്ഷണിച്ചു

Tuesday, May 30, 2023
Reported By Admin
Tenders Invited

മെഡിക്കൽ ബുക്കുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറിയിലേക്ക് മെഡിക്കൽ ബുക്കുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 12 ന് ഉച്ചയ്ക്ക് 12നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2597279

നിശാ വസ്ത്രം വിതരണം നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ആവശ്യമായ രണ്ട് ജോഡി നിശാ വസ്ത്രം വിതരണം നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ : 0480 2960400.

പ്രീ-സ്‌കൂൾ കിറ്റ് സാധനങ്ങൾ വിതരണം  ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

തളിക്കുളം ഐ സി ഡി എസ് പ്രോജക്ടിലെ 133 അങ്കണവാടികളിലേക്ക്  പ്രീ-സ്‌കൂൾ കിറ്റ് സാധനങ്ങൾ വിതരണം  ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു.  പ്രീ - സ്‌കൂൾ കിറ്റ് സാധനങ്ങളുടെ പേര്, വിവരം, ഇനം, തുക എന്നിവ തരം തിരിച്ച് ദർഘാസ് ഫോറത്തിൽ  രേഖപ്പെടുത്തണം. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ആറിന് ഉച്ചയ്ക്ക് ഒരു മണി വരെ. കൂടുതൽ  വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിലെ ഐ. സി. ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0487 2394522


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.