- Trending Now:
കുടുംബശ്രീ എറണാകുളം ജില്ലാ മിഷനിൽ ഔദ്യോഗികാവശ്യങ്ങൾക്ക് പ്രതിമാസ വാടകക്ക് കരാർ അടിസ്ഥാനത്തിൽ അംഗീകൃത ലൈസൻസുളള/പെർമിറ്റുള്ള അഞ്ച് സീറ്റ് സെഡാൻ വാഹനം ഡ്രൈവർ സഹിതം ഓടിക്കുന്നതിനായി ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ സെപ്റ്റംബർ 22 നകം ജില്ലാ മിഷൻ കോ-ഓഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, കാക്കനാട് എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ കാര്യാലയവുമായി ബന്ധപ്പെടുക.
ഇരിവേരി സി എച്ച് സിയുടെ ടാറ്റ സ്പേഷ്യോ വാഹനം പരസ്യമായി ലേലം ചെയ്ത് വിൽപന നടത്തിയശേഷം അഞ്ച് വർഷത്തേക്ക് ഇരിവേരി സി എച്ച് സിക്ക് തന്നെ തിരികെ വാടകയ്ക്ക് നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു. സീൽ ചെയ്ത ദർഘാസുകൾ മെഡിക്കൽ ഓഫീസർ, സി എച്ച് സി ഇരിവേരി, പി ഒ മൗവഞ്ചേരി, ചക്കരക്കൽ എന്ന വിലാസത്തിൽ സെപ്റ്റംബർ 22 ന് രാവിലെ 11 മണിക്കകം ലഭിക്കണം. ഫോൺ: 04972851602.
കല്യാശ്ശേരി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള കാർ വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, കല്യാശ്ശേരി അഡീഷണൽ എരിപുരം, പഴയങ്ങാടി പി ഒ, കണ്ണൂർ - 670303 എന്ന വിലാസത്തിൽ സെപ്റ്റംബർ 26 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം ടെണ്ടറുകൾ ലഭിക്കണം. ഫോൺ: 04972930190.
ഐസിഡിഎസ് കോഴിക്കോട് റൂറൽ ശിശുവികസന പദ്ധതി ഓഫിസറുടെ കാര്യാലയത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും (ഒളവണ്ണ, കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര) അങ്കണവാടികളിൽ പാൽ വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 24 ഉച്ച രണ്ട് വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0495 2966305, 9048066506.
കോഴിക്കോട് ഇറിഗേഷൻ നോർത്ത് സബ് ഡിവിഷൻ കാര്യാലയത്തിലെ ഉപയോഗശൂന്യമായ ഫർണിച്ചറുകൾ സെപ്റ്റംബർ 24ന് രാവിലെ 11.30ന് ലേലം ചെയ്യും. ക്വട്ടേഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ നോർത്ത് സബ് ഡിവിഷൻ, കോഴിക്കോട് എന്ന വിലാസത്തിൽ സെപ്റ്റംബർ 23ന് വൈകിട്ട് നാലിനകം ലഭിക്കണം.
വിമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2025-2026 വർഷം വാഹനം വാടകക്കെടുക്കാൻ ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബർ 26 ഉച്ച 2.30. ഫോൺ: 0495 2371343.
ഐസിഡിഎസ് തോടന്നൂർ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് കരാർ വ്യവസ്ഥയിൽ വാഹനം (കാർ/ജീപ്പ്) വാടകക്ക് നൽകാൻ ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 25 ഉച്ചക്ക് രണ്ട് വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0496 2592722.
പോഷകബാല്യം പദ്ധതിയുടെ ഭാഗമായി ആലത്തൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് പരിധിയിലുള്ള നാല് ഗ്രാമപഞ്ചായത്തുകളിലെ 121 അങ്കണവാടികളിലേക്ക് മുട്ടയും 100 അങ്കണവാടികളിലേക്ക് പാലും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ 22 ഉച്ചയ്ക്ക് ഒരു മണി വരെ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 04922 254007.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.