- Trending Now:
മുഖത്തല അഡീഷണൽ ഐ.സി.ഡി.എസിലെ ഇളമ്പള്ളൂർ, കൊറ്റങ്കര, നെടുമ്പന ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് മുട്ട, പാൽ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. സെപ്തംബർ 20 വൈകിട്ട് രണ്ട് വരെ സമർപ്പിക്കാം.
സാമൂഹ്യനിതി വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൊട്ടിയം ട്രാൻസിറ്റ് ഹോമിൽ ജൈവമാലിന്യ സംസ്കരണ യൂണിറ്റ് (അഞ്ച് കിലോഗ്രാം സംഭരണശേഷിയുള്ള) സ്ഥാപിക്കാൻ വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സെപ്തംബർ 26 ഉച്ചയ്ക്ക് രണ്ട് വരെ സമർപ്പിക്കാം. ഫോൺ: 9447137872.
ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 19 രാവിലെ 10 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ഫോൺ: 9446304104, 9447587595, 9544821475.
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ ലാബിലേക്ക് ക്വാളിറ്റി കൺട്രോൾ മെറ്റീരിയൽസും റീജന്റ്സും വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 22 ഉച്ചയ്ക്ക് ഒരു മണി. ഫോൺ: 0477-2282611.
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തിലേക്ക് അംബു ന്യൂറോ ലൈൻ സർഫസ് ഇലക്ട്രോഡ് (300 എണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 23 ഉച്ചയ്ക്ക് 12 മണി. ഫോൺ - 0477-2282611.
കുത്തിയതോട് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം ഐ സി ഡി എസ് സൂപ്പർവൈസർ നിർവ്വഹണം നടത്തുന്ന അങ്കണവാടികൾക്ക് ബി.എഫ്.റ്റി കുടിവെള്ള കണക്ഷൻ പദ്ധതിക്കായി സാധനങ്ങൾ വിതരണം ചെയ്യുന്നതിനു ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 18 വൈകിട്ട് മൂന്ന് മണിവരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ - 0478-2562250.
മീനാക്ഷിപുരം ജി.എച്ച്.എസിൽ 2025-26 അധ്യയനവർഷം എസ്.എസ്.കെ അനുവദിച്ച യൂണിഫോം ഗ്രാൻഡിന്റെ ഭാഗമായി 205 വിദ്യാർത്ഥികൾക്ക് (ആൺകുട്ടികൾ 90, പെൺകുട്ടികൾ 115) യൂണിഫോം തുണി നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ സെപ്റ്റംബർ 22 രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് ക്വട്ടേഷൻ തുറന്ന് പരിശോധിക്കുമെന്ന് പ്രധാന അധ്യാപിക അറിയിച്ചു. ഫോൺ: 9846240368, ghsmeenakshipuram@gmail.com.
പാലക്കാട് കുടുംബ കോടതിയിലെ നിയമ പുസ്തകങ്ങൾ ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 27 വൈകീട്ട് മൂന്ന് വരെ. ലഭിച്ച ക്വട്ടേഷനുകൾ സെപ്റ്റംബർ 29 ന് വൈകീട്ട് 3.30 ന് തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0491 2552500.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.