Sections

കായിക ഉപകരണങ്ങൾ, കോഴിമുട്ട, സ്റ്റേഷനറി സാധനങ്ങൾ, ബ്രഡ്, ലബോറട്ടറി സാമഗ്രികൾ, ഇലക്ട്രിക്കൽ അറ്റകുറ്റപണിക്കൾക്കുള്ള സാധനങ്ങൾ എന്നിവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയവക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Sep 10, 2025
Reported By Admin
Tenders have been invited for the supply of sports equipment, eggs, stationery, bread, laboratory eq

വാഹനം ആവശ്യമുണ്ട്

ചിറ്റുമല ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വർഷത്തേക്ക് വാഹനം (കാർ/ജീപ്പ്) വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. നിരതദ്രവ്യം: 3360 രൂപ. സെപ്തംബർ 17 ഉച്ചയക്ക് 12 വരെ സ്വീകരിക്കും. ഫോൺ: 0474 2585024.

കായിക ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിലേക്ക് വിവിധ സ്പോർട്സ് ടീമുകൾക്കുള്ള സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 15 ന് ഉച്ചയ്ക്ക് ഒരു മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0477- 2282015.

അങ്കണവാടികളിൽ മുട്ട വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

വനിത, ശിശു വികസന വകുപ്പിന് കീഴിലുള്ള, മുതുകുളം ബ്ളോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മുതുകുളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള ആറാട്ടുപുഴ, കണ്ടല്ലൂർ പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടിയിലെ കുട്ടികൾക്ക് 2025-26 വർഷം മുട്ട വിതരണം ചെയ്യുന്നതിന് സന്നദ്ധരായ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഫോം സെപ്റ്റംബർ എട്ട് പകൽ 11 മണി മുതൽ മുതുകുളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്നും ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 ഉച്ചയ്ക്ക് 2 മണി. കൂടുതൽ വിവരങ്ങൾക്ക് മുതുകുളം ഐസിഡിഎസ് പ്രോജക്ട്, മുതുകുളം ബ്ളോക്ക് ഓഫീസ് കോമ്പൗണ്ട്, മുതുകുളം പി.ഒ. ആലപ്പുഴ എന്ന വിലാസത്തിലോ 9188959692 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക.

കോഴിമുട്ട വിതരണം റീ ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലെ ആയവന പഞ്ചായത്തിലെ 18 അങ്കണവാടികളിലേക്ക് കോഴിമുട്ട വിതരണം ചെയ്യാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും റീ ടെൻഡർ ക്ഷണിച്ചു. റീ ടെൻഡർ സെപ്റ്റംബർ 10 ന് ഉച്ചകഴിഞ്ഞ് 3.30 നകം സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് മൂവാറ്റുപുഴ അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9947864784, 9605157754, 0485 52810018.

സ്റ്റേഷനറി സാധനങ്ങൾ ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് കൊടുമ്പ് സർക്കാർ പോളിടെക്നിക് കോളേജിൽ വിവിധ ബ്രാഞ്ചുകളിലേക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ വാങ്ങുന്നതിനായി അംഗീകൃത വിതരണക്കാരിൽ ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 16 ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം മൂന്നിന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. ഫോൺ: 0491 2572640.

ബ്രഡ് വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ രോഗികൾക്ക് ബ്രഡ് വിതരണത്തിന് അംഗീകൃത വിതരണക്കാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ 12 ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷൻ തുറന്ന് പരിശോധിക്കും. ഫോൺ: 0466 2344053.

ലബോറട്ടറി സാമഗ്രികൾ ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) പകർച്ച വ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ലബോറട്ടറി സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), കണ്ണൂർ എന്ന വിലാസത്തിൽ സെപ്റ്റംബർ 18 ന് രാവിലെ 11 മണിക്കകം ക്വട്ടേഷൻ ലഭിക്കണം. ഫോൺ-04972700709.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ: എഞ്ചിനീയറിങ്ങ് കോളേജിലെ ലേഡീസ്, മെൻസ് ഹോസ്റ്റലുകളിൽ ഇലക്ട്രിക്കൽ അറ്റകുറ്റപണികൾ നടത്തുന്നതിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 16 ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷൻ തുറക്കും. ഫോൺ-04972780225, വെബ് സൈറ്റ്: www.gcek.ac.in.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.