Sections

ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കൽ, കോഴിമുട്ട വിതരണം ചെയ്യൽ, ടാറ്റാ സ്പേഷ്യോ വാഹനം റീ ടെൻഡർ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Sep 09, 2025
Reported By Admin
Tenders have been invited for various works including provision of necessary supplies for the Electr

കോഴിമുട്ട വിതരണം ടെൻഡർ ക്ഷണിച്ചു

ഐ.സി.ഡി.എസ് ഇളംദേശം പ്രോജക്ട് പരിധിയിലെ വണ്ണപ്പുറം പഞ്ചായത്തിൽ 36 അങ്കണവാടികളിലെ പ്രീ സ്കൂൾ കുട്ടികൾക്ക് ഈ മാസം 20 മുതൽ 2026 മാർച്ച് മാസം 31 വരെ ഒരു കുട്ടിക്ക് ഒരു ദിവസം ഒരു മുട്ട എന്ന കണക്കിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കോഴിമുട്ട വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ സെപ്റ്റംബർ 16ന് പകൽ ഒരുമണിവരെ സ്വീകരിക്കും തുടർന്ന് മൂന്നുമണിക്ക് തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447588064.

ടാറ്റാ സ്പേഷ്യോ വാഹനം ടെണ്ടർ ക്ഷണിച്ചു

പെരിങ്ങോം താലൂക്ക് ആശുപത്രിയുടെ 2010 മോഡൽ ടാറ്റാ സ്പേഷ്യോ വാഹനം സെപ്റ്റംബർ 15 ന് ഉച്ചയ്ക്ക് 12 മണിക്ക് പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ റീടെണ്ടർ നടത്തുന്നു. ടെണ്ടർ ഫോം താലൂക്ക് ആശുപത്രി ഓഫീസിൽ നിന്നും സെപ്റ്റംബർ എട്ട് മുതൽ 12 ന് ഉച്ചയ്ക്ക് മൂന്ന് മണിവരെ ലഭിക്കും. ടെണ്ടറുകൾ സെപ്റ്റംബർ 15 ന് രാവിലെ 11 മണി സ്വീകരിക്കും. ഫോൺ: 04985 236215.

ടെൻഡർ ക്ഷണിച്ചു

ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 19 രാവിലെ 10ന്. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ഫോൺ: 9446304104, 9447587595, 9544821475.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.