- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവായ വി ഈ രംഗത്ത് ആദ്യമായി റീചാർജുമായി ബന്ധിപ്പിച്ചുള്ള ഹാൻഡ്സെറ്റ് മോഷണത്തിനും നഷ്ടപ്പെടലിനും എതിരെയുള്ള ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചു. ഇത് ഐഒഎസ്, ആൻഡ്രോയിഡ് ഉൾപ്പെടെയുള്ള എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ലഭ്യമാണ് 25,000 രൂപ വരെയുള്ള പദ്ധതികൾ വെറും 61 രൂപ മുതൽ ലഭ്യമാണ്.
ഹാൻഡ് സെറ്റിനുണ്ടാകുന്ന പ്രശ്നങ്ങൾക്കു മാത്രം പരിരക്ഷ നൽകുന്ന പരമ്പരാഗത പദ്ധതികൾക്കുപരിയായി സ്മാർട്ട് ഫോൺ നഷ്ടപ്പെടുന്നതിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്ക കൂടി പരിഹരിക്കുന്നതാണ് നവീനമായ ഈ പദ്ധതിയുടെ നേട്ടം. സ്ഥിതിവിവരക്കണക്ക് പദ്ധതി നടപ്പാക്കൽ മന്ത്രാലയത്തിൻറ ഈ വർഷം മെയ് മാസത്തെ കണക്കു പ്രകാരം 85.5 ശതമാനം വീടുകളിലും കുറഞ്ഞത് ഒരു സ്മാർട്ട് ഫോണെങ്കിലും ഉണ്ട്. റിപ്പോർട്ട് അനുസരിച്ച് വർഷംതോറും ഏകദേശം 14 ശതമാനം വളർച്ച കൈവരിച്ച് ഹാൻഡ്സെറ്റ് ഇൻഷുറൻസ് വിപണി ഈ വർഷം 2.6 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഇടത്തരം ഫോണുകൾ വാങ്ങുന്നതിന് 20,000-25,000 രൂപയാണ് ചെലവു വരുന്നതെന്നും കണക്കാക്കപ്പെടുന്നു.
വി അവതരിപ്പിക്കുന്ന ഹാൻഡ്സെറ്റ് തെഫ്റ്റ് ആൻറ് ലോസ് ഇൻഷുറൻസുകൾ മൂന്നു വിഭാഗത്തിലാണ് ലഭ്യമായിട്ടുള്ളത്. 61 രൂപയ്ക്ക് 15 ദിവസം 2ജിബിയും 30 ദിവസം ഹാൻഡ്സെറ്റ് ഇൻഷുറൻസും ലഭ്യമാകും. 201 രൂപയ്ക്ക് 30 ദിവസത്തേക്ക് 10ജിബിയും 180 ദിവസം ഹാൻഡ് സെറ്റ് ഇൻഷുറൻസുമാണുണ്ടാകുക. 251 രൂപയ്ക്ക് 10ജിബി 30 ദിവസത്തേക്കു ലഭിക്കുകയും 365 ദിവസം ഹാൻഡ് സെറ്റ് ഇൻഷുറൻസ് നൽകുകയും ചെയ്യും. ഈ പദ്ധതികളിലെല്ലാം 25,000 രൂപ വരെയാവും ഇൻഷുറൻസ് പരിരക്ഷ.
ദൈനംദിന പ്രീ പെയ്ഡ് പാക്കുകളുമായി സംയോജിപ്പിച്ച് ഇതുമായി ബന്ധപ്പെട്ട വിപണി അപര്യാപ്തതകൾ ഒഴിവാക്കാനാണ് വി ശ്രമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.