- Trending Now:
കൊച്ചി, ജനുവരി 20, 2026: സംസ്ഥാനത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും തങ്ങളുടെ 5ജി സേവനങ്ങൾ വിപുലീകരിച്ചു. വി 5ജി സേവനങ്ങൾ ഇപ്പോൾ സംസ്ഥാനത്തുടനീളം ലഭ്യമാണ്. ഇതിലൂടെ നഗര മേഖലകളിലും വളരുന്ന പട്ടണങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് അടുത്ത തലമുറ കണക്റ്റിവിറ്റി ലഭ്യമാകും.
പ്രാരംഭ ഓഫറിൻറെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്കായി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 5ജി പ്ലാൻ വി അവതരിപ്പിച്ചു. 299 രൂപ മുതൽ ആരംഭിക്കുന്ന 5ജി പ്ലാനുകൾ ഇതിലൂടെ ലഭ്യമാകും.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ 5ജി നെറ്റ്വർക്ക് വിജയകരമായി അവതരിപ്പിച്ചതിനുശേഷം കേരളത്തിലെ സേവനങ്ങൾ ശക്തമാക്കുന്നതിൻറെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ വിയുടെ നെറ്റ്വർക്ക് മറ്റിടങ്ങളിലേക്കും വിപുലീകരിച്ചു. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും അതിവേഗ കണക്റ്റിവിറ്റിയും തടസ്സമില്ലാത്ത ഇൻറർനെറ്റും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം 5ജി നെറ്റ്വർക്ക് കപ്പാസിറ്റിയും കമ്പനി ഗണ്യമായി വർദ്ധിപ്പിച്ചു. ഈ വിപുലീകരണത്തോടെ കേരളത്തിലെ എല്ലാ പ്രധാന പട്ടണങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ, ടൂറിസം മേഖലകൾ, ജനസാന്ദ്രതയുള്ള താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോൾ വി 5ജി ലഭ്യമാണ്.
സംസ്ഥാനത്തുടനീളം 5ജി സേവനം ലഭ്യമായതോടെ ആലപ്പുഴ, കണ്ണൂർ, കളമശ്ശേരി, കാസർകോട്, കൽപ്പറ്റ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മഞ്ചേരി, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരൂർ, തൃശൂർ, തൊടുപുഴ, തിരുവനന്തപുരം, വയനാട് എന്നിങ്ങനെ കേരളത്തിലെ 14 ജില്ലകളിലെയും പ്രധാന നഗരങ്ങളിൽ ഇപ്പോൾ വി 5ജി ലഭ്യമാണ്. സംസ്ഥാനത്തെ മറ്റു മേഖലകളിലേക്കും 5ജി നെറ്റ്വർക്ക് ഉടൻ വിപുലീകരിക്കുന്നതാണ്
നെറ്റ്വർക്ക് ഘടന തന്ത്രപരമായി വിപുലീകരിക്കുകയും കവറേജ് വ്യാപിപ്പിക്കുകയും ചെയ്തുകൊണ്ട് പുതുതായി ഉൾപ്പെടുത്തിയ പട്ടണങ്ങളെയും നഗരങ്ങളെയും അടുത്ത തലമുറ കണക്റ്റിവിറ്റിയിലൂടെ വി ശക്തിപ്പെടുത്തുകയാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് 5ജിയുടെ പൂർണ്ണ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയും. അതിവേഗ ഡൗൺലോഡിംഗ്, തടസ്സമില്ലാത്ത 4കെ വീഡിയോ സ്ട്രീമിംഗ്, ലാഗ് ഇല്ലാത്ത ഗെയിമിംഗിനും തത്സമയ ആശയവിനിമയത്തിനും ആവശ്യമായ കുറഞ്ഞ ലേറ്റൻസി എന്നിവ ഉറപ്പാക്കാൻ വിയുടെ മെച്ചപ്പെടുത്തിയ നെറ്റ്വർക്ക് കപ്പാസിറ്റി സഹായിക്കുന്നു. ഇത് ഇൻറർനെറ്റ് അനുഭവങ്ങളെ തടസ്സമില്ലാത്തതും ഉയർന്ന നിലവാരമുള്ളതുമാക്കി മാറ്റും.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇപ്പോൾ വി 5ജി ലഭ്യമാണ്. 2025ൻറെ രണ്ടാം പകുതിയിൽ ഊർജ്ജക്ഷമതയുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും, നെറ്റ്വർക്ക് പ്രകടനം തനിയെ മെച്ചപ്പെടുത്താൻ കപ്പാസിറ്റിയുള്ള എഐ അധിഷ്ഠിത സെൽഫ് ഓർഗനൈസിംഗ് നെറ്റ്വർക്കുകൾ ഉപയോഗിച്ചും സംസ്ഥാനത്തുടനീളം 5ജി വിപുലീകരണം വേഗത്തിലാക്കി. മെച്ചപ്പെടുത്തിയ ഈ നെറ്റ്വർക്കിലൂടെ അതിവേഗവും വിശ്വസനീയവുമായ കണക്റ്റിവിറ്റി ഉറപ്പാക്കാൻ തങ്ങൾക്ക് സാധിക്കും. ഉയർന്ന നിലവാരമുള്ളതും ഭാവിയിലേക്ക് സജ്ജവുമായ അനുഭവമാണ് വി 5ജി നൽകുന്നതെന്ന് ആത്മവിശ്വാസത്തോടെ പറയാനാകുമെന്ന് വോഡഫോൺ ഐഡിയയുടെ കേരള ക്ലസ്റ്റർ ബിസിനസ് ഹെഡ് ജോർജ് മാത്യു വി. പറഞ്ഞു.
5ജി വിപുലീകരണത്തിനൊപ്പം കൂടുതൽ വിപുലമായ കവറേജും വേഗമേറിയ ഡാറ്റാ സ്പീഡും മികച്ച കസ്റ്റമർ എക്സ്പീരിയൻസും നൽകുന്നതിനായി കേരളത്തിലെ തങ്ങളുടെ 4ജി ശൃംഖലയും വി ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ് സ്പെക്ട്രം ബാൻഡുകളിലായി 3500 ലധികം പുതിയ 4ജി സൈറ്റുകൾ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തുടനീളം കെട്ടിടങ്ങൾക്കുള്ളിലും പുറത്തും മികച്ച നെറ്റ്വർക്ക് സേവനങ്ങൾ ഉറപ്പാക്കുന്നു. ഈ നീക്കത്തിൻറെ തുടർച്ചയായി നെറ്റ്വർക്ക് കപ്പാസിറ്റിയും ബാൻഡ്വിഡ്ത്തും കൂടുതൽ വർധിപ്പിക്കുന്നതിനായി വരും മാസങ്ങളിൽ കൂടുതൽ സൈറ്റുകൾ സ്ഥാപിക്കാൻ വി പദ്ധതിയിടുന്നു. ഇതിലൂടെ നഗര, ഗ്രാമ മേഖലകളിലുടനീളം വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ കണക്റ്റിവിറ്റി നൽകുന്നതിനുള്ള പ്രതിബദ്ധത വി കൂടുതൽ ശക്തിപ്പെടുത്തുന്നു.
ഉപഭോക്താക്കളുടെയും ബിസിനസുകളുടെയും മാറി വരുന്ന ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒരു ഫ്യൂച്ചർ റെഡി നെറ്റ്വർക്ക് നിർമ്മിക്കുന്നതിൽ വി യുടെ പ്രതിബദ്ധത തുടരുന്നു. ലഭ്യത, നിരക്കുകൾ, സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി https://www.myvi.in/5g-network സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.