- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര ടെലികോം സേവനദാാക്കളായ വി, തട്ടിപ്പുകൾക്കും സൈബർ ആക്രമണങ്ങൾക്കും സ്പാം കോളുകൾക്കും എതിരെ ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷ നൽകുന്ന സമഗ്രമായ നിർമിത ബുദ്ധി പിന്തുണയോടെയുള്ള വി പ്രൊട്ടക്ട് അവതരിപ്പിച്ചു. നിർമിത ബുദ്ധി അധിഷ്ഠിത വോയ്സ് സ്പാം കണ്ടെത്തൽ സംവിധാനവും തങ്ങളുടെ മുഖ്യ ശൃംഖലയ്ക്കായുള്ള നിർമിത ബുദ്ധിയുടെ ശക്തിയോടെയുള്ള നെറ്റ് വർക്ക് പ്രതിരോധ, ഇൻസിഡൻറ് റെസ്പോൺസ് സംവിധാനവുമാണ് ഇന്ത്യ മൊബൈൽ കോൺഗ്രസിൽ (ഐഎംസി) വി അവതരിപ്പിച്ചത്.
വോയ്സ് സ്പാം കണ്ടെത്തൽ, സൈബർ പ്രതിരോധം, ഇൻസിഡൻറ് റെസ്പോൺസ് സംവിധാനം, എസ്എംഎസ് സ്പാം കണ്ടെത്തൽ, അന്താരാഷ്ട്ര കോളിങ് ഡിസ്പ്ലേ തുടങ്ങി നിരവധി സംവിധാനങ്ങളാകും ഇവയിലുണ്ടാകുക. വർധിച്ചു കൊണ്ടിരിക്കുന്ന സൈബർ തട്ടിപ്പുകൾക്കും ആക്രമണങ്ങൾക്കും എതിരെയുള്ള സുരക്ഷാ നടപടികൾ ഒരേ കുടക്കീഴിൽ അവതരിപ്പിക്കുന്നതാണ് പുതിയ സംവിധാനം.
രാജ്യം വൻ തോതിൽ ഡിജിറ്റൽ രീതികൾ സ്വീകരിക്കുകയും ആഗോള തലത്തിൽ കൂടുതൽ പ്രസക്തമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ ശൃംഖല സംരക്ഷിക്കുന്നത് എന്നത്തേക്കാളും പ്രധാനപ്പെട്ടതായിരിക്കുകയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ചീഫ് ടെക്നോളജി ഓഫിസർ ജഗ്ബീർ സിങ് പറഞ്ഞു. നിർമിതബുദ്ധിയുടേ പിന്തുണയോടെയുള്ള അത്യാധുനീക രീതികളാണ് വി പ്രൊട്ടക്ട് പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.