- Trending Now:
കൊച്ചി: മാർവാഡി സർവ്വകലാശാല രാജ്കോട്ടിൽ സംഘടിപ്പിച്ച റീജണൽ ചൂസ് ഫ്രാൻസ് ടൂർ 2026 ഇന്ത്യയിൽ നിന്നുള്ളവരുടെ ആഗോള തലത്തിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കുന്ന സുപ്രധാന ചുവടുവെപ്പായി മാറി. അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസ സഹകരണത്തിനുള്ള ഹബ്ബായി തങ്ങളുടെ കാമ്പസിനെ മാറ്റുന്നതിനും ഇതു സഹായകമായി. മുതിർന്ന ഫ്രഞ്ച നയതന്ത്ര ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, 18 മുൻനിര ഫ്രഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരുടെ പങ്കാളിത്തം ഈ പരിപാടിയുടെ മികവ് കൂടുതൽ വർധിപ്പിക്കുയായിരുന്നു. ബിരുദ തലം മുതൽ മുകളിലേക്കുള്ള ആയിരത്തിലേറെ വിദ്യാർത്ഥികളാണ് ഇതിൽ പങ്കാളികളായത്. ഫ്രാൻസിലെ നടപടിക്രമങ്ങൾ സംബന്ധിച്ച പ്രത്യേകമായ സെഷനുകൾ, വ്യക്തിഗത കൗൺസിലിങ് തുടങ്ങിയവയെല്ലാം ഇതിൻറെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
രാജ്കോട്ടിൽ അന്താരാഷ്ട്ര തലത്തിലുള്ള തരംഗങ്ങൾ എത്തുന്നതിൻറെ സൂചന കൂടിയായി ഈ പരിപാടി മാറിയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മാർവാഡി സർവ്വകലാശാലാ ട്രസ്റ്റി ധ്രുവ് മാർവാഡി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.