Sections

ഇ-മാലിന്യത്തിൻറെ അളവിനെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കാൻ ഗോദ്റെജ്

Friday, Dec 19, 2025
Reported By Admin
Godrej Expands India vs E-Waste Awareness Campaign

കൊച്ചി: ഇ-മാലിന്യങ്ങൾ സംബന്ധിച്ച് വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ആശങ്കകൾക്കിടെ ഇതിനെ നേരിടുന്നതിനായി ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിൻറെ അപ്ലയൻസസ് ബിസിനസ് ബോധവൽക്കരണ ക്യാമ്പെയിനുമായി ഇന്ത്യ വേഴ്സസ് ഇ-വെയ്സ്റ്റ് ഇനീഷിയേറ്റീവ് എന്ന പരിപാടി വിപുലമാക്കുന്നു. ഇ-മാലിന്യങ്ങളാണ് നാം കഴിക്കുന്നത്, അതു പാടില്ല എന്ന പ്രമേയവുമായാണ് ഈ ക്യാമ്പെയിൻ. കുറഞ്ഞ തോതിൽ മാത്രം അവബോധമുള്ളതും ആശങ്കപ്പെടുത്തുന്ന വിധത്തിലെ യാഥാർത്ഥ്യവുമായ ഈ വിഷയത്തെക്കുറിച്ചുള്ള വെളിച്ചം വീശുന്നതാണ് ഈ നീക്കം. അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടുന്ന ഇ-മാലിന്യം മണ്ണിലും ജലത്തിലും എങ്ങനെ കലരുന്നു എന്നും ആത്യന്തികമായി അതെങ്ങനെ നാം കഴിക്കുന്ന ഭക്ഷണത്തിൽ എത്തുന്നു എന്നും അതു ചൂണ്ടിക്കാട്ടുന്നു. ജനപ്രിയ ഭക്ഷണങ്ങളിൽ വിഷകരമായ ഇ-മാലിന്യങ്ങൾ ഉണ്ടെന്ന് ദൃശ്യരൂപങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് ഇതേക്കുറിച്ച് അവബോധം വളർത്താനും ഉത്തരവാദിത്തത്തോടു കൂടിയ ഇ-മാലിന്യ കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കാനും ശ്രമിക്കുന്നത്. ഇപ്പോൾ ഇതിനു സ്കൂൾ കുട്ടികളിൽ നിന്നു തുടക്കം കുറിക്കാനാണ് ശ്രമിക്കുന്നത്.

വൻതോതിലുള്ള ഇ-മാലിന്യ വർനയാണ് ഇന്ത്യയിലെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ചൂണ്ടിക്കാട്ടുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ ഉണ്ടായത് 1.3 ദശലക്ഷം ടൺ ഇ-മാലിന്യമാണ്. ഐക്യരാഷ്ട്രസഭയുടെ ആഗോള ഇ-മാലിന്യ നിരീക്ഷണം (ജെം) അനുസരിച്ച് ആഗോള തലത്തിൽ ഓരോ വർവും 2.6 ദശലക്ഷം ടണ് വീതം ഇ-മാലിന്യ ഉൽപാദന വർദ്ധനവ് ഉണ്ടാകുന്നത്. 2030-ഓടെ ഇത് 82 ദശലക്ഷം ടൺ ആകുമെന്നും കണക്കു കൂട്ടുന്നു. 2022-ൽ മാത്രം 62 ബില്യൺ കിലോഗ്രാം ഇ-മാലിന്യമാണ് ആഗോള തലത്തിൽ ഉണ്ടായത്. ഇതിൽ 22.3 ശതമാനം മാത്രമാണ് ഔപചാരിക തലത്തിൽ ശേഖരിക്കപ്പെടുകയും പരിസ്ഥിതി അനുകൂല രീതിയിൽ റീസൈക്കിൾ ചെയ്യപ്പെടുകയും ചെയ്തത്. ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടാതെ പോകുന്ന ഇ-മാലിന്യങ്ങൾ പരിധിക്കും അപ്പുറത്തേക്കാണു പോകുന്നത്. ശരിയായ രീതിയിൽ റീസൈക്കിൾ ചെയ്യപ്പെടാത്ത ഉപകരണങ്ങളിൽ നിന്നുള്ള വിഷഘടകങ്ങൾ മണ്ണിലേക്കും ഭൂഗർഭ ജലത്തിലേക്കും ഊർന്നിറങ്ങുകയും ഇതിനു ശേഷം ഭക്ഷ്യ ശൃംഖലയിലേക്ക് എത്തുകയും പരിസ്ഥിതി, മാനവിക ആരോഗ്യം, ഭാവി തലമുറ എന്നിവയ്ക്ക് ഭീഷണിയാകുകയും ചെയ്യും.

ഇന്ത്യ വേഴ്സസ് ഇ-വെയ്സ്റ്റ് എന്ന നീക്കത്തിലൂടെ ജനങ്ങളെ കേന്ദ്രീകരിച്ചുള്ള നിരവധി പദ്ധതികളാണ് കഴിഞ്ഞ വർഷങ്ങളിൽ ഗോദ്റെജ് നടത്തിയിട്ടുള്ളത്. ഒരു ലക്ഷം ടണ്ണിലേറെ ഇ-മാലിന്യങ്ങൾ ശേഖരിക്കുകയും റീസൈക്കിൾ ചെയ്യുകയും അഞ്ചു ലക്ഷത്തിലേറെ പേരെ ഉത്തരവാദിത്തത്തോടെ ഇ-മാലിന്യങ്ങൾ ശേഖരിക്കുകയും കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ബോധവൽരിക്കുകയും ചെയ്തു. ഈ പ്രതിബദ്ധത ഒരു ചുവടു കൂടി മുന്നോട്ടു കൊണ്ടു പോയി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹ്രസ്വ വീഡിയോകൾ റിലീസു ചെയ്യാനും ബ്രാൻറ് നടപടിയെടുത്തു. വിഷകരമായ ഘടകങ്ങൾ ഉള്ള ജനപ്രിയ ഭക്ഷ്യ ഇനങ്ങളുടെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. ഇതിലൂടെ ജനങ്ങളിലേക്ക് സജീവമായ സന്ദേശം എത്തിക്കാനും ഉത്തരാവിദത്തത്തോടെ ഇ-മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള ഗൈഡ് ജനങ്ങളെക്കൊണ്ട് ഡൗൺലോഡ് ചെയ്യിക്കുകയും ഇതിൻറെ ലക്ഷ്യമാണ്. രാജ്യത്തെ ഇരുന്നൂറിലേറെ സ്കൂളുകളിൽ ബോധവൽക്കരണ ശിൽപശാലകളും ബ്രാൻഡ് സംഘടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം പൂർണ്ണ വലുപ്പത്തിലുള്ള ഇ-വെയ്സ്റ്റ് ടേബിളും പ്രദർശിപ്പിക്കും. ഉപകരണങ്ങളിൽ നിന്നുള്ള ഘടകങ്ങളാൽ നിർമ്മിച്ചവയായിരിക്കും ഇത്. വിഷമുള്ള ടാക്കോസ്, സർക്യൂട്ട് ബോർഡ് കേക്ക് എന്നിവയുടെ ശക്തമായ അവബോധം വളർത്താനുതകുന്ന 3ഡി മാതൃകകളും ഇതോടൊപ്പം പ്രദർശിപ്പിക്കും. അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എങ്ങനെയാണു തങ്ങളുടെ ശരീരത്തിലേക്കു കടക്കുന്നതെന്നതിനെ കുറിച്ച് വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ ഇതു വഴിയൊരുക്കും.

ജനങ്ങൾ, രാജ്യം, ഭൂമി എന്നിവയുടെ പുരോഗതിക്കു വഴിയൊരുക്കുന്നതിൽ ആഴത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതാണ് തങ്ങളുടെ ബ്രാൻഡിൻറെ അടിത്തറയെന്ന് ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പ് അപ്ലയൻസസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറുമായ കമൽ നന്തി പറഞ്ഞു. ദൃശ്യമായതും പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നതുമായ ഇ-മാലിന്യ ബോധവൽക്കരണ ക്യാമ്പെയിനിലൂടെ ജനങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണു തങ്ങൾ ചെയ്യുന്നത്. തങ്ങളുടെ ഭാവിയെ സംരക്ഷിക്കാനായി ഉത്തരവാദിത്തത്തോടെ ഇ-മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ ഇതിലൂടെ അവരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് കളിപ്പാട്ടങ്ങൾ എന്നിവയുമായി ചുറ്റപ്പെട്ട രീതിയിൽ യുവ ഇന്ത്യ ഡിജിറ്റൽ രംഗത്തു വളരുമ്പോൾ ഇ-മാലിന്യം ഒരു ബാധ്യതയാകുകയും അത് കൂടുതൽ വർധിക്കുകയുമാണെന്ന് ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പ് അപ്ലയൻസസ് ബിസിനസ് വിപണന വിഭാഗം മേധാവി സ്വാതി രതി പറഞ്ഞു. പരിസ്ഥിതിയുടെ കാര്യത്തിൽ തങ്ങളുടെ മുഖ്യ മൂല്യങ്ങൾ അടങ്ങിയ ഉത്തരവാദിത്തമുള്ള ഒരു ബ്രാൻഡ് എന്ന നിലയിൽ യുവ തലമുറയെ തുടക്കത്തിൽ നിന്നു തന്നെ സഹായിക്കുകയാണ്. ഭക്ഷണത്തിൻറെ ഭാഷയിലാണ് ഈ പ്രചാരണം യുവജനങ്ങളിലേക്ക് എത്തുന്നത് ഇതിനായി അർത്ഥവത്തായ ദൃശ്യങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് ഇ-മാലിന്യങ്ങളും തങ്ങളുടെ ആരോഗ്യവും തമ്മിൽ ബന്ധപ്പെടുത്തി ചിന്തിക്കാൻ യുവാക്കളെ സഹായിക്കുകയും ചെയ്യുന്നു. കൂടുതൽ ശ്രദ്ധയോടെ ഉത്തരവാദിത്തത്തോടെ ഇ മാലിന്യങ്ങൾ കൈകാര്യം ചെയ്യാനും ഇതു വഴിയൊരുക്കുമെന്നും സ്വാതി രതി കൂട്ടിച്ചേർത്തു.

ഈ രംഗത്തെ തങ്ങളുടെ പങ്കാളിയായ ഹുള്ളാഡെകുമായി സഹകരിച്ചാണ് രാജ്യ വ്യാപകമായി ഈ നീക്കം നടത്തുന്നത്. സാമൂഹ്യ മാധ്യമ പ്രചാരണങ്ങളും ഡിജിറ്റൽ വീഡിയോ പ്രമോഷനും വഴി ഈ വിഷയത്തിൻറെ അടിയന്തര ആവശ്യകത ഉയർത്തിക്കാട്ടുന്ന സന്ദേശം ഫലപ്രദമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ആഡ്ഫാക്ടേഴ്സ് പിആർ, ട്രൈബ്സ് കമ്യൂണിക്കേഷൻ എന്നിവയുമായി ചേർന്നാണിതിൻറെ ആശയാവിഷ്ക്കാരവും നടപ്പാക്കലും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.