- Trending Now:
കൊച്ചി: ഐഐടി ഡൽഹിയുമായി ചേർന്ന് സംഘടിപ്പിച്ച സാംസങിന്റെ വിദ്യാഭ്യാസ പദ്ധതിയായ സോൾവ് ഫോർ ടുമാറോ (എസ്എഫ്ടി) 2025 പരിപാടിയിൽ ഇന്ത്യയൊട്ടാകെയുള്ള വിദ്യാർത്ഥികൾ ആരോഗ്യ, ശുചിത്വ, ക്ഷേമ രംഗത്ത് എഐ അടിസ്ഥാനമാക്കിയുള്ള നൂതന പരിഹാരങ്ങൾ അവതരിപ്പിച്ചു. 'ആരോഗ്യം, ശുചിത്വം, ക്ഷേമം എന്നിവയുടെ ഭാവി' എന്ന ആശയത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ എഐ ഉപയോഗിച്ചുള്ള രോഗ നിർണയം, കുറഞ്ഞ ചെലവിൽ ബയോണിക് കൈകൾ, കേൾവി വൈകല്യമുള്ളവർക്കുള്ള ഉപകരണങ്ങൾ, സ്ത്രീകളുടെ ആരോഗ്യപരിശോധന ആപ്പുകൾ തുടങ്ങിയ നവീന ആശയങ്ങൾ അവതരിപ്പിച്ചു.
നാലു ദേശീയ വിജയികളിൽ പ്രധാന തീം വിജയിയായി 'പാരാസ്പീക്ക്' തിരഞ്ഞെടുക്കപ്പെട്ടു. ഗുരുഗ്രാമിലെ 16 വയസ്സുകാരനായ പ്രണേത് ഖേതൻ വികസിപ്പിച്ച ഈ എഐ ഉപകരണം സംസാര വൈകല്യമുള്ളവരുടെ വാക്കുകൾ വ്യക്തമായ ശബ്ദമായി മാറ്റുന്നു. ഹിന്ദിയിലുള്ള ഡാറ്റാസെറ്റ് തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യ ശ്രമവുമാണിത്.
നെക്സ്റ്റ് പ്ലേ. എഐ- എഐ സ്പോർട്സ് കോച്ചിംഗ് പ്ലാറ്റ്ഫോം, പെർസെവിയ- എഐ പിന്തുണയോടെയുള്ള ഗ്ലാസുകൾ, പൃഥ്വി രക്ഷക്- ഗാമിഫൈഡ് സുസ്ഥിരതാ ആപ്പ് എന്നിവയാണ് വിജയിച്ച മറ്റ് കണ്ടുപിടിത്തങ്ങൾ.
വിജയികൾക്ക് ഐഐടി ഡൽഹിയിൽ1 കോടി രൂപവരെ ഇൻകുബേഷൻ പിന്തുണ ലഭിച്ചു. കൂടാതെ മറ്റ് മികച്ച ടീമുകൾക്ക് 1 ലക്ഷം രൂപയുടെ ഗ്രാന്റുകൾ, ഗുഡ്വിൽ അവാർഡുകൾ, യംഗ് ഇന്നൊവേറ്റർ അവാർഡുകൾ, മികച്ച 20 ടീമുകൾക്കുള്ള സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് സ്മാർട്ട്ഫോണുകൾ എന്നിവയും ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.