- Trending Now:
വയനാട്: ജില്ലാ വനിത ശിശു വികസന ഓഫീസർക്കുവേണ്ടി കരാർ വ്യവസ്ഥയിൽ വാഹനം എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെണ്ടറുകൾ സെപ്റ്റംബർ 15 ഉച്ച രണ്ട് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതശിശു വികസന ഓഫീസുമായി ബന്ധപെടണം. ഫോൺ: 04936 296362, 9497485854.
സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ കണ്ണംപടി ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിൽ ധർതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഹോസ്റ്റൽ നിർമ്മിക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനുമായി നോൺ അക്രഡിറ്റഡ് എജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ സെപ്റ്റംബർ 11 വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. 11 ന് രാവിലെ 11.30 ന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862 226991, 9400834671, 9446441210.
അരീക്കോട് താലൂക്ക് ആശുപത്രിയുടെ ഐപി വാർഡിലേക്ക് ആശുപത്രിയുടെ പിൻഭാഗത്ത് കൂടി പ്രവേശിക്കുന്നതിന് സുഗമമായ വഴി സൗകര്യം ഒരുക്കുന്നതിനായി കട്ടപതിക്കുന്ന പ്രവൃത്തി പൂർത്തിയാക്കുവാൻ തയ്യാറുള്ള വ്യക്തികൾ, കോൺട്രാക്ടർമാർ, അംഗീകൃത നിർമ്മാണ കമ്പനികൾ, സിവിൽ വർക്ക് ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ തയ്യാറുള്ളവർ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ ഒൻപതിന് വൈകീട്ട് 5 മണി. ഫോൺ 04832851700.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.