Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, സെക്യൂരിറ്റി, ഭക്ഷണം വിതരണം ചെയ്യൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Tuesday, Sep 02, 2025
Reported By Admin
Quotations invited for various works including vehicle rental, security, food distribution etc.

വാഹനം ആവശ്യമുണ്ട്

ചടയമംഗലം അഡീഷണൽ ഐ.സി.ഡി.എസ് കാര്യാലയത്തിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 4200 രൂപ. സെപ്റ്റംബർ ഒമ്പത് ഉച്ചയ്ക്ക് 2.30 വരെ സമർപ്പിക്കാം. ഫോൺ: 0474 2424600, 9446301565.

സെക്യൂരിറ്റി ക്വട്ടേഷൻ ക്ഷണിച്ചു

മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ വിവിധ വാണിജ്യ യൂണിറ്റുകളിൽ സെക്യൂരിറ്റികളെ നിയമിക്കുന്നതിന് അംഗീകൃത സെക്യൂരിറ്റി ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ എട്ടിന് വൈകിട്ട് മൂന്നു വരെ സമർപ്പിക്കാം. ഫോൺ: 9526041094, 9526041109.

ഭക്ഷണ സാധനങ്ങൾ വിതരണം ക്വട്ടേഷൻ ക്ഷണിച്ചു

പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനം എൻ വി ബി ഡി സി പി പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ ഓഫീസർമാർക്കും ഫീൽഡ് സ്റ്റാഫുകൾക്കും മൂന്ന് ബാച്ചുകളിലായി നൽകുന്ന ജില്ലാതല പരിശീലനത്തിലേക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 04972 700709

വാഹനം ക്വട്ടേഷൻ ക്ഷണിച്ചു

മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി. കമ്മീഷണറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാസത്തിൽ ശരാശരി 1000 കിലോമീറ്റർ യാത്ര ചെയ്യുന്നതിനായി ടാക്സി പെർമിറ്റുള്ള ഏഴ് സീറ്റ് വാഹനം ഡ്രൈവറടക്കം നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ള വാഹനം മാസവാടക നിരക്കിൽ ഒരുവർഷത്തേക്കാണ് ലഭിക്കേണ്ടത്. ക്വട്ടേഷനുകൾ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സ് രശീതി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവ സഹിതം സെപ്റ്റംബർ 18 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം അസി.കമ്മീഷണർ, മലബാർ ദേവസ്വം ബോർഡ്, ചിറക്കര പി.ഒ, തലശ്ശേരി - 670104 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0490 2321818.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.