- Trending Now:
കൊച്ചി: ഐബിഎം 2030ഓടെ ഇന്ത്യയിലുടനീളം 50 ലക്ഷം വിദ്യാർത്ഥികളെയും യുവജനങ്ങളെയും കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), സൈബർസുരക്ഷ (സൈബർ സെക്യൂരിറ്റി), ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മുന്നേറ്റ സാങ്കേതികവിദ്യകളിൽ പരിശീലിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഐബിഎം സ്കിൽസ് ബിൽഡ് വഴി നടപ്പാക്കുന്ന ഈ സംരംഭം, ഭാവിക്ക് തയ്യാറായ സമവായപരമായ തൊഴിലാളി സമൂഹം രൂപപ്പെടുത്തുന്നതിനും, ഉയർന്ന ഡിജിറ്റൽ കഴിവുകളിലേക്കും തൊഴിൽസാദ്ധ്യതകളിലേക്കും പ്രവേശനം വ്യാപിപ്പിക്കുന്നതുമായ ഐബിഎം ദൗത്യത്തിന്റെ ഭാഗമാണ്.
ഈ പദ്ധതിയുടെ ഭാഗമായി, സ്കൂളുകൾ, സർവകലാശാലകൾ, വൊക്കേഷണൽ വിദ്യാഭ്യാസവും സ്കില്ലിംഗ് ഇക്കോസിസ്റ്റങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളം എഐയും മറ്റ് ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുമായുള്ള വിദ്യാഭ്യാസം ഐബിഎം വിപുലീകരിക്കും. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (എഐസിടിഇ) പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
50 ലക്ഷം പേരെ പരിശീലിപ്പിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും ഉയർന്ന തലത്തിലുള്ള കഴിവുകളിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കുന്നതിലൂടെ, ഇന്ത്യയുടെ യുവാക്കളെ സൃഷ്ടിക്കാനും നവീകരിക്കാനും രാജ്യത്തിന്റെ വളർച്ച വേഗത്തിലാക്കാനും സഹായിക്കുമെന്നും ഐബിഎം ചെയർമാനും പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അർവിന്ദ് കൃഷ്ണ പറഞ്ഞു.
സ്കൂൾ തലത്തിൽ തന്നെ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനായി, സീനിയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി എഐ പാഠ്യപദ്ധതി ഐബിഎം വികസിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം എഐ പ്രൊജക്റ്റ് കൂക്ക്ബൂക്ക്, ടീച്ചർ ഹാൻഡ് ബൂക്ക് വിശദീകരണ മോഡ്യൂളുകൾ തുടങ്ങിയ അധ്യാപന വിഭവങ്ങളും ലഭ്യമാക്കുന്നു.
ഈ സമഗ്ര സംരംഭത്തിന്റെ കേന്ദ്രം ഐബിഎം സ്കിൽസ് ബിൽഡ് എന്ന ലോകത്തിലെ ഏറ്റവും എളുപ്പത്തിൽ ലഭ്യമായ ടെക്നോളജി പഠന ഇക്കോസിസ്റ്റങ്ങളിലൊന്നാണ്. എഐ, സൈബർസുരക്ഷ, ക്വാണ്ടം, ക്ലൗഡ്, ഡാറ്റ, സുസ്ഥിരത, വർക്ക്പ്ലേസ് റെഡിനസ് എന്നിവ ഉൾപ്പെടെ 1,000ത്തിലധികം കോഴ്സുകൾ സ്കിൽസ് ബിൽഡ് നൽകുന്നു. ലോകമെമ്പാടും 1.6 കോടിയിലധികം (16 മില്യൺ) പഠിതാക്കൾ ഇതിനകം സ്കിൽസ് ബിൽഡ് വഴി പ്രയോജനം നേടിയിട്ടുണ്ട്.
2030ഓടെ ലോകമെമ്പാടും 3 കോടി ആളുകളെ പരിശീലിപ്പിക്കാനുള്ള ഐബിഎമ്മിന്റെ ആഗോള ലക്ഷ്യത്തിന്റെ കേന്ദ്രബിന്ദുവാണ് സ്കിൽസ് ബിൽഡ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.