- Trending Now:
മുംബൈ: അടുത്തിടെ അന്തരിച്ച ഹിന്ദുജ ഗ്രൂപ്പിൻറെ മുൻ ചെയർമാൻ ഗോപിചന്ദ് പി. ഹിന്ദുജയുടെ സ്മരണാർത്ഥം മുംബൈയിൽ പ്രാർത്ഥനാ സമ്മേളനം നടത്തി.
ഇന്ത്യൻ വ്യവസായ രംഗത്തെ പ്രമുഖർ, രാഷ്ട്രീയ കക്ഷിഭേദമന്യേയുള്ള സുഹൃത്തുക്കൾ, നയതന്ത്ര പ്രതിനിധികൾ, കൂടാതെ സിനിമാ മേഖലയിലെ നിരവധി പ്രമുഖർ എന്നിവരും പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തു.
പരമാർത്ഥ് നികേതനിലെ ചിദാനന്ദ സരസ്വതി ഉൾപ്പെടെയുള്ള ആത്മീയ നേതാക്കളും അടുത്ത സഹപ്രവർത്തകരും ജി.പി. ഹിന്ദുജയുടെ ബഹുമുഖ വ്യക്തിത്വത്തെ അനുസ്മരിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. അനുരാധ പൗഡ്വാൾ, നിതിൻ മുകേഷ്, മോഹിത് ലാൽവാനി തുടങ്ങിയ പ്രമുഖ ഗായകർ ജി.പി. ഹിന്ദുജയ്ക്ക് ഏറെ പ്രിയപ്പെട്ട ഭജനകളും, അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തായ അന്തരിച്ച രാജ് കപൂറിനെ ആസ്പദമാക്കി ചിത്രീകരിച്ച ഗാനങ്ങളും ആലപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.