- Trending Now:
പേരാമ്പ്ര ഐസിഡിഎസ് പ്രോജക്ടിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കായണ്ണ, കൂത്താളി, നൊച്ചാട്, പേരാമ്പ്ര ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ പാൽ വിതരണം ചെയ്യാൻ റീടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് ഏഴ് ഉച്ച ഒരു മണി. ഫോൺ: 9496252032.
പേരാമ്പ്ര ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടികൾ സന്ദർശിക്കുന്നതിനും മറ്റു ഓഫീസ് ആവശ്യങ്ങൾക്കുമായി 2025 സെപ്റ്റംബർ ഒന്ന് മുതൽ 2026 ആഗസ്റ്റ് 31 വരെ ജീപ്പ്/കാർ വാടകക്ക് നൽകാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 12 ഉച്ച ഒരുമണി. വിശദവിവരങ്ങൾ പേരാമ്പ്ര ഐസിഡിഎസ് ഓഫീസിൽ ലഭിക്കും.
കായണ്ണ ജിഎച്ച്എസ്എസ് സ്കിൽ ഡെവലപ്മെന്റ് സെന്ററിലേക്ക് ലാബ് ഉപകരണങ്ങൾ നൽകാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് ഏഴ് വൈകിട്ട് മൂന്ന്.
പട്ടികവർഗ വികസനവകുപ്പിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് ജില്ലയിൽ നിന്ന് പങ്കെടുക്കുന്നവരെ തിരുവനന്തപുരത്ത് എത്തിക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് ഒമ്പതിന് രാവിലെ ഏഴിന് റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നിന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ എത്തിച്ച് പരിപാടിക്ക് ശേഷം തിരികെ റാന്നിയിൽ എത്തിക്കണം. അവസാന തീയതി ഓഗസ്റ്റ് ഏഴ് രാവിലെ 11. ഫോൺ: 04735 227703.
ഇളംദേശം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള വണ്ണപ്പുറം പഞ്ചായത്തിലെ 36 അങ്കണവാടികളിലെ പ്രീ സ്കൂൾ കുട്ടികൾക്ക് കോഴിമുട്ടയും പാലും വിതരണം ചെയ്യാൻ താൽപ്പര്യമുളളവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447588064.
കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ ബിരുദദാന ചടങ്ങിലേക്ക് സർട്ടിഫിക്കറ്റ് ഫോൾഡർ/ഫയൽ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 12.30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.gcek.ac.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2780226.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.