Sections

പാൽ, മുട്ട, ലബോറട്ടറി റിയേജന്റുകൾ വിതരണം എന്നിവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, കെട്ടിടം പൊളിച്ചൽ നീക്കൽ ഡിപിആർ തയ്യാറാക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Jul 31, 2025
Reported By Admin
Tenders have been invited for various works including distribution of milk, eggs, and laboratory rea

പാൽ, മുട്ട വിതരണം: ടെൻഡർ ക്ഷണിച്ചു

ഇടുക്കി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, കാമാക്ഷി പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കുട്ടികൾക്ക് കോഴിമുട്ടയും പാലും വിതരണം ചെയ്യാൻ താൽപ്പര്യമുളളവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ആഗസ്റ്റ് 6 വരെ ടെൻഡർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് 9497130712, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 9562115357, വാത്തിക്കുടി ഗ്രാമപഞ്ചായത്ത്- 8281373831, കാമാക്ഷി ഗ്രാമപഞ്ചായത്ത് - 9497320751.

ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ 177 അങ്കണവാടികളിലേക്ക് മുട്ട, പാൽ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ആഗസ്റ്റ് അഞ്ച് വരെ സ്വീകരിക്കും. ഫോൺ: 7994472338.

വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള പട്ടാമ്പി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ തിരുവേഗപ്പുറ, കൊപ്പം, വിളയൂർ, കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്കാവശ്യമായ മുട്ട, പാൽ വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് നാല് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് 3.15ന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. ഫോൺ: 8078165163.

വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള ആലത്തൂർ ഐ.സി.ഡി.എസ് പ്രൊജക്ടിലെ ആലത്തൂർ, എരിമയൂർ,കാവശ്ശേരി, തരൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷം മുട്ട,പാൽ എന്നിവ വിതരണം ചെയ്യാൻ തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്. ആഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് ഒരു മണി വരെ ടെന്ഡഡറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ആലത്തൂർ മിനി സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ആലത്തൂർ ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 04922-225747, 9188959759.

മുട്ട വിതരണം: ടെൻഡർ ക്ഷണിച്ചു

ഇടുക്കി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള അറക്കുളം പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കുട്ടികൾക്ക് കോഴിമുട്ട വിതരണം ചെയ്യാൻ താൽപ്പര്യമുളളവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ആഗസ്റ്റ് 6 വരെ ടെൻഡർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9961785256.

വാഹന ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് സ്പെഷ്യൽ തഹസിൽദാർ (എൽഎ) ഓഫീസിലെ ഉപയോഗത്തിനായി പുതിയ മഹീന്ദ്ര ബൊലേറോ പവർ പ്ലസ് ഫുൾ ഓപ്ഷൻ/നിയോ ഫുൾ ഓപ്ഷൻ വാഹനം അഞ്ച് വർഷത്തേക്ക് ഡ്രൈവർ സഹിതം മാസവാടകക്ക് നൽകാൻ ടെണ്ടർ ക്ഷണിച്ചു. ആഗസ്റ്റ് 13ന് വൈകീട്ട് മൂന്ന് വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0495 2374780.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് ഡയറക്ടർ ആൻഡ് ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ കാർ ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് ആറിന് ഉച്ചക്ക് മൂന്നിനകം നേരിട്ടോ തപാൽ മുഖേനയോ ക്വട്ടേഷൻ ലഭ്യമാക്കണം. ഫോൺ: 0495 2377188.

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ പ്രൊജക്ട് ഓഫീസിലെ ഉപയോഗത്തിനായി 2025 സെപ്റ്റംബർ മാസം മുതൽ ഒരുവർഷക്കാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു. വാഹനത്തിന് (കാർ/ജീപ്പ്/ബൊലേറോ) 7 വർഷത്തിലധികം കാലപ്പഴക്കമുണ്ടാകരുത്. കവറിന് പുറത്ത് കരാർ വാഹന ടെണ്ടർ 2025 എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. ആഗസ്റ്റ് 6 ഉച്ചയ്ക്ക് ഉച്ചകഴിഞ്ഞ് മൂന്നു വരെ ദർഘാസുകൾ സമർപ്പിക്കാം.

ക്കെട്ടിടം പൊളിച്ച് നീക്കുന്നതിനായി വട്ടേഷൻ

പൂക്കോട്ടൂർ പി.എച്ച്.സിയുടെ കീഴിലുള്ള അത്താണിക്കൽ സബ് സെന്ററിന്റെ 15/52 കെട്ടിടം പൊളിച്ച് നീക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. കവറിന് പുറത്ത് 'കെട്ടിടം പൊളിച്ച് നീക്കുന്നതിനുള്ള ക്വട്ടേഷൻ' എന്ന് രേഖപ്പെടുത്തണം. ആഗസ്റ്റ് അഞ്ചിന് രാവിലെ 11ന് പി.എച്ച്.സി. പൂക്കോട്ടൂർ ഓഫീസിൽ വച്ചാണ് ലേലം. ആഗസ്റ്റ് നാലിന് വൈകീട്ട് അഞ്ച് വരെ ക്വട്ടേഷൻ സ്വീകരിക്കും. 4000 രൂപയാണ് മതിപ്പ് വില.

ലബോറട്ടറി റിയേജന്റുകൾ ക്വട്ടേഷൻ ക്ഷണിച്ചു

എടവക കുടുംബാരോഗ്യകേന്ദ്രത്തിലേക്കും ഏട്ട് ഹെൽത്ത് & വെൽനെസ്സ് സെന്ററുകളിലേക്കും ആവശ്യമായ ലബോറട്ടറി റിയേജന്റുകൾ വിതരണം ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 10 ഉച്ച രണ്ട് വരെ സ്വീകരിക്കും. ഫോൺ: 04935 296906.

ഡിപിആർ റീ ടെൻഡർ ക്ഷണിച്ചു

സമഗ്ര ശിക്ഷ കേരളം കല്ലിങ്കര ഗവ. യുപി സ്കൂളിൽ ഹോസ്റ്റൽ നിർമിക്കുന്നതിന് ഡിപിആർ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും നോൺ ഗവ. അക്രഡിറ്റഡ് ഏജൻസികളിൽ നിന്നും റീ-ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് ഏഴിന് വൈകിട്ട് നാലിനകം നൽകണം. കൂടുതൽ വിവരങ്ങൾ എസ്എസ്കെ ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 04936 203338, 7902268496.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.