Sections

ജോലി സ്ഥലം നവീകരണത്തിന്റെ കളിസ്ഥലമാക്കി 'സാംസങ്ങ് കിഡ്സ് ഡേ 2025'

Wednesday, Sep 17, 2025
Reported By Admin
Samsung Hosts Kids Day 2025 for Families in India

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്ങ് കുട്ടികൾക്കായി 'സാംസങ്ങ് കിഡ്സ് ഡേ 2025' സംഘടിപ്പിച്ചു. ജീവനക്കാരും അവരുടെ കുട്ടികളും പങ്കാളികളും ഒരുമിച്ചുകൂടി സാംസങ്ങ് കുടുംബത്തിന്റെ ഭാഗമാണെന്ന അഭിമാനം പങ്കിടുന്നതിനായുള്ള ആഘോഷമായി അത് മാറി.

ഗുരുഗ്രാമിലെ സാംസങ്ങ് കോർപറേറ്റ് ഓഫീസിൽ നടന്ന ഒരു ദിവസം നീണ്ടു നിന്ന പരിപാടി കുടുംബങ്ങൾക്ക് മനോഹരമായ ഓർമ്മകൾ സമ്മാനിക്കാനും അടുത്ത തലമുറയ്ക്ക് സ്വപ്നം കാണാനും, നവീകരണത്തിനും, സാങ്കേതികവിദ്യയെ അന്വേഷിക്കാനും പ്രചോദനം നൽകുന്നതിനായിട്ടുമായിരുന്നു.

മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടികൾക്ക് സാംസങ്ങിന്റെ ലോകത്തേക്ക് കാലെടുത്തുവയ്ക്കാനും, മാതാപിതാക്കൾ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് കാണാനും, കമ്പനിയുടെ നൂതനാശയങ്ങളുടെയും പരിചരണത്തിന്റെയും സംസ്കാരം അനുഭവിക്കാനും സംരംഭം അവസരം നൽകി.

സാംസങ്ങിലെ കുട്ടികളുടെ ദിനം കുടുംബങ്ങൾക്ക് മനസിന്റെ വാതിലുകൾ തുറക്കുക മാത്രമല്ല, നവീകരണത്തിന്റെ ലോകം കൂടി തുറന്നു കൊടുക്കുന്നതായിരുന്നുവെന്നും കുടുംബാംഗങ്ങളെ ജോലി സ്ഥലത്ത് ഒരുമിച്ചു കൊണ്ടു വന്നതിലൂടെ സാംസങ്ങിന്റെ ഭാഗമായതിൽ അവർക്ക് അഭിമാനം തോന്നണമെന്ന് തങ്ങൾ ആഗ്രഹിച്ചുവെന്നും സാംസങ്ങ് ഇന്ത്യ പീപ്പിൾ ടീം മേധാവി റിഷഭ് നാഗ്പാൽ പറഞ്ഞു.

സാംസങ്ങിനെ അറിയുക എന്നതിന്റെ ഭാഗമായി കുട്ടികൾ ബിസിനസ് എക്സ്പീരിയൻസ് സ്റ്റുഡിയോ സന്ദർശിച്ചു. അവിടെ അവർ സാംസങ്ങിന്റെ അത്യാധുനിക ഉൽപ്പന്നങ്ങൾ ലൈവായി പരിചയപ്പെട്ടു. മിനി സിഇഒ ചലഞ്ചിലും കുട്ടികൾ പങ്കെടുത്തു. താൻ സാംസങ്ങ് സിഇഒ ആയിരുന്നെങ്കിൽ എന്ത് ഉൽപ്പന്നമായിരിക്കും അവതരിപ്പിക്കുക എന്നതായിരുന്നു വെല്ലുവിളി. അവരെ സൃഷ്ടിപരമായി ചിന്തിക്കാനും സാങ്കേതികവിദ്യയുടെ ഭാവി സങ്കൽപ്പിക്കാനും ഇത് പ്രോത്സാഹിപ്പിച്ചു.

ആഘോഷത്തിന്റെ ആവേശം വർധിപ്പിക്കുന്നതിനായി രസകരമായ സ്റ്റാൾ ഗെയിമുകൾ, ടാറ്റൂ ആർട്ട്, കാരിക്കേച്ചർ സ്കെച്ചുകൾ, ഹെയർബ്രെയ്ഡിംഗ്, നെയിൽ പെയിന്റിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഒരു കിഡ്സ് പ്ലേ സോൺ സജ്ജീകരിച്ചു. കുട്ടികൾ സമ്മാനങ്ങൾ നേടുകയും ലഘുവായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതോടെ ദിവസം മുഴുവൻ ചിരിയും കളിയും ആഹ്ലാദവും നിറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.