Sections

ചോട്ടാ ഭീം ലൈസൻസിംഗ്: ഗ്രീൻ ഗോൾഡ് ആനിമേഷൻ ഫാബർ - കാസ്റ്റൽ ഇന്ത്യ പങ്കാളിത്തം

Saturday, Jan 10, 2026
Reported By Admin
Chhota Bheem Partners With Faber-Castell for Stationery

ഹൈദരാബാദ്: ഗ്രീൻ ഗോൾഡ് ആനിമേഷൻ തങ്ങളുടെ പ്രശസ്തമായ 'ചോട്ടാ ഭീം' കഥാപാത്രത്തെ ആസ്പദമാക്കി പ്രമുഖ സ്റ്റേഷനറി ബ്രാൻഡായ ഫാബർ-കാസ്റ്റൽ ഇന്ത്യയുമായി ലൈസൻസിംഗ് കരാറിൽ ഒപ്പു വെച്ചു.

കുട്ടികൾക്കായി വാട്ടർ കളറുകൾ, ക്രയോണുകൾ, സ്കെച്ച് പെന്നുകൾ തുടങ്ങി വിവിധതരം പഠന-കലാ ഉൽപ്പന്നങ്ങൾ ഈ കൂട്ടുകെട്ടിലൂടെ വിപണിയിലെത്തും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രീൻ ഗോൾഡ് ആനിമേഷൻ, ചോട്ടാ ഭീമിനെ വെറും ഒരു ടെലിവിഷൻ കഥാപാത്രമെന്നതിലുപരി കുട്ടികളുടെ ക്രിയേറ്റീവ് മേഖലകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പങ്കാളിത്തം പ്രഖ്യാപിച്ചത്. വരും മാസങ്ങളിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ഈ ശ്രേണിയിൽ പുറത്തിറക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.