- Trending Now:
കൊച്ചി: ഇന്ത്യയിലെ പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, മദ്രാസ് സർവകലാശാലയുമായി ചേർന്ന് തമിഴ്നാട്ടിൽ സാംസങ് ഇന്നൊവേഷൻ ക്യാമ്പസ് (എസ്ഐഎസ്) ആരംഭിച്ചു. യുവജനങ്ങൾക്ക് ഭാവിയിലേക്കുള്ള സാങ്കേതിക കഴിവുകൾ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മദ്രാസ് സർവകലാശാലയിലെ മുതിർന്ന അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥി കാര്യ ഡീൻ ഡോ. പി. എസ്. മഞ്ജുള, രജിസ്ട്രാർ ഡോ. റീത്ത ജോൺ, വൈസ് ചാൻസലർ കൺവീനർ കമ്മിറ്റി അംഗം ഡോ. എസ്. ആംസ്ട്രോങ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ബിഗ് ഡാറ്റ, കോഡിംഗ് എന്നിവയിൽ പരിശീലനം നൽകുന്ന ഈ പദ്ധതി നിലവിൽ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി നടപ്പിലാക്കുന്നു. രാജ്യത്തുടനീളം 20,000 വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനാണ് ലക്ഷ്യം.
തമിഴ്നാട്ടിൽ മാത്രം ഈ വർഷം 5,000 വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിക്കും. ആദ്യ ഘട്ടത്തിൽ മദ്രാസ് സർവകലാശാലയിലെ 500 വിദ്യാർത്ഥികൾക്കും. തുടർന്ന് അനുബന്ധ കോളേജുകളിലെ 1,500 വിദ്യാർത്ഥികൾക്കും പരിശീലനം നൽകും.
2022ൽ ഇന്ത്യയിൽ ആരംഭിച്ച സാംസങ് ഇന്നൊവേഷൻ ക്യാമ്പസ് 2024 വരെ 6,500 വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. ആകെ 26,500 വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതായിരിക്കും. വനിതാ പങ്കാളിത്തം 44 ശതമാനമാണെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
സാങ്കേതിക പരിശീലനത്തിനൊപ്പം സോഫ്റ്റ് സ്കിൽസ് പരിശീലനവും തൊഴിൽ അവസരങ്ങൾക്കായുള്ള പിന്തുണയും നൽകുന്നതിലൂടെ യുവജനങ്ങളെ തൊഴിൽയോഗ്യമാക്കുകയാണ് സാംസങിന്റെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.