Sections

സ്ത്രീകൾക്ക് ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങളോട് കൂടിയ ബിഒബി വിമൻ സഫയർ സേവിംഗ്‌സ് അക്കൗണ്ട് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ

Wednesday, Mar 11, 2026
Reported By Admin
Bank of Baroda Launches BOB Women Sapphire Account

  • 10 ലക്ഷം രൂപയുടെ കാൻസർ കവറേജ്, ഡോക്ടർ കൺസൾട്ടേഷനുകൾ, പ്രത്യേക ബാങ്കിംഗ് & ലൈഫ്സ്റ്റൈൽ ആനുകൂല്യങ്ങൾ ഉൾപ്പെടുന്ന പ്രീമിയം സേവിംഗ്സ് അക്കൗണ്ട്

കൊച്ചി: സ്ത്രീകൾക്ക് മാത്രമായി പ്രീമിയം സേവിംഗ്സ് അക്കൗണ്ടായ ബിഒബി വിമൻ സഫയർ അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. 10 ലക്ഷം രൂപയുടെ കാൻസർ പരിരക്ഷാ പ്ലാൻ, കുടുംബത്തിലെ ആറ് അംഗങ്ങൾ വരെ ഉൾപ്പെടുന്ന സൗജന്യ ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷനുകൾ, മരുന്നുകൾക്കും പതോളജി പരിശോധനകൾക്കുമുള്ള ഇളവുകൾ തുടങ്ങി നിരവധി ആരോഗ്യ-ക്ഷേമ ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കും.

മികച്ച ബാങ്കിംഗ് & ലൈഫ്സ്റ്റൈൽ ആനുകൂല്യങ്ങളും ഈ അക്കൗണ്ട് നൽകും. ഇതിനോടൊപ്പമുള്ള ബിഒബി ഭൂമി റുപേ സെലക്ട് ഡെബിറ്റ് കാർഡ് വഴി ആഭ്യന്തര വിമാനത്താവളങ്ങളിലെ ലോഞ്ച് സൗകര്യം, സൗജന്യ ജിം മെമ്പർഷിപ്പ്, ഹെൽത്ത് ചെക്കപ്പ്, സ്പാ, സലൂൺ സെഷനുകൾ, ഒടിടി സബ്സ്ക്രിപ്ഷനുകൾ തുടങ്ങിയവ ലഭിക്കും. കൂടാതെ സ്ത്രീകൾക്ക് പ്രത്യേകമായുള്ള ബിഒബികാർഡ് ടിയാര ക്രെഡിറ്റ് കാർഡിൻറെ' ആദ്യ വർഷ ഫീസിൽ 50 ശതമാനം ഇളവ് റിവാർഡ് പോയിൻറുകളായി നൽകും.

ബിഒബി വിമൻ സഫയർ സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് മറ്റ് നിരവധി ബാങ്കിംഗ് ആനുകൂല്യങ്ങൾക്കൊപ്പം ലോക്കർ ചാർജുകളിൽ പ്രത്യേക ഇളവും ഹോം ലോൺ പ്രോസസ്സിംഗ് ചാർജിൽ 50 ശതമാനം കിഴിവും ലഭിക്കും.

സ്ത്രീകൾക്ക് മികച്ച സാമ്പത്തിക പരിഹാരങ്ങൾ ലഭ്യമാക്കാനുള്ള ബാങ്ക് ഓഫ് ബറോഡയുടെ പ്രതിബദ്ധതയാണ് ബിഒബി വിമൻ സഫയർ സേവിംഗ്സ് അക്കൗ ണ്ടെന്ന് ബാങ്ക് ഓഫ് ബറോഡയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ദേബദത്ത ചന്ദ് പറഞ്ഞു. ആരോഗ്യ ആനുകൂല്യങ്ങളും പ്രീമിയം ബാങ്കിംഗ്-ലൈഫ്സ്റ്റൈൽ സേവനങ്ങളും ചേർത്തുകൊണ്ട് സ്ത്രീകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഉയർന്ന മൂല്യമുള്ള വനിതാ നിക്ഷേപകരുമായുള്ള തങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.