- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന് 680 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,760 രൂപയായി ഉയർന്നു. ഇന്നലെയും സ്വർണവിലയിൽ വർധന നേരിട്ടിരുന്നു. ഒരു പവൻ സ്വർണത്തിന് 520 രൂപയാണ് ഇന്നലെ കൂടിയത്.
മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില ഇടിയുകയും മാർച്ച് ആറിന് 1,18,160 രൂപയിലേക്ക് വില താഴുകയും ചെയ്തിരുന്നു. അഞ്ച് ദിനം കൊണ്ട് 8,760 രൂപയുടെ ഇടിവ് നേരിട്ട സ്വർണം തൊട്ടടുത്ത ദിനം തന്നെ വില കുതിച്ചുയരുകയും 1,20,000 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. തുടർന്ന് തിങ്കളാഴ്ച 1,440 രൂപ ഇടിഞ്ഞ് 1,18,560 രൂപയിലേക്ക് താഴ്ന്ന സ്വർണവില ഇന്നലെയും ഇന്നുമായി വീണ്ടും ഉയരുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 85 രൂപ വർധിച്ച് 14,970 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.