Sections

ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് പുതിയ ലാർജ് ക്യാപ് ക്വാളിറ്റി ഫണ്ട് അവതരിപ്പിച്ചു

Wednesday, Mar 11, 2026
Reported By Admin
Ageas Federal Launches Large Cap Quality Fund

മുംബൈ: പ്രമുഖ സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലൊന്നായ ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്, ദീർഘകാല നിക്ഷേപകർക്കായി 'ലാർജ് ക്യാപ് ക്വാളിറ്റി ഫണ്ട്' അവതരിപ്പിച്ചു.

രാജ്യത്തെ ഏറ്റവും കരുത്തുറ്റതും സാമ്പത്തികമായി മികച്ച നിലവാരം പുലർത്തുന്നതുമായ ലാർജ് ക്യാപ് കമ്പനികളിൽ നിക്ഷേപം നടത്തി സമ്പത്ത് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഈ ഓപ്പൺ എൻഡഡ് ഇൻഡെക്സ് ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) കാലയളവിൽ യൂണിറ്റൊന്നിന് 10 രൂപ എന്ന അടിസ്ഥാന നിരക്കിൽ നിക്ഷേപം ആരംഭിക്കാം.

വിവിധ മേഖലകളിലെ പ്രമുഖ കമ്പനികളിലായി നിക്ഷേപം വിന്യസിച്ചിരിക്കുന്നതിനാൽ ഏതെങ്കിലും ഒരു പ്രത്യേക വ്യവസായത്തെ മാത്രം ആശ്രയിക്കുന്നതിലെ റിസ്ക് കുറയ്ക്കാനും ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ നിക്ഷേപകർക്ക് ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന കമ്പനികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകുകയാണ് ഫണ്ട് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ദീർഘകാല വളർച്ചാ അവസരങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കായി ലളിതവും സുതാര്യവുമായ നിക്ഷേപ മാർഗങ്ങൾ നൽകാനാണ് കമ്പനി പരിശ്രമിക്കുന്നതെന്ന് ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയുമായ ജൂഡ് ഗോമസ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.