Sections

വികസിത ഭാരതത്തിനായി  കൂടുതൽ വനിതകളെ വരുമാനമുള്ള ജോലിയിലേക്ക് എത്തിക്കണമെന്ന് ആക്‌സിസ് ബാങ്ക് പഠനം

Wednesday, Mar 11, 2026
Reported By Admin
India Needs 7% Growth; Women Workforce Key: Axis Bank Study

കൊച്ചി: അടുത്ത 25 വർഷങ്ങളിലായി ഏഴു ശതമാനത്തിലേറെ സുസ്ഥിര വളർച്ച നിലനിർത്തേണ്ടത് 2050-ഓടെ വികസിത ഭാരതത്തിലേക്ക് എത്താൻ അനിവാര്യമാണെന്ന് ആക്സിസ് ബാങ്ക് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഇതിനായി ആകെ ജീവനക്കാരുടെ വരുമാനമുള്ള ജോലിയിലൂടെയുള്ള പങ്കാളിത്തം 47 ശതമാനത്തിൽ നിന്ന് 60 ശതമാനത്തോളമായി ഉയർത്തണം. ഇതു കൈവരിക്കുന്നതിൽ വനിതകളുടെ പങ്കാളിത്തം ഏറെ നിർണായകമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ജി 20 രാഷ്ട്രങ്ങൾക്കിടയിൽ വരുമാനം നേടുന്ന ജോലികളിൽ വനിതാ പങ്കാളിത്തം ഏറ്റവും കുറവുള്ളവയിലാണ് ഇന്ത്യയുടെ സ്ഥാനം. ജോലി ചെയ്യുന്നവരിലാണെങ്കിൽ കൂടുതൽ വനിതകളും കൃഷി, സ്വയം തൊഴിൽ, വേതനമില്ലാത്ത ജോലി തുടങ്ങിയവയിലുമാണ്. വരുമാനം നേടുന്ന ജോലിയുള്ള വനിതകളിൽ 60 ശതമാനത്തോളവും അനൗപചാരിക ധാരണകളുമായാണ് മുന്നോട്ടു പോകുന്നത്. അവർക്ക് കരാറോ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളോ ഇല്ല. വനിതാ ജീവനക്കാരിൽ 61 ശതമാനവും കാർഷിക മേഖലയിലാണ്. വിദ്യാഭ്യാസം നേടിയ 125 ദശലക്ഷം പേർ ജോലിക്കു പുറത്തുമാണ്.

വനിതകൾക്ക് തൊഴിലിടങ്ങളിൽ പുതിയ അവസരങ്ങൾ പ്രദാനം ചെയ്യുന്ന രീതിയിൽ തൊഴിൽമേഖല പുനർ രൂപകൽപന ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരിക്കും അടുത്ത ദശകത്തിൽ വളർച്ചയുണ്ടാകുകയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്സിസ് ബാങ്ക് എച്ച്ആർ വിഭാഗം മേധാവിയും ഗ്രൂപ്പ് എക്സിക്യൂട്ടീവുമായ രാജ് കമൽ വെമ്പട്ടി പറഞ്ഞു. രാജ്യത്തെ 42 പട്ടണങ്ങളിലായി വനിതകളും ഇന്ത്യയിലെ വളർച്ചാ വെല്ലുവിളികളും എന്ന പേരിൽ നടത്തിയ സർവ്വേയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.