Sections

ക്രിക്കറ്റ് പൂരത്തിനൊരുങ്ങി സിനിമ മേഖല: സിസിഎഫ് സീസൺ രണ്ട് ലോഞ്ച് ചെയ്തു

Saturday, Jan 10, 2026
Reported By Admin
CCF Premier League Season 2 Launched with New Cricket Format

കൊച്ചി: സിനിമ, ടെലിവിഷൻ, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിട്ടി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി (സി.സി.എഫ്)യുടെ ക്രിക്കറ്റ് പൂരമായ സി.സി.എഫ് പ്രീമിയൽ ലീഗ് രണ്ടാം പതിപ്പിന് തിരശീല ഉയർന്നു. എറണാകുളം താജ് ഗേറ്റ് വേയിൽ താരനിബിഡമായ ചടങ്ങിൽ സിസിഎഫ് ഭാരവാഹികളും സെലിബ്രിറ്റി ഉടമകളും ബ്രാൻഡ് അംബാസിഡർമാരും ചേർന്ന് രണ്ടാം പതിപ്പ് ലോഞ്ച് ചെയ്തു. സി.സി.എഫ് അവതരിപ്പിക്കുന്ന പുതിയ ക്രിക്കറ്റ് ഫോർമാറ്റിന്റെ അവതരണവും ചടങ്ങിൽ നടന്നു.

മത്സരം കൂടുതൽ ആവേശവും ത്രസിപ്പിക്കുന്നതുമാക്കുന്നതാണ് പുതിയ ഫോർമാറ്റ് എന്ന് സിസിഎഫ് പ്രസിഡന്റ് അനിൽ തോമസ്, സെക്രട്ടറി ശ്യാംധർ, ട്രഷറർ സുധീപ് കാരാട്ട് എന്നിവർ പറഞ്ഞു. ഒരു ഓവറിൽ അഞ്ച് ബോൾ അടങ്ങുന്ന 20 ഓവർ വീതമാണ് ഇന്നിംഗ്സ്. ബാറ്റ് ചെയ്യുന്ന ടീമിനും ബൗൾ ചെയ്യുന്ന ടീമിനും പോയിന്റും റൺസും ലഭിക്കും. കെ.സി.എൽ ടീമായ കേരളാ സ്ട്രൈക്കേഴ്സിന്റെ സിഇഒ ബന്ദു ദിജേന്ദ്രനാഥ് പുതിയ ഫോർമാറ്റ് ലോഞ്ച് ചെയ്തു.

പുതുതായി കൂട്ടിച്ചേർത്ത രണ്ട് ടീമുകൾ ഉൾപ്പടെ 14 ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ടീമുകളുടെ അവതരണവും ചടങ്ങിൽ നടന്നു. താരലേലത്തിൽ ഈഗിൾ എമ്പയേഴ്സിന്റെ അരുൺ മാഞ്ഞാലി, ഗോറില്ല ഗ്ലൈഡേഴ്സിന്റെ നോയൽ ബെൻ തുടങ്ങിയവരെ വൻ വിലകൊടുത്താണ് ടീമുകൾ സ്വന്തമാക്കിയത്.

ഉണ്ണി മുകുന്ദൻ (സീഹോഴ്സ് സെയ്ലേഴ്സ്), ജോണി ആന്റണി (കങ്കാരു നോക്കേഴ്സ്), സുരാജ് വെഞ്ഞാറമ്മൂട് (വിപർ വിക്ടേഴ്സ്), കലാഭവൻ ഷാജോൺ (ഡോലെ ഡൈനാമോസ്), ധ്യാൻ ശ്രീനിവാസൻ (ലയൺ ലെജൻഡ്സ്), അഖിൽ മാരാർ (ഫീനിക്സ് പാന്തേഴ്സ്), ആന്റണി പെപ്പെ (റിനോ റേഞ്ചേഴ്സ്), മധു ബാലകൃഷ്ണൻ (ടർഗേറിയൻ ടേൺസ്), വിഷ്ണു ഉണ്ണികൃഷ്ണൻ (ചീറ്റ ചേഴ്സേസ്), സിജു വിൽസൺ (ഈഗിൾ എംപയേഴ്സ്), നരേൻ (ഫോക്സ് ഫൈറ്റേഴ്സ്), സണ്ണി വെയ്ൻ (ഗോറില്ല ഗ്ലൈഡേഴ്സ്), ലൂക്ക്മാൻ അവറാൻ (ഹിപ്പോ ഹിറ്റേഴ്സ്), ചന്തു സലീംകുമാർ (സീബ്ര സീൽസ്) എന്നിവരാണ് ടീമുകളുടെ സെലിബ്രിറ്റി ഉടമകൾ.

മഹിമ നമ്പ്യാർ, അന്ന രാജൻ, മാളവിക മേനോൻ, ആൻസിബ ഹസൻ, അനഘ നാരായണൻ, മേഘാ തോമസ്, ശോഭ വിശ്വനാഥ്, സെറീന അന്ന ജോൺസൺ, ഡയാന ഹമീദ്, അനുമോൾ, റിതു മന്ത്ര, ആൽഫി പഞ്ഞിക്കാരൻ, അതിഥി രവി, സിജാ റോസ് തുടങ്ങിയവർ ബ്രാൻഡ് അംബാസിഡർമാരാണ്. ഫെബ്രുവരി നാല് മുതൽ 15 വരെ കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിലാണ് സിസിഎഫ് പ്രീമിയൽ ലീഗ് മത്സരം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.