Sections

Gold Rate; Gold Price Today in Kerala: രണ്ട് ദിവസത്തെ വർധനയ്ക്ക് പിന്നാലെ സ്വർണവിലയിൽ വീണ്ടും ഇടിവ്

Thursday, Mar 12, 2026
Reported By Admin
Gold Price Falls in Kerala; ₹1,18,960 per Sovereign

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസത്തെ തുടർച്ചയായ വിർധനയ്ക്ക് പിന്നാലെ ഇന്ന് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,960 രൂപയിലേക്ക് താഴ്ന്നു. നേരത്തെ, മാർച്ച് പത്തിന് 520 രൂപ ഉയർന്ന സ്വർണത്തിന് ഇന്നലെ രാവിലെ വീണ്ടും 680 രൂപ ഉയർന്നിരുന്നു. രണ്ട് ദിവസം കൊണ്ട് ആകെ 1,200 രൂപയുടെ വർധന സ്വർണവിലയിൽ സംഭവിച്ചപ്പോൾ ഇന്നലെ ഉച്ചയ്ക്ക് ശേഷം 440 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിക്കുകയും ചെയ്തിരുന്നു.

മാർച്ച് ഒന്നിന് ജനുവരി 29ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 1,26,920 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് തുടർച്ചയായി വില ഇടിയുകയും മാർച്ച് ആറിന് ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കായ 1,18,160 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. എന്നാൽ മാർച്ച് ഏഴിന് വീണ്ടും വില 1,20,000 രൂപയിലേക്ക് ഉയരുകയും എട്ടിന് വില മാറ്റമില്ലാതെ തുടർന്നതിന് ശേഷം ഒൻപതിന് 1,18,560 രൂപയിലേക്ക് വില താഴുകയും ചെയ്തിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ് 14,870 രൂപയിലേക്ക് വില താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.