Sections

വനിതകൾക്ക് സഞ്ചാര സൗകര്യവും സംരംഭകത്വ പിന്തുണയും നൽകുന്ന വീൽസ് ഓഫ് എംപവർമെൻറ് പദ്ധതിക്ക് തുടക്കം കുറിച്ച് മുത്തൂറ്റ് ഫിനാൻസ്

Thursday, Mar 12, 2026
Reported By
Muthoot Finance Launches ‘Wheels of Empowerment’

  • പദ്ധതിയുടെ ഭാഗമായി 25 വനിതകൾക്ക് ഓട്ടോറിക്ഷാ ഡ്രൈവിങ് പരിശീലനവും സർക്കാർ ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾക്ക് സൈക്കിളുകളും ഭിന്ന ശേഷിയുള്ള വനിതകൾക്ക് സംരംഭകത്വ സഹായവും ലഭ്യമാക്കും
  • വനിതാ ശാക്തീകരണത്തിൽ കമ്പനിക്കുള്ള പ്രതിബദ്ധത ഈ നീക്കങ്ങൾ ഉയർത്തിക്കാട്ടുന്നു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണ പണയ എൻബിഎഫ്സി ആയ മുത്തൂറ്റ് ഫിനാൻസ് വനിതകൾക്കും പെൺകുട്ടികൾക്കും കഴിവുകൾ വികസിപ്പിക്കാനും സംരംഭകത്വ അവസരങ്ങൾ ലഭ്യമാക്കാനും സഞ്ചാര പിന്തുണ നൽകുന്നതിനുമുള്ള പ്രത്യേക പരിപാടിയായ വീൽസ് ഓഫ് എംപവർമെൻറ്' സംഘടിപ്പിച്ചു. കൊച്ചി പാലാരിവട്ടത്തെ ഹെഡ് ഓഫിസിൽ (വനിതാ ദിനത്തോട് അനുബന്ധിച്ചു) സംഘടിപ്പിച്ച ചടങ്ങ് വനിതാ ശാക്തീകരണത്തിലും എല്ലാവരേയും ഉൾപ്പെടുത്തിയുള്ള വളർച്ചയിലും സ്ഥാപനത്തിനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതായി.

മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ്ജ് മുത്തൂറ്റ് ജോർജ്ജ്, എസ് സി എം എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും എക്സിക്യൂട്ടീവ് ട്രസ്റ്റിയുമായ പ്രമോദ് പി തേവന്നൂർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ടി ജി ഗോകുൽ, എസ് സി എംഎസ് ഗ്രൂപ്പ് പ്രൊഫസർ ഡോ. കെ പ്രവീണ തുടങ്ങിയവർ മുഖ്യാതിഥികളായി.

പദ്ധതിയുടെ ഭാഗമായി എസ് സി എം എസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആൻറ് ട്രാൻസ്പോർട്ടേഷനുമായി സഹകരിച്ചാണ് മുത്തൂറ്റ് ഗ്രൂപ്പ് വനിതാ ഓട്ടോ ഡ്രൈവർമാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഗതാഗത മേഖലയിൽ വനിതകൾക്ക് അവസരങ്ങൾ ലഭ്യമാക്കുന്ന ഈ പദ്ധതിയെ കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആദർശ് കുമാർ വിശദീകരിച്ചു. ഇതനുസരിച്ച് 25 വനിതകൾക്ക് ലൈറ്റ് മോട്ടോർ വാഹന ലൈസൻസ് നേടുന്നതിനുള്ള പരിശീലനവും ഇ ഓട്ടോ ഡ്രൈവിങ് പരിശീലനവും നൽകി. റോഡ് സുരക്ഷാ ബോധവൽക്കരണം, പ്രഥമ ശുശ്രൂഷ, സാമ്പത്തിക സാക്ഷരത, യാത്രക്കാരെ കൈകാര്യം ചെയ്യൽ, ഡിജിറ്റൽ സാങ്കേതിക വിദ്യകൾ, ഓൺലൈൻ പെയ്മെൻറ് സംവിധാനങ്ങൾ, റൈഡുകൾ കൈകാര്യം ചെയ്യാനുള്ള ആപ്ലിക്കേഷനുകൾ തുടങ്ങിയവയിലും ഇവർക്കു പരിശീലനം നൽകി.

കാക്കനാട് സർക്കാർ ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾക്കായി മൂന്നു സൈക്കിളുകൾ സംഭാവന നൽകുന്ന പരിപാടിയും ഇതിനു പുറമെ മുത്തൂറ്റ് ഗ്രൂപ്പ് സംഘടിപ്പിച്ചു. പത്തിനും പതിനെട്ടിനും മധ്യേ പ്രായമുള്ള 25 പെൺകുട്ടികളാണ് ഇവിടെയുള്ളത്. ഇവരുടെ സഞ്ചാരത്തിനും വിനോദത്തിനും ക്ഷേമത്തിനും ഇതു സഹായകമാകും.

ഇതിനു പുറമെ വനിതകളെ ജീവിതവൃത്തിക്കായി ശാക്തീകരിക്കുന്ന ഗ്രൂപ്പി ൻറെ പ്രതിബദ്ധത കൂടുതൽ വ്യക്തമാക്കിക്കൊണ്ട് ഭിന്ന ശേഷിയുള്ള അഞ്ജന ഷാജിക്ക് എംബ്രോയ്ഡറി രംഗത്തെ സംരംഭത്തിനായുള്ള സാമ്പത്തിക സഹായവും മുത്തൂറ്റ് ഗ്രൂപ്പ് നൽകി. ഇതിൻറെ ഭാഗമായി ഒരു എംബ്രോയ്ഡറി മിഷ്യൻ ലഭ്യമാക്കി. സ്ഥിരമായ വരുമാനം സൃഷ്ടിക്കാനും കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കു മുന്നേറാനും ഇതു സഹായകമാകും.

വനിതകളെ അവരുടെ പ്രതീക്ഷകൾ സഫലമാക്കുന്ന രീതിയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനെ കുറിച്ച് ഓർമ്മപ്പെടുത്തുന്നതാണ് അന്താരാഷ്ട്ര വനിതാ ദിനമെന്ന് ഈ അവസരത്തിൽ സംസാരിച്ച മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. ആത്മവിശ്വാസത്തോടേയും സ്വാതന്ത്ര്യത്തോടേയും അതു നേടാനാവണം. 'വീൽസ് ഓഫ് എംപവർമെൻറ് പോലുള്ള പദ്ധതികളിലൂടെ വനിതകളെ കഴിവുകൾ, സഞ്ചാരം, ജീവിതവൃത്തി അവസരങ്ങൾ തുടങ്ങിയവയിലൂടെ പിന്തുണക്കുകയും സുസ്ഥിര ഭാവി കെട്ടിപ്പടുക്കാൻ അവരെ സഹായിക്കുകയുമാണ് ചെയ്യുന്നത്. വനിതകളെ ശാക്തീകരിക്കുകയും അതിലൂടെ തങ്ങൾ സേവനം നൽകുന്ന സമൂഹത്തിൽ അർത്ഥവത്തായ ഫലങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിലുള്ള മുത്തൂറ്റ് ഗ്രൂപ്പിൻറെ പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വീൽസ് ഓഫ് എംപവർമെൻറ് പദ്ധതിയും മറ്റ് സാമൂഹ്യ സേവന പരിപാടികളും വഴി മുത്തൂറ്റ് ഫിനാൻസ് വനിതകളുടെ ശാക്തീകരണം, നൈപുണ്യ വികസനം, സാമൂഹികമായി എല്ലാവരേയും ഉൾപ്പെടുത്തൽ തുടങ്ങിയ രംഗങ്ങളിലൂടെയുള്ള പിന്തുണ വഴി തങ്ങൾ സേവനം നൽകുന്ന സമൂഹത്തിൽ ക്രിയാത്മകവും നീണ്ടു നിൽക്കുന്നതുമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിലുള്ള പ്രതിബദ്ധത തുടരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.