Sections

ആലുവയിലെ എൻഡിആർ വെയർഹൗസിംഗ് വ്യവസായ പാർക്കും വെയർഹൗസിംഗും ഉദ്ഘാടനം ചെയ്തു

Thursday, Mar 12, 2026
Reported By Admin
NDR Warehousing Opens Industrial Park in Aluva

കൊച്ചി: വ്യവസായ ഇടങ്ങളുടെയും ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങളുടെയും മുൻനിര ദാതാവായ എൻഡിആർ വെയർഹൗസിംഗ് ആലുവ ചുണുങ്ങംവേലിയിൽ ആരംഭിച്ച വെയർഹൗസിംഗ്, ഇൻഡസ്ട്രിയൽ പാർക്കായ എൻഡിആർ സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

ഏകദേശം 250 കോടി രൂപയുടെ നിക്ഷേപമാണ് ആലുവയിൽ എൻഡിആർ നടത്തിയിട്ടുള്ളത്. നേരിട്ടും പരോക്ഷമായും ഏകദേശം 300 പേർക്ക് തൊഴിൽ നൽകുന്ന ഈ പദ്ധതി മേഖലയിലെ പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും വ്യാവസായിക വികസനത്തിനും കൂടുതൽ പിന്തുണ ഉറപ്പാക്കും.

ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബുകളിലുടനീളം സാന്നിധ്യം വിപുലീകരിക്കുന്നതിനും കാര്യക്ഷമമായ വിതരണ ശൃംഖലയ്ക്കായി സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ കേന്ദ്രം ആരംഭിച്ചത്.

ചടങ്ങിൽ എൻഡിആർ വെയർഹൗസിംഗ് സിഇഒ രാജ് ശ്രീനിവാസൻ, അൻവർ സാദത്ത് എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, കെഎസ്ഐഡിസി മാനേജർ ആഷിക് ഷെയ്ക്ക്, പഞ്ചായത്തംഗം എൽസി ജോസഫ്, ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ആലുവയിലെ ഈ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക്, എഫ്എംസിജി, ഇ-കൊമേഴ്സ്, ഫാർമസ്യൂട്ടിക്കൽസ്, തേർഡ് പാർട്ടി ലോജിസ്റ്റിക്സ് ദാതാക്കൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചറുകൾ കൈകാര്യം ചെയ്യുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.