- Trending Now:
കൊച്ചി: ലോക ഉറക്ക ദിനത്തോടനുബന്ധിച്ച് മാർച്ച് 13-ന് രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ അപ്പോളോ ആയുർവെദ് കടവന്ത്ര സെൻററിൽ പ്രത്യേക സ്ലീപ്പ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു.
ഉറക്കമില്ലായ്മ, കൂർക്കംവലി, ഉറക്കത്തിനിടയിൽ ശ്വാസം തടസ്സപ്പെടുന്ന അവസ്ഥ, കാലുകളിൽ അസ്വസ്ഥതയും തുടർച്ചയായി ചലിപ്പിക്കാൻ തോന്നുന്ന അവസ്ഥ, ഉറക്കത്തിൽ നടക്കുക, ഉറക്കത്തിൽ ഭയന്നുണരുക, ഷിഫ്റ്റ് ജോലികൾ മൂലവും വിമാനയാത്രകൾ മൂലവുമുള്ള ഉറക്കപ്രശ്നങ്ങൾ തുടങ്ങി ഉറക്കവുമായി ബന്ധപ്പെട്ട എല്ലാ ശാരീരിക ബുദ്ധിമുട്ടുകൾക്കും ക്ലിനിക്കിൽ സൗജന്യ ആയുർവേദ കൺസൾട്ടേഷൻ ലഭ്യമാണ്.
ജീവിതശൈലി മൂലം ഉണ്ടാകുന്ന ഉയർന്ന സമ്മർദ്ദം, ക്രമമില്ലാത്ത ദിനചര്യകൾ, അമിതമായ ഫോൺ-കമ്പ്യൂട്ടർ ഉപയോഗം, ജോലി സംബന്ധമായ സമയക്രമങ്ങളിലെ മാറ്റങ്ങൾ എന്നിവ എല്ലാ പ്രായക്കാരിലും നല്ല ഉറക്കത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ഈ കൺസൾട്ടേഷനുകൾ പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്തുന്നതിനും ഓരോ വ്യക്തിക്കും അനുയോജ്യമായ പ്രത്യേക ആയുർവേദ ചികിത്സ ഉറപ്പാക്കുന്നതിനും മുൻഗണന നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.