- Trending Now:
മുംബൈ: നിക്ഷേപകർക്ക് കൂടുതൽ സുരക്ഷിതവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ നിക്ഷേപ പ്ലാറ്റ്ഫോമായ ബജാജ് ബ്രോക്കിംഗും നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡും (എൻഎസ്ഡിഎൽ) തമ്മിൽ പങ്കാളിത്തം പ്രഖ്യാപിച്ചു.
നിക്ഷേപകർക്കിടയിൽ സാമ്പത്തിക അവബോധം വർധിപ്പിക്കുക, സാങ്കേതിക നൂതനത്വം കൊണ്ടുവരിക, നിക്ഷേപ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
നിക്ഷേപം ആരംഭിക്കുന്നതിലെ തടസ്സങ്ങൾ നീക്കി കൂടുതൽ എളുപ്പത്തിൽ അക്കൗണ്ട് തുടങ്ങാനും ആക്റ്റിവേറ്റ് ചെയ്യാനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കും. ഇതിനു പുറമെ, നിക്ഷേപകർക്കായി സാമ്പത്തിക സാക്ഷരതാ പരിപാടികളും ക്യാമ്പസ് കാമ്പെയ്നുകളും ഡിജിറ്റൽ ബോധവൽക്കരണ പരിപാടികളും ഇരു സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കും. ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് നിക്ഷേപകരെ ബോധവാന്മാരാക്കാൻ ബജാജ് ബ്രോക്കിംഗ് നടത്തിവരുന്ന #OddHaiTohFraudHai എന്ന കാമ്പെയ്ൻ എൻഎസ്ഡിഎല്ലുമായി സഹകരിച്ച് കൂടുതൽ വിപുലമാക്കും.
സാങ്കേതിക രംഗത്തെ മികവ് ഉപയോഗപ്പെടുത്തി നിക്ഷേപകർക്കായി പുതിയ ഫീച്ചറുകളും ഡിജിറ്റൽ പരിഹാരങ്ങളും വികസിപ്പിക്കാനും പദ്ധതിയുണ്ട്. വിശ്വാസ്യതയിലും സുതാര്യതയിലും ഊന്നിനിന്നുകൊണ്ട് ഇന്ത്യൻ നിക്ഷേപകർക്ക് കൂടുതൽ മെച്ചപ്പെട്ട അനുഭവം നൽകാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ബജാജ് ബ്രോക്കിംഗ് എംഡിയും സിഇഒയുമായ മനീഷ് ജെയ്നും, എൻഎസ്ഡിഎൽ എംഡിയും സിഇഒയുമായ വിജയ് ചന്ദോക്കും വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.