Sections

ക്രോസ് സെല്ലിംഗ് സ്ട്രാറ്റജി; ഒരു കസ്റ്റമറിൽ നിന്നും കൂടുതൽ സെയിൽസ് എങ്ങനെ നേടാം?

Wednesday, Mar 04, 2026
Reported By Soumya S
Cross Selling Strategy to Increase Business Profit

ക്രോസ് സെല്ലിങ് (Cross Selling) എന്നത് ഒരു കസ്റ്റമർ ഒരു പ്രോഡക്റ്റ് വാങ്ങുമ്പോൾ അതിന്റെ കൂടെ ബന്ധപ്പെട്ട മറ്റൊരു പ്രോഡക്റ്റും കൂടി വിൽക്കുന്നതാണ്. ഇത് വിൽപ്പന വർധിപ്പിക്കാൻ ഉപയോഗിക്കുന്ന വളരെ ശക്തമായ ഒരു തന്ത്രമാണ്. ഒരാൾ ഒരു സാധനം വാങ്ങാൻ എത്തിയാൽ, അതിനൊപ്പം അവന് ആവശ്യമായ മറ്റൊരു സാധനം കൂടി നിർദേശിച്ച് ബിൽ വാല്യു കൂട്ടുകയാണ് ഇതിന്റെ ലക്ഷ്യം.

ഉദാഹരണത്തിന് KFC-യിൽ പോയാൽ ഇത് വ്യക്തമായി കാണാം. ഒരു സിംഗിൾ ചിക്കൻ പീസ് വേറെയായി വാങ്ങിയാൽ ഒരു വിലയായിരിക്കും. എന്നാൽ അതേ പീസിനൊപ്പം ഡിപ്പ്, ബർഗർ, ഫ്രൈസ്, ഡ്രിങ്ക് എന്നിവ ചേർത്ത് ഒരു കോംബോ ആയി വാങ്ങിയാൽ, മൊത്തം വില കണക്കാക്കുമ്പോൾ കുറവാണെന്ന് തോന്നുന്ന രീതിയിൽ പാക്കേജ് തയ്യാറാക്കും. ആ പ്രൊഡക്ടുകൾ വെവ്വേറെ വാങ്ങിയാൽ കൂടുതൽ ചിലവ് വരും, പക്ഷേ ഒരുമിച്ച് എടുത്താൽ ''വാല്യു ഫോർ മണി'' എന്ന് കസ്റ്റമർക്ക് തോന്നും.

ഇവിടെ സംഭവിക്കുന്നത് സ്മാർട്ട് ബണ്ടിലിംഗും ക്രോസ് സെല്ലിംഗുമാണ്. വളരെ കുറച്ച് പ്രോഡക്റ്റുകൾ മാത്രമുണ്ടെങ്കിലും, അവയെ പരസ്പരം ചേർത്ത് എങ്ങനെ ഒന്നിച്ച് വിൽക്കാം എന്ന് അറിയുന്നതാണ് വിജയത്തിന്റെ രഹസ്യം. കസ്റ്റമർ കൂടുതൽ സാധനങ്ങൾ വാങ്ങുമ്പോഴും, അവന് തോന്നുന്നത് അധികം ചെലവഴിച്ചതായിയല്ല പകരം നല്ല ഡീൽ കിട്ടിയെന്നാണ്.

നമ്മുടെ പല ഷോപ്പുകളിലും ഈ തന്ത്രം പ്രായോഗികമാക്കാത്തതാണ് പ്രശ്നം. ഒരു പ്രോഡക്റ്റ് മാത്രം വിറ്റ് കസ്റ്റമേഴ്സിനെ വിടുകയാണ് പതിവ്. എന്നാൽ ''ഈ പ്രൊഡ്ക്ടിനോടൊപ്പം ആ പ്രൊഡക്ട് കൂടി വേണമോ?'' എന്നൊരു ചോദ്യം പോലും ചിലപ്പോൾ സെയിൽസ് വർധിപ്പിക്കും. കസ്റ്റമറുടെ ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ബന്ധപ്പെട്ട പ്രോഡക്റ്റുകൾ തയ്യാറാക്കി വെക്കണം.

ക്രോസ് സെല്ലിങ് വിജയകരമാകാൻ, പ്രോഡക്റ്റുകൾ തമ്മിൽ യുക്തിസഹമായ ബന്ധം ഉണ്ടായിരിക്കണം. ബലമായി ചേർക്കുന്നത് കസ്റ്റമറെ അസ്വസ്ഥരാക്കും. എന്നാൽ ശരിയായ കോമ്പിനേഷൻ നൽകുമ്പോൾ അത് കസ്റ്റമറിനും ഗുണം ചെയ്യും, ബിസിനസിനും ലാഭം നൽകും.

ബിസിനസ് വർധിപ്പിക്കാൻ പുതിയ കസ്റ്റമേഴ്സിനെ അന്വേഷിച്ച് പോവുകമാത്രമല്ല വേണ്ടത്, നിലവിലുള്ള ഓരോ കസ്റ്റമറിലും നിന്ന് കൂടുതൽ വാല്യു സൃഷ്ടിക്കാനും കഴിയണം. അതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് ക്രോസ് സെല്ലിങ്. ഇത് നമ്മുടെ ഷോപ്പുകളിൽ പ്രാവർത്തികമാക്കുമ്പോഴാണ് യഥാർത്ഥ വളർച്ചയും വിജയവും സാധ്യമാകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.