- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗം വളരുന്ന എൻബിഎഫ്സികളിലൊന്നായ ആക്സിസ് ഫിനാൻസ് സൂക്ഷ്മ, ചെറുകിട ബിസിനസുകൾക്ക് ഈടില്ലാതെ എളുപ്പത്തിൽ വായ്പ നൽകുന്ന ആക്സിസ് ഫിനാൻസ് വ്യാപാർ ബിസിനസ് ലോൺ അവതരിപ്പിച്ചു. റീട്ടെയിൽ, ട്രേഡിങ്, സേവന വിഭാഗങ്ങളിൽ പത്തു ലക്ഷം രൂപ വരെയുള്ള വായ്പകളാവും ഇതിൻ പ്രകാരം നൽകുക. കുറഞ്ഞ ഡോക്യുമെന്റേഷൻ, ലളിതമായ പ്രക്രിയകൾ, വേഗത്തിൽ ബുദ്ധിമുട്ടില്ലാത്ത വായ്പകൾ തുടങ്ങിയവയാണ് ഇതിന്റെ സവിശേഷതകൾ.
ഇന്ത്യൻ സമ്പദ്ഘടനയുടെ അടിസ്ഥാന ശക്തിയാണ് സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ഫിനാൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സായ് ഗിരിധർ ചൂണ്ടിക്കാട്ടി. വ്യാപാർ ബിസിനസ് ലോണിലൂടെ കൂടുതൽ വിപുലമായ മേഖലകളിലേക്ക് ഔപചാരിക വായ്പകൾ എത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സഹായകമാകുന്ന വിധത്തിലെ ദിശ ഹോം ലോണുകൾ നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ആക്സിസ് ഫിനാൻസ് അവതരിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.