- Trending Now:
കൊച്ചി: 2009-ൽ ആരംഭിച്ച യുടിഐ ലാർജ് & മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 5700 കോടി രൂപ കടന്നു. ഈ ഫണ്ടിൻറെ നിക്ഷേപത്തിൽ 47 ശതമാനം ലാർജ് ക്യാപ് കമ്പനികളിലും, 38 ശതമാനം മിഡ് ക്യാപ് കമ്പനികളിലും, ബാക്കി സ്മോൾ ക്യാപ് കമ്പനികളിലുമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇൻഫോസിസ് ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഓറോബിന്ദോ ഫാർമ ലിമിറ്റഡ്, ഐടിസി ലിമിറ്റഡ് എന്നീ കമ്പനികളിലാണ് ഫണ്ടിൻറെ ആകെ നിക്ഷേപത്തിൻറെ ഏകദേശം 29 ശതമാനവും.
വിപണിയിലെ മുൻനിര കമ്പനികളിലും വളർച്ചാ സാധ്യതയുള്ള ഇടത്തരം കമ്പനികളിലും ഒരേപോലെ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് യുടിഐ ലാർജ് & മിഡ് ക്യാപ് ഫണ്ട് അനുയോജ്യമാണ്. ഓഹരികളുടെ മൂല്യം അടിസ്ഥാനമാക്കി നിക്ഷേപം നടത്തുന്ന റിലേറ്റീവ് വാല്യൂ ശൈലിയാണ് ഈ ഫണ്ട് പിന്തുടരുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച സാമ്പത്തിക അടിത്തറയും സമ്പത്തും കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഈ പദ്ധതി ഏറെ അനുയോജ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.