Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; 2040 രൂപ കുറഞ്ഞു

Thursday, Mar 19, 2026
Reported By Admin
Gold Price Drops ₹2040 Per Sovereign in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 2,040 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,400 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ രാവിലെ 240 രൂപയും ഉച്ചയ്ക്ക് ശേഷം വീണ്ടും 240 രൂപ കുറഞ്ഞിരുന്നു.

മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ തു
ടർച്ചയായി വില ഇടിയുകയായിരുന്നു. ഇടയ്ക്ക് മാർച്ച് 7, 8 തീയതികളിൽ 1,20,000 രൂപയിലേക്ക് വില ഉയർന്നുവെങ്കിലും പിന്നീടുള്ള തുടർച്ചയായ വില ഇടിവിനെത്തുടർന്നാണ് ഇന്ന് സ്വർണവില 1,13,400 രൂപയിൽ എത്തി നിൽക്കുന്നത്. 18 ദിവസം കൊണ്ട് ആകെ 13,520 രൂപയുടെ ഇടിവ് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ സംഭവിച്ചിട്ടുണ്ട്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 255 രൂപ കുറഞ്ഞ് 14,175 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.