Sections

സിബിൽ സ്കോർ സ്വയം നിരീക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 183 ദശലക്ഷമായി ഉയർന്നു

Thursday, Mar 19, 2026
Reported By Admin
CIBIL Score Monitoring Up 27% in India

കൊച്ചി: രാജ്യത്ത് ആദ്യമായി സിബിൽ സ്കോർ നിരീക്ഷിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ 27 ശതമാനം വാർഷിക വർധനയുണ്ടായതായി 2025 ഡിസംബറിലെ കണക്കുകൾ സൂചിപ്പിക്കുന്നു. 2025 ഡിസംബറിലെ കണക്കുകൾ പ്രകാരം സിബിൽ സ്കോർ സ്വയം നിരീക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 183 ദശലക്ഷമാണ്.

സിബിൽ സ്കോർ നിരീക്ഷിക്കുന്നവരുടെ ശരാശരി സ്കോർ 728 ആണെന്നും നിരീക്ഷിക്കാൻ തുടങ്ങി ആറു മാസത്തിനകം 45 ശതമാനം പേരുടേയും സ്കോർ വർധിക്കുന്നതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. വായ്പകളെ കുറിച്ചുള്ള അവബോധം സാമ്പത്തിക സ്വഭാവങ്ങളുടെ അടിസ്ഥാനമായി മാറുന്നതും ഇതിലൂടെ ദൃശ്യമാണ്.

പേഴ്സണൽ ലോണുകളോ ക്രെഡിറ്റ് കാർഡുകളോ ആവശ്യമായി വരുമ്പോൾ മാത്രം ഉപഭോക്താക്കൾ ക്രെഡിറ്റ് കാർഡുകളെ കുറിച്ചു ചിന്തിക്കുന്ന രീതിയായിരുന്നു മുൻപ് ഉണ്ടായിരുന്നതെന്ന് ട്രാൻസ് യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭവേഷ് ജെയിൻ പറഞ്ഞു. ഇന്ന് ഇതു നിരീക്ഷിക്കുന്നത് കേവലം ഒരു ഇടപാടുമായി ബന്ധപ്പെട്ടല്ലെന്നും സാമ്പത്തിക അച്ചടക്കത്തിൻറെ ഭാഗമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തവും സുസ്ഥിരവുമായ വായ്പാ പ്രൊഫൈൽ വളർത്തിയെടുക്കാനും ഉപഭോക്താക്കൾക്ക് ഇന്നു താൽപര്യമുണ്ട്. സിബിൽ സ്കോർ എന്നത് കേവലം ഒരു അക്കം എന്നതിൽ നിന്ന് ഉപരിയായി സാമ്പത്തിക ആരോഗ്യം സംബന്ധിച്ച സൂചനയായി മാറിയെന്നും ഉപഭോക്താക്കൾ ഇതു പരിശോധിക്കുകയും മെച്ചപ്പെടുത്തലുകൾ വരുത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.