Sections

ടെക്നോപാർക്കിൽ സൗജന്യ ടെക്നിക്കൽ സെഷനുകൾ

Thursday, Mar 19, 2026
Reported By Admin
Free Kubernetes Tech Session in Technopark March 25

  • പ്രതിധ്വനിയുടെ നേതൃത്വത്തിൽ മാർച്ച് 25 ന്

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ടെക്നിക്കൽ ഫോറത്തിൻറെ ആഭിമുഖ്യത്തിൽ ഐടി ജീവനക്കാർക്കായി മാർച്ച് 25 ന് സൗജന്യ ടെക്നിക്കൽ സെഷനുകൾ സംഘടിപ്പിക്കുന്നു. കുബെർനെറ്റ്സ് കേരള കമ്മ്യൂണിറ്റിയുമായി സഹകരിച്ച് ടെക്നോപാർക്കിലെ സി-ഡാക് ഹാളിൽ ഉച്ചയ്ക്ക് 3 മുതൽ 5 വരെയാണ് പരിപാടി.

സാങ്കേതിക പ്രഭാഷണങ്ങൾ, പ്രായോഗിക കാഴ്ചപ്പാടുകൾ, വ്യവസായ മേഖലയിൽ നിന്നുള്ളവരുടെ കുബെർനെറ്റ്സുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ പങ്കിടൽ എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകും. കുബെർനെറ്റ്സ് -ഡെവോപ്സ്, ക്ലൗഡ്-നേറ്റീവ് സൈബർ സുരക്ഷ, പ്ലാറ്റ് ഫോം എഞ്ചിനീയറിംഗ്, സൈറ്റ് റിയലിബിലിറ്റി എഞ്ചിനീയറിംഗ്, എഐഓപ്സിൻറെ സാധ്യതകൾ തുടങ്ങിയവയും ചർച്ച ചെയ്യും.

കുബെർനെറ്റ്സ് സംബന്ധിച്ച് പ്രായോഗിക ഉൾക്കാഴ്ചകൾ നേടുന്നതിനൊപ്പം മികച്ച രീതികൾ കണ്ടെത്താനും മികച്ച ക്ലൗഡ്-നേറ്റീവ് സിസ്റ്റങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളുടെ ഭാഗമാകാനും പരിപാടി അവസരമൊരുക്കും. സൈബർ റെസിലൻറ് എൻറർപ്രൈസ് ബാക്കപ്പ്, എഞ്ചിനീയറിംഗ് റിയബിലിറ്റി, കുബെർനെറ്റ്സ് എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട മിത്തുകൾ തുടങ്ങിയവയെ കുറിച്ച് വിദഗ്ധർ സംസാരിക്കും.

സെഷനുകളെ അടിസ്ഥാനമാക്കിയുള്ള ക്വിസും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. പങ്കെടുക്കുന്നവർക്ക് ലിനക്സ് ഫൗണ്ടേഷൻ സർട്ടിഫിക്കേഷൻ പരീക്ഷകളിൽ പങ്കെടുന്നതിനുള്ള ഡിസ്കൗണ്ട് വൗച്ചറുകൾ ലഭിക്കും.

രജിസ്ട്രേഷന്: https://community.cncf.io/events/details/cncf-kubernetes-kerala-presents-kubernetes-kerala-trivandrum-meetup-25-march-2026-wednesday/


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.