Sections

വനിതകളുടെ നേതൃത്വത്തിലുള്ള എംഎസ്എംഇകൾക്കു പിന്തുണ നൽകാൻ ആക്സിസ് ബാങ്കിൻറെ പ്രത്യേക പദ്ധതി

Thursday, Mar 19, 2026
Reported By Admin
Axis Bank Launches Women SME Banking Program

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കുകളിൽ ഒന്നായ ആക്സിസ് ബാങ്ക് വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾക്ക് മികച്ച രീതിയിൽ മുന്നോട്ടു പോകാൻ സഹായിക്കുന്ന സാമ്പത്തിക പദ്ധതികൾ ലഭ്യമാക്കുന്നതിനുള്ള വിമൺസ് സ്മോൾ ബിസിനസ് ബാങ്കിങ് പ്രൊപോസിഷൻ അവതരിപ്പിച്ചു. സമഗ്ര ബാങ്കിങ്, കറൻറ് അക്കൗണ്ട് നേട്ടങ്ങൾ, എല്ലാ പദ്ധതികളും ഉൾക്കൊള്ളിച്ചുള്ള ബാങ്കിങ് അനുഭവങ്ങൾ എന്നിവയിലൂടെ വനിതകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകൾ സുസ്ഥിരതയോടെ വളരാനുള്ള സംയോജിത വായ്പാ പദ്ധതികളാണ് ഇതിലൂടെ പ്രദാനം ചെയ്യുന്നത്.

വനിതകളുടെ നേതൃത്വത്തിലുള്ള ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾക്ക് മികച്ച നിരക്കുകൾ, സുരക്ഷിത വായ്പകൾ, ഗ്യാരണ്ടിയുടെ പിന്തുണയോടെയുള്ള വായ്പകളുടെ പലിശ നിരക്കിൽ ആനുകൂല്യം തുടങ്ങിയവയെല്ലാം ഇതിൻറെ ഭാഗമായി ലഭിക്കും. അതാതു ദിവസ ഇടപാടുകൾക്കു പിന്തുണ നൽകുകയും ലിക്വിഡിറ്റി നൽകുകയും ചെയ്യുന്ന കറൻറ് അക്കൗണ്ട് ആനുകൂല്യങ്ങളും ഇതോടൊപ്പമുണ്ടാകും. വനിതാ സംരംഭകർക്ക് തങ്ങളുടെ ബിസിനസ് വിപുലമാക്കുന്നതിലും താങ്ങാനാവുന്ന വിധത്തിലെ വായ്പകൾ ലഭ്യമാക്കുന്നതിലും ഈ നീക്കം ഏറെ സഹായകമാകും. സ്വന്തം ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ, പാർട്ട്ണർഷിപ്പുകൾ, എൽഎൽപികൾ, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സംരംഭങ്ങൾക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമാകും. വായ്പാ കാലവധിയുടെ അവസാനം വരെ ഇവ ലഭ്യമാകുകയും ചെയ്യും. ആക്സിസ് ബാങ്ക് ബ്രാഞ്ചുകളിലെ സ്മോൾ ബിസിനസ് ബാങ്കിങ് ടീമുകൾ വഴി ഇവ ലഭ്യമാണ്.

ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയുടെ സവിശേഷമായ അടിത്തറയെയാണ് വനിതകളുടെ നേതൃത്വത്തിലുള്ള ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾ പ്രതിനിധീകരിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് കമേഴ്സ്യൽ ബാങ്കിങ് ഗ്രൂപ്പ് മേധാവിയും പ്രസിഡൻറുമായ വിജയ് ഷെട്ടി പറഞ്ഞു. ഉദ്യം സംവിധാനത്തിലൂടെ മൂന്നു കോടിയിലേറെ വനിതാ നേതൃത്വത്തിലുള്ള ചെറുകിട സംരഭങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംരംഭകത്വം, തൊഴിൽ, പുതുമകൾ ലഭ്യമാക്കൽ തുടങ്ങിയ മേഖലകളിലായി അവർ സംഭാവനകളും നൽകുന്നു. മൾട്ടി ട്രില്യൺ ഡോളർ സമ്പദ്ഘടനയായി ഇന്ത്യ വികസിക്കുമ്പോൾ കൃത്യമായ ചട്ടക്കൂടോടു കൂടിയ സാമ്പത്തിക പദ്ധതികൾ ഗണ്യമായ സാമ്പത്തിക മൂല്യം വഴി വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വനിതകളുടെ ചെറുകിട ബിസിനസുകൾക്കായുളള ഈ പദ്ധതിയിലൂടെ താങ്ങാനാവുന്ന ശക്തമായ സാമ്പത്തിക പിന്തുണകൾ ലഭ്യമാക്കി വനിതാ സംരംഭകരെ വൻ വളർച്ചയിലേക്കു നയിക്കാനും ആത്മവിശ്വാസത്തോടെ അവരെ മുന്നോട്ടു കുതിക്കാൻ സഹായിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.