Sections

ദുൽഖർ സൽമാനും കീർത്തി സുരേഷും സുഹാസിനിയും ഒന്നിക്കുന്ന ജോസ് ആലുക്കാസിന്റെ 'മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്' കാമ്പെയ്ൻ

Sunday, Jan 11, 2026
Reported By Admin
Jos Alukkas Launches “My Best Friend’s Wedding” Campaign

കൊച്ചി: ട്രെൻഡി ആഭരണരംഗത്തെ വിശ്വസ്ത നാമമായ ജോസ് ആലുക്കാസ്, തങ്ങളുടെ ഏറ്റവും പുതിയ ബ്രാൻഡ് കാമ്പെയ്നായ 'മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്' പുറത്തിറക്കി. പ്രമുഖ താരങ്ങളായ ദുൽഖർ സൽമാൻ, കീർത്തി സുരേഷ്, സുഹാസിനി മണിരത്നം എന്നിവരാണ് ഈ കാമ്പെയ്നിൽ അണിനിരക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ വിവാഹങ്ങൾ എപ്രകാരമാണ് ഒരു അനുഭവമാകുന്നതെന്നും വ്യക്തമായ തിരഞ്ഞെടുപ്പുകളോടെ ഒരു കൂട്ടായ്മയായി എങ്ങനെ ആഘോഷങ്ങൾ മാറുന്നു എന്നും ഈകാമ്പെയ്ൻ പ്രതിഫലിപ്പിക്കുന്നു.

ആറ് പതിറ്റാണ്ടിലേറെയായി വിവിധ പ്രദേശങ്ങളിലും തലമുറകളിലുമുള്ള വിവാഹ ആഘോഷങ്ങളുമായി ജോസ് ആലുക്കാസ് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കാലത്തിനനുസരിച്ച് ആഘോഷങ്ങളുടെ രീതികളിലും സന്ദർഭങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഒത്തുചേരലിന്റെയും പ്രതിബദ്ധതയുടെയും പ്രാധാന്യത്തിന് മാറ്റമില്ല. 'മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്' ഈ തുടർച്ചയെ അടിസ്ഥാനമാക്കിയുള്ളതാണ്.

വിവാഹവേളയിലെ നിമിഷങ്ങളിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത്. ദുൽഖർ സൽമാൻ ആധുനികമായ സാന്നിധ്യമായും, കീർത്തി സുരേഷ് ഇന്നത്തെ വിവാഹ സങ്കൽപ്പങ്ങളോട് ചേർന്നുനിൽക്കുന്ന പരിചിത മുഖമായും, സുഹാസിനി മണിരത്നം അനുഭവസമ്പത്തിന്റെ ആഴമുള്ള സാന്നിധ്യമായും ചിത്രത്തിൽ എത്തുന്നു. ആഭരണങ്ങൾ ഈ നിമിഷങ്ങളിൽ അനാവശ്യമായ ആർഭാടങ്ങളില്ലാതെ, സ്വാഭാവികമായി ആഘോഷത്തിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്.

പുതിയ ബ്രാൻഡ് കാമ്പെയ്നെക്കുറിച്ച് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കാസ് പറഞ്ഞു, 'വിവാഹങ്ങൾ എപ്പോഴും വ്യക്തികളുടെ കൂട്ടുചേരലിന്റെയും പ്രതിബദ്ധതയുടെയും നിമിഷങ്ങളാണ്. ആ തീരുമാനങ്ങൾ ഇന്ന് കൂടുതൽ വ്യക്തതയോടും ആത്മവിശ്വാസത്തോടും കൂടിയാണ് ആളുകൾ എടുക്കുന്നത്. ആഘോഷങ്ങൾ ലക്ഷ്യബോധത്തോടെയാണ് സംഭവിക്കുന്നത് എന്ന വിശ്വാസമാണ് ഈ കാമ്പെയ്ൻ പങ്കുവെക്കുന്നത്. ആഭരണങ്ങൾ ഈ നിമിഷങ്ങളിൽ അർത്ഥവത്തായ പങ്കുവഹിക്കുന്നു.'

ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് പറഞ്ഞു: 'ആഭരണങ്ങൾ എങ്ങനെയുണ്ട് എന്ന് കാണിക്കുന്നതിനേക്കാൾ, ആളുകൾ അവ എങ്ങനെയൊക്കെ ധരിക്കാൻ ആഗ്രഹിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ഡിസൈനുകൾ രൂപപ്പെടുന്നത്. അനാവശ്യമായി ശ്രദ്ധ പിടിച്ചുപറ്റാതെ ആഘോഷത്തിന്റെ ഭാഗമാകുന്ന ആഭരണങ്ങളെയാണ് ഈ കഥ പ്രതിഫലിപ്പിക്കുന്നത്.'

ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്കാസ് കൂട്ടിച്ചേർത്തു: 'വിവാഹങ്ങൾ ഒരു കൂട്ടായ്മയുടെ ആഘോഷമാണ്. അവിടെയുള്ള എല്ലാവരുടെയും പിന്തുണയും പങ്കാളിത്തവും ആ നിമിഷത്തെ പൂർണ്ണമാക്കുന്നു എന്ന സന്ദേശമാണ് ഈ ചിത്രം നൽകുന്നത്.'

കൊച്ചിയിലെ ടോക്കി ക്രിയേറ്റീവ് കളക്ടീവിന്റെ ക്രിയേറ്റീവ് ഡയറക്ടറും സഹസ്ഥാപകനുമായ അഞ്ജോ ജോസ് കണ്ടത്തിൽ പറഞ്ഞു: 'ഒരു ക്രിയേറ്റീവ് കൂട്ടായ്മ എന്ന നിലയിൽ ജനങ്ങളുമായി സംവദിക്കുന്ന രസകരമായ ഒരു കഥ പറയാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. മികച്ച പ്രതിഭകളോടൊപ്പം സഹകരിക്കാൻ സാധിച്ചത് ഈ ആശയത്തെ മനോഹരമായി അവതരിപ്പിക്കാൻ സഹായിച്ചു. അർത്ഥവത്തായ കഥകൾ പറയുന്ന ജോസ് ആലുക്കാസിന്റെ പാരമ്പര്യം ഈ ബ്രാൻഡ് കാമ്പെയ്നിന് വലിയ പിന്തുണ നൽകി.'

ഈ കാമ്പെയ്നിലൂടെ, ഇന്നത്തെ കാലത്തെ യഥാർത്ഥ ആഘോഷങ്ങളെയും ഒത്തുചേരലുകളെയും പ്രതിഫലിപ്പിക്കുന്ന തങ്ങളുടെ സമീപനം ജോസ് ആലുക്കാസ് തുടരുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.