Sections

മലബാർ ഗോൾഡ് & ഡയമണ്ട്സിൽ മൈൻ ഡയമണ്ട് ഫെസ്റ്റിവൽ

Friday, Jan 09, 2026
Reported By Admin
Malabar Gold & Diamonds Launches Mine Diamond Festival

  • 30 ശതമാനം വരെ കിഴിവ്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി റീട്ടെയിൽ ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്സിൽ മൈൻ ഡയമണ്ട് ആഭരണങ്ങളുടെ ആകർഷകമായ ശേഖരവുമായി മൈൻ ഡയമണ്ട് ഫെസ്റ്റിവൽ ആരംഭിച്ചു. ജനുവരി 26 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ആഭരണ പ്രേമികൾക്കായി പരമ്പരാഗതവും ആധുനിക ഡിസൈനുകളിലുള്ളതുമായ പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഡയമണ്ടിന്റെ മൂല്യത്തിൽ 30 ശതമാനം വരെ ആകർഷകമായ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുണമേന്മ ഉറപ്പ് വരുത്തിയ പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങൾ ഏറ്റവും മിതമായ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് മൈൻ ഡയമണ്ട് ഫെസ്റ്റിവലിലൂടെ ലഭിക്കുന്നത്.

ബ്രൈഡൽ, ലൈറ്റ്വെയ്റ്റ് ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരം ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. നെക്ലസുകൾ, കമ്മലുകൾ, സ്റ്റഡുകൾ, മോതിരങ്ങൾ, ലെയർ ചെയിനുകൾ, ആഭരണ സെറ്റുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വിവാഹങ്ങൾക്കും വലിയ ആഘോഷങ്ങൾക്കും മാത്രമായി പരിഗണിക്കപ്പെട്ടിരുന്ന ഡയമണ്ട് ആഭരണങ്ങൾ ഏത് ആവശ്യങ്ങൾക്കും വേണ്ടി വാങ്ങാനും അതിന്റെ മനോഹാരിത ആസ്വദിക്കാനും മൈൻ ഡയമണ്ട് ഫെസ്റ്റിവലിലൂടെ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.